കോന്നിയില്‍ സുരേന്ദ്രന്‍റെ വിജയം സുനിശ്ചിതം.വട്ടിയൂർക്കാവിൽ തീപാറുന്ന ഉപതിരഞ്ഞെടുപ്പ് പ്രചാരണം

തിരുവന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കോന്നിയിൽ കെ സുരേന്ദ്രന് വിജയം ഉറപ്പായി .അഞ്ച് മണ്ഡലങ്ങളും ഉപതിരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്രാപിക്കുമ്പോൾ കോണിയും വട്ടിയൂർക്കാവും മഞ്ചേശ്വരവും ബിജെപി മുന്നണി പിടിച്ചെടുക്കും . അരൂര്‍, എറണാകുളം മണ്ഡലങ്ങളില്‍ മുന്നണി വിജയം പ്രതീക്ഷിക്കുന്നില്ലെന്നും എന്നാൽ മറ്റ് മൂന്ന് മണ്ഡലങ്ങളിലും എന്‍ഡിഎയുടെ വിജയസാധ്യത പ്രവചിച്ച് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി.

കണക്കുകളുടെ അടിസ്ഥാനത്തിലാണ് താന്‍ ഇക്കാര്യം പറയുന്നത്. ബിഡിജെഎസ് എന്‍ഡിഎ വിടില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. കോന്നിയില്‍ കെ സുരേന്ദ്രന്‍റെ വിജയം സുനിശ്ചിതമാണെന്ന് കഴിഞ്ഞ ദിവസം മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തിയ തുഷാര്‍ വെള്ളാപ്പള്ളി അവകാശപ്പെട്ടിരുന്നു.ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും എന്‍ഡിഎയും ബിഡിജെഎസും ഒന്നായി നിന്ന് ശക്തമായ പ്രവര്‍ത്തനാണ് നടത്തുന്നത്. എല്ലാ വാര്‍ഡുകളും കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്. പ്രചാരണ രംഗത്ത് ബിഡിജെഎസ് സജീവമായി രംഗത്ത് ഇല്ലെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണ്. കോന്നിയില്‍ കൂടുതല്‍ വികസനം സാധ്യമാകണമെങ്കില്‍ കഴിവുള്ള സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന്‍ തന്നെ വിജയിക്കണമെന്നും തുഷാര്‍ അഭിപ്രായപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിഡിജെഎസ് എൻഡിഎ വിടില്ലെന്ന് പറയാനാകില്ലെന്നും രാഷ്ട്രീയത്തിൽ ശത്രുമോ മിത്രമോ ഇല്ലന്നും കഴിഞ്ഞ ദിവസം തുഷാര്‍ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ തുഷാറിന്‍റെ പരാമര്‍ശങ്ങളെപ്പറ്റി പ്രതികരിക്കാനില്ലെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയുടെ പ്രതികരണം.

അതേസമയം വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പ് പ്രചാരണം തീപാറുന്ന രണ്ടാംഘട്ടത്തിലേക്ക് എത്തി . യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മോഹന്‍കുമാറിന്റെ വാഹനപ്രചാരണം രണ്ടാംദിനത്തിലേക്ക് കടന്നപ്പോള്‍ വോട്ടര്‍മാരെ നേരില്‍ക്കാണാന്‍ മാരത്തണ്‍ഒാട്ടത്തിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ. പ്രശാന്തും എന്‍.ഡി.എ സ്ഥാനാര്‍ഥി എസ്. സുരേഷും.കഴിഞ്ഞദിവസം തന്നെ തുറന്നവാഹനത്തിലേറിയ കെ. മോഹന്‍കുമാറിന് വേണ്ടി ഉമ്മന്‍ചാണ്ടി കൂടി ഇറങ്ങിയതോടെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പാളയങ്ങള്‍ ഉണര്‍വിലായി. പരമാവധി വോട്ടര്‍മാരെ നേരില്‍ക്കാണാനാണ് മേയര്‍ വി.കെ. പ്രശാന്തിന്റെ ശ്രമം. കാര്‍പോകാത്തെ ഇടങ്ങളില്‍ ബൈക്കിലേറിയാണ് സഞ്ചാരം. ഭക്ഷണവും ചെറിയവിശ്രമവുമൊക്കെ പ്രവര്‍ത്തകരുടെ വീടുകളില്‍. കോര്‍പറേഷന്‍ കൗണ്‍സിലില്‍ ബി.ജെ.പി ജയിച്ച പട്ടം വാര്‍ഡിലാണ് ഈ കാഴ്ച.

രണ്ട് ലോക്സഭാതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ഒന്നാമതെത്തിയ വട്ടിയൂര്‍ക്കാവില്‍ ഒറ്റവോട്ടുവിട്ടുപോകരുതെന്ന വാശിയിലാണ് ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ കൂടിയായ എസ്.സുരേഷ്. പുതിയമേഖലകളിലേക്കും പ്രവര്‍ത്തനം സജീവമാക്കുകയാണ്. കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി ആസ്ഥാനത്തെത്തിയതാണ് .പ്രശാന്തിന്റെയും സുരേഷിന്റെ വാഹനപ്രചാരണം കൂടി തുടങ്ങുന്നതോടെ വട്ടിയൂര്‍ക്കാവിലെ പോരാട്ടച്ചൂട് ഇനിയുമുയരും.

Top