നവകേരള വികസനത്തിന്റെ തുടര്‍ച്ചയ്ക്ക് ജീവനക്കാര്‍ അണി ചേരണമെന്ന് എന്‍ജിഒ യൂണിയന്‍ ജില്ലാ കൗണ്‍സില്‍

സ്വന്തം ലേഖകൻ

കോട്ടയം: നവകേരളം ലക്ഷ്യം വച്ച് നാടിന്റെ സമഗ്രമേഖലയിലും വികസനം നടപ്പാക്കി വരുന്ന നയങ്ങളുടെ തുടര്‍ച്ച ഉണ്ടാവണമെന്നും അതിനായി ജീവനക്കാരും അണി ചേരണമെന്നും എന്‍ജിഒ യൂണിയന്‍ ജില്ലാ കൗണ്‍സില്‍ ആഹ്വാനം ചെയ്തു. കോവിഡ് സാഹചര്യത്തില്‍ വിര്‍ച്വലായി ചേര്‍ന്ന യോഗം മൂന്ന് ഹാളുകളില്‍ ആയിട്ടാണ് നടന്നത്. യോഗത്തില്‍ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം യു എം നഹാസ് സംസ്ഥാനസമ്മേളന തീരുമാനങ്ങള്‍ വിശദീകരിച്ചു.

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഏരിയ കമ്മിറ്റികളില്‍ നിന്ന് റഫീക്ക് പാണംപറമ്പില്‍ (വൈക്കം), കെ ടി അഭിലാഷ് (മീനച്ചില്‍), അനൂപ് ചന്ദ്രന്‍ (ആര്‍പ്പൂക്കര-ഏറ്റുമാനൂര്‍), എസ്‌ രാജി (കാഞ്ഞിരപ്പള്ളി), ബിനു വര്‍ഗീസ് (പാമ്പാടി), രതീഷ് (ചങ്ങനാശ്ശേരി), എം ആര്‍ പ്രമോദ് (കോട്ടയം ടൗണ്‍), കെ ബി ഷാജി (കോട്ടയം സിവില്‍ സ്റ്റേഷന്‍) എന്നിവര്‍ പങ്കെടുത്തു.

എന്‍ജിഒ യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ അജിത് കുമാര്‍ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ ആര്‍ അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി വി കെ ഉദയന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി എന്‍ കൃഷ്ണന്‍ നായര്‍, ടി ഷാജി തുടങ്ങിയവരും പങ്കെടുത്തു. ജില്ലാ സെക്രട്ടറി ഉദയന്‍ വി കെ ഭാവിപ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

ജില്ലാ കമ്മിറ്റിയില്‍ നിലവിലുണ്ടായിരുന്ന ഒഴിവുകളിലേയ്ക്ക് എസ്‌ രാജി, രാജേഷ് കുമാര്‍ പി പി, ബിലാല്‍ കെ റാം, മനേഷ് ജോണ്‍ എന്നിവരെയും ജില്ലാ സെക്രട്ടറിയേറ്റിലേയ്ക്ക് വി വി വിമല്‍കുമാര്‍, കെ ആര്‍ ജീമോന്‍, സി ബി ഗീത, കെ ഡി സലിംകുമാര്‍ എന്നിവരേയും സന്തോഷ് കെ കുമാറിനെ ജില്ലാ ട്രഷറര്‍ ആയും ജോയല്‍ ടി തെക്കേടത്തെ ജില്ലാ വൈസ് പ്രസിഡന്റ് ആയും തീരുമാനിച്ചു.

Top