സംസ്ഥാനത്ത് ഇടതുതരംഗം; തിരുവമ്പാടിയും നെയ്യാറ്റിന്‍കരയും വര്‍ക്കലയും എല്‍ഡിഎഫ് പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാന നിയമസഭാതിരഞെടുപ്പ് വോട്ടെണ്ണല്‍ ക്ലൈമാക്‌സിലേക്ക് നീങ്ങുമ്പോള്‍ സംസ്ഥാനത്ത് ഇടതുഭരണം ഉറപ്പിച്ചു. കേരളത്തില്‍ ഇടതുതരംഗമെന്ന് സൂചനകളാണ് ഫലങ്ങള്‍ നല്‍കുന്നത്. ബിഡിജെസ് വോട്ടുപിടിച്ച മണ്ഡലങ്ങളില്‍ പോലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മുന്നേറ്റം നടത്തി. എല്‍ഡിഎഫ് 88 സീറ്റുകളും യുഡിഎഫ് 49 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. എന്‍ഡിഎ രണ്ടു സീറ്റുകളിലും ലീഡ് ചെയ്യുന്നു. ആദ്യ ഫലം കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ നെയ്യാറ്റിന്‍കരയും തിരുവമ്പാടിയും എല്‍ഡിഎഫ് പിടിച്ചെടുത്തു.

മലബാറില്‍ വ്യക്തമായ മുന്നേറ്റം നടത്തുന്ന എല്‍ഡിഎഫ് കൊല്ലം തിരുവനന്തപുരം ജില്ലകളിലും വന്‍ മുന്നേറ്റമാണ് നടത്തുന്നത്. സിപിഎമ്മിന് അധികാരത്തിലെത്താനുള്ള സാധ്യതയാണ് കാണുന്നത്. വ്യക്തമായ മേല്‍കൈ ഇടതുപക്ഷത്തിന് ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ബിജെപിയും മൂന്നിടത്താണ് മുന്നില്‍. നേമവും പാലക്കാടും കാസര്‍കോഡുമാണ് ബിജെപിയുടെ മുന്നേറ്റം. മഞ്ചേശ്വരത്തും കഴക്കൂട്ടത്തും ലീഡ് നില മാറിമറിയുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണ്ണൂരും പത്തനംതിട്ടയിലും കൊല്ലത്തും തിരുവനന്തപുരത്തും തൃശ്ശൂരും ഇടത് മുന്നേറ്റമാണ്. തൃശ്ശൂര്‍ എല്ലായിടത്തും ഇടുതു സ്ഥാനാര്‍ത്ഥികള്‍ മുന്നില്‍ നില്‍ക്കുന്നു. ബാക്കിയുള്ളിടത്തെ ഫലസൂചനകള്‍ ലഭിക്കുമ്പോള്‍ ബാക്കിയുള്ളിടത്ത് സിപിഎമ്മിന് മുന്തൂക്കമുണ്ട്. ബിജെപിയുടെ ഒ രാജഗോപാല്‍ പോസ്റ്റല്‍ വോട്ടിലും മുന്നിലെത്തി. പ്രതീക്ഷിച്ചതു പോലെ ഇടതുപക്ഷത്തനാണ് പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തിയത്. അതിന് ശേഷം വോട്ടിങ് മിഷനിലെ ഫലം പരിശോധിച്ചു തുടങ്ങി. കണ്ണൂരില്‍ നിന്നുള്ള ഫലങ്ങളാണ് ആദ്യം പുറത്തുവന്നത്.

ഇതും ഇടതുപക്ഷത്തിന് അനുകൂലമാണ്. കണ്ണൂരും കൊല്ലവും ഇടതുപക്ഷ മുന്നേറ്റമാണ്. ഏവരും ഉറ്റു നോക്കുന്ന മത്സരം നടക്കുന്ന പത്തനാപുരത്ത് ഇടതുപക്ഷത്തിന്റെ കെബി ഗണേശ് കുമാര്‍ മുന്നിലാണ്. കൊല്ലത്തും സിപിഎമ്മിന്റെ മുകേഷാണ് ഒന്നാമത്. പിണറായി വിജയന്‍ അടക്കമുള്ള എല്ലാവരും ലീഡ് നിലനിര്‍ത്തുകയാണ്. ഉദുമയില്‍ കെ സുധാകരന്റെ അപ്രതീക്ഷിത ലീഡ് മാത്രമാണ് യുഡിഎഫിന് പ്രതീക്ഷയായുള്ളത്. കോഴിക്കോട് സൗത്തില്‍ മന്ത്രി എംകെ മുനീര്‍ പിന്നിലാണ്.

മത്സരിക്കുന്ന പ്രമുഖ സ്ഥാനാര്‍ത്ഥികളായ വി എസ് അച്യുതാനന്ദനും പിണറായി വിജയനും മുന്നിലാണ്. ഉമ്മന്‍ ചാണ്ടിയും മുന്നില്‍ നില്‍ക്കുമ്പോള്‍ മാണി കടുത്ത മത്സരമാണ് നേരിടുന്നത്. കെ എം മാണി പിന്നിലാണ്. ഇവിടെ ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത്. കോന്നിയില്‍ അടൂര്‍ പ്രകാശ് മുന്നിലാണ്. ഹരിപ്പാട് രമേശ് ചെന്നിത്തലയും ഉദുമയില്‍ കെ സുധാകരനും മുന്നിലാണ്. അതേസമയം മലപ്പുറം ജില്ലയില്‍ യുഡിഎഫ് മുന്നേറ്റം തന്നെ ദൃശ്യമാണ്.

Top