കേരളവും കേന്ദ്രവും ഏറ്റുമുട്ടലിലേക്ക് !!കേരള നിലപാട് ഭരണഘടനാ പ്രതിസന്ധി!!കേന്ദ്ര നിർദേശം പാലിച്ചില്ലെങ്കിൽ രാഷ്രപതി ഭരണം?

ന്യൂഡൽഹി : പാരലാമെന്റു പാസാക്കി നിയമമായ പൗരത്വ നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതോടെ കേന്ദ്രവും കേരളവും തമ്മിൽ തർക്കവും ഉടലെടുക്കുന്നു .പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രമേയം പാസാക്കിയതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശ ലംഘന നോട്ടീസ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച സംഭവത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബി.ജെ.പിയുടെ രാജ്യസഭാംഗം ജി.വി.എല്‍ നരസിംഹ റാവുവാണ് നോട്ടീസ് നല്‍കിയത്.പൗരത്വ നിയമത്തിലെ പുതിയ വ്യവസ്ഥകളെ എതിർക്കുകയും പൗര റജിസ്റ്റർ (എൻആർസി) നടപ്പാക്കില്ലെന്നു നിലപാടെടുക്കുകയും ചെയ്ത മറ്റു സംസ്ഥാനങ്ങളും കേരളത്തിന്റെ മാതൃക പിന്തുടരുമോയെന്നാണു കേന്ദ്രം ഉറ്റുനോക്കുന്നത്.

പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയിൽ അറുപതോളം ഹർജികൾ നിലവിലുണ്ട്. കേരളവും ഹർജി നൽകുമെന്നു സൂചിപ്പിച്ചിരുന്നു. അതുണ്ടായാൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഭരണഘടനാപരമായ ബന്ധത്തെക്കുറിച്ചും കേന്ദ്ര നിയമങ്ങൾ നടപ്പാക്കുന്നതിലെ തർക്കത്തെക്കുറിച്ചും സുപ്രീം കോടതിയുടെ പരിശോധന ഉണ്ടാകാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയമം നടപ്പാക്കില്ലെന്നു സംസ്ഥാനങ്ങൾ നിലപാടെടുക്കുന്നത് ഭരണഘടനാപരമായ പ്രതിസന്ധിയും ഉണ്ടാക്കുന്നു. ഇതു പരിഹരിക്കാൻ കേന്ദ്രം എന്തു ചെയ്യുമെന്നതും പ്രസക്തം. നിയമം നടപ്പാക്കണമെന്നു സംസ്ഥാനങ്ങളോടു നിർദേശിക്കാൻ ഭരണഘടനാപരമായി സാധിക്കും, നിർദേശം പാലിക്കില്ലെന്നു സംസ്ഥാനങ്ങൾ നിലപാടെടുത്താൽ രാഷ്ട്രപതി ഭരണമെന്ന വഴിയുമുണ്ട്. എന്നാൽ, അത്തരമൊരു സമീപനം വിഷയത്തെ കൂടുതൽ സങ്കീർണമാക്കുകയേയുള്ളു. തർക്കം രാഷ്ട്രപതി, സുപ്രീം കോടതിക്കു റഫർ ചെയ്യുമോയെന്ന ചോദ്യവുമുയരുന്നുണ്ട്.


ഒട്ടേറെ സംസ്ഥാനങ്ങൾ നിയമത്തെ എതിർക്കുന്ന സ്ഥിതിക്ക് സംസ്ഥാനങ്ങളുമായി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള ഇന്റർ സ്റ്റേറ്റ് കൗൺസിൽ വിളിച്ചുകൂട്ടാൻ കേന്ദ്രം തയാറാകുമോ എന്നു വ്യക്തമല്ല. ഭരണഘടനയുടെ 263ാം വകുപ്പിന്റെ അടിസ്ഥാനത്തിൽ 1990ൽ രൂപീകരിച്ചാണ് ഇന്റർ സ്റ്റേറ്റ് കൗൺസിൽ സംവിധാനം. 2016 ജുലൈയിലാണ് കൗൺസിൽ അവസാനം ചേർന്നത്. ഭരണഘടനാധിഷ്ഠിത ഭരണം, ആധാർ പദ്ധതി തുടങ്ങിയവയൊക്കെ കൗൺസിൽ ചർച്ച ചെയ്തിട്ടുണ്ട്. എന്നാൽ, ഇപ്പോൾ സംസ്ഥാനങ്ങളുമായി ചർച്ചയെന്നത് പൗരത്വ നിയമ അജൻഡയുടെ അടിസ്ഥാനത്തിൽ പരിഗണിക്കുമ്പോൾ രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന വിലയിരുത്തലാണ് ബിജെപി വൃത്തങ്ങൾ പങ്കുവയ്ക്കുന്നത്.

നിയമമുണ്ടാക്കിയതു പാർലമെന്റ്, പ്രയോഗത്തിൽ വരുത്തേണ്ടത് സംസ്ഥാനങ്ങൾ എന്നതാണു പ്രശ്നം. ജനസംഖ്യാ റജിസ്റ്റർ (എൻപിആർ), പൗര റജിസ്റ്റർ തുടങ്ങിയവ കേന്ദ്രത്തിനു തനിച്ചു നടപ്പാക്കാനാവില്ല. നിയമസഭ പാസാക്കിയ പ്രമേയം, കേന്ദ്ര നിയമസാധുതയെ ബാധിക്കില്ലെങ്കിലും നിയമം നടപ്പാക്കില്ലെന്ന് സംസ്ഥാനങ്ങൾ നിലപാടെടുത്തിരിക്കുന്നതാണു പ്രശ്നം എന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു .

2021ലെ സെൻസസിന്റെ ആദ്യ ഘട്ട നടപടികൾക്കൊപ്പമാണ് എൻപിആർ നടപടികളുമുണ്ടാവുക. സംസ്ഥാനങ്ങളിൽ സെൻസസ് ചുമതലയുള്ള ഉദ്യോഗസ്ഥനാണു പൗര റജിസ്റ്ററിന്റെ ചുമതലയെന്നാണ് കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്. പൗര റജിസ്റ്ററിനുള്ള ആദ്യ പടിയാണു ജനസംഖ്യാ റജിസ്റ്റർ എന്ന വസ്തുത അടിവരയിടുന്നതാണ് ഇത്. ജനസംഖ്യാ റജിസ്റ്ററിനുള്ള വിവരശേഖരണവും നടത്തുന്ന സ്ഥിതിക്ക് സെൻസസിനോടുതന്നെ പലരും സഹകരിക്കുമോയെന്ന ആശങ്ക ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

Top