കാ​സ​ര്‍​ഗോ​ഡ്-​മം​ഗ​ലാ​പു​രം ദേ​ശീ​യ​പാ​ത തു​റ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി.അതിർത്തി തുറക്കൽ: കേരള- കർണാടക ചർച്ച പരാജയം, കേന്ദ്ര ഇടപെടൽ തേടി കേരളം

കൊ​ച്ചി: കാ​സ​ര്‍​ഗോ​ഡ്-​മം​ഗ​ലാ​പു​രം ദേ​ശീ​യ​പാ​ത തു​റ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. ക​ര്‍​ണാ​ട​കം അ​തി​ര്‍​ത്തി അ​ട​ച്ച വി​ഷ​യ​ത്തി​ല്‍ കേ​ര​ളം ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ദേ​ശീ​യ​പാ​ത​ക​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ അ​ധി​കാ​ര​പ​രി​ധി​യി​ല്‍ വ​രു​ന്ന വി​ഷ​യ​മാ​ണ്. ദു​ര​ന്ത നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി വേ​ണ​മെ​ന്നും കോ​ട​തി കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് അ​നു​സ​രി​ക്കാ​ന്‍ ക​ര്‍​ണാ​ട​ക ബാ​ധ്യ​സ്ഥ​രാ​ണ്. അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് മം​ഗ​ലാ​പു​ര​ത്തേ​ക്ക് യാ​ത്ര അ​നു​വ​ദി​ക്ക​ണം. മൗ​ലി​കാ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ എ​ല്ലാ സ​ര്‍​ക്കാ​രു​ക​ള്‍​ക്കും ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. അ​തി​ര്‍​ത്തി കൈ​യേ​റി​യാ​ണ് ക​ര്‍​ണാ​ട​ക റോ​ഡു​ക​ള്‍ അ​ട​ച്ച​തെ​ന്ന് കേ​ര​ളം സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കി​യി​രു​ന്നു. കാ​സ​ര്‍​ഗോ​ഡ്-​മം​ഗ​ലാ​പു​രം അ​തി​ര്‍​ത്തി​യി​ലെ പ​ത്തോ​ര്‍ റോ​ഡാ​ണ് ക​ര്‍​ണാ​ട​ക അ​ട​ച്ച​ത്. 200 മീ​റ്റ‍​ര്‍ കേ​ര​ള അ​തി​ര്‍​ത്തി​യി​ലേ​ക്ക് ക​ര്‍​ണാ​ട​ക അ​തി​ക്ര​മി​ച്ച്‌ ക​യ​റി​യി​ട്ടു​ണ്ട്. അ​തി​ര്‍​ത്തി അ​ട​ച്ച​തു​മൂ​ലം ചി​കി​ത്സ കി​ട്ടാ​തെ ആ​റ് പേ​ര്‍ മ​രി​ച്ചെ​ന്നും കേ​ര​ളം ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

ക​ര്‍​ണാ​ട​ക​യു​ടെ ന​ട​പ​ടി മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. മ​റ്റ് രോ​ഗ​ങ്ങ​ള്‍ കാ​ര​ണം ആ​ളു​ക​ള്‍ മ​രി​ച്ചാ​ല്‍ ആ​ര് സ​മാ​ധാ​നം പ​റ​യു​മെ​ന്നും കോ​ട​തി ചോ​ദി​ച്ചു. കോ​വി​ഡ് ഉ​ള്ള​യാ​ളെ മാ​ത്ര​മേ പ​രി​ശോ​ധി​ക്കു​വെ​ന്ന് ഡോ​ക്ട​ര്‍ പ​റ​യു​മോ എ​ന്നും കോ​ട​തി ചോ​ദി​ച്ചു. അ​തേ​സ​മ​യം കാ​സ​ര്‍​ഗോ​ഡു നി​ന്നു​ള്ള ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​നാ​കി​ല്ലെ​ന്ന് ക​ര്‍​ണാ​ട​ക എ​ജി ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. കൂ​ര്‍​ഗ്, മം​ഗ​ലാ​പു​രം എ​ന്നീ സ്ഥ ​ല​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളെ ഉ​ള്‍​ക്കൊ​ള്ളി​ക്കാ​നാ​കി​ല്ല.

രോ​ഗ ബാ​ധി​ത​മാ​യ ഒ​രു പ്ര​ദേ​ശ​ത്തെ മ​റ്റൊ​രു പ്ര​ദേ​ശ​ത്തു നി​ന്ന് വേ​ര്‍​തി​രി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് ക​ര്‍​ണാ​ട​ക കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍ മ​റ്റ് അ​സു​ഖ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍​ക്കെ​ങ്കി​ലും പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. അ​വ​രെ വേ​ര്‍​തി​രി​ച്ചു ക​ണ്ട് പി​ടി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന നി​ല​പാ ടി​ലാ​ണ് ക​ര്‍​ണാ​ട​ക. ത​ല​പ്പാ​ടി ദേ​ശീ​യ ഹൈ​വേ അ​ട​ക്കം അ​ഞ്ച് റോ​ഡു​ക​ളാ​ണ് ക​ര്‍​ണാ​ട​ക മ​ണ്ണി​ട്ട് അ​ട​ച്ച​ത്. ഇ​തു​വ​ഴി അ​ടി​യ​ന്ത​ര ആ​വ​ശ്യ​ത്തി​ന് വ​രു​ന്ന ആം​ബു​ല​ന്‍​സു​ക​ളെ​പ്പോ​ലും ക​യ​റ്റി വി​ടു​ന്നി​ല്ല.

അതേസമയം കേരള- കർണാടക അതിർത്തി തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കേന്ദ്രസർക്കാർ നടത്തിയ ശ്രമവും ഫലവത്തായില്ല. ഇരു സംസ്ഥാനങ്ങളുടേയും ചീഫ് സെക്രട്ടറിമാരുമായാണ് കേന്ദ്രസർക്കാർ ചർച്ച നടത്തിയത്. കർണാടക അതിർത്തി അടച്ചിട്ടതോടെ ആറ് പേരാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. ഇതോടെയാണ് പ്രശ്ന പരിഹാരത്തിനായി കേന്ദ്ര ഇടപെടൽ തേടിയത്. കേന്ദ്രം അതിർത്തി തർക്കത്തിൽ നേരിട്ട് ഇടപെടണമെന്ന നിലപാടിലാണ് കേരളം.

അതിർത്തിയിൽ ആംബുലൻസ് തടയരുതെന്ന കേന്ദ്ര നിർദേശം പാലിക്കാൻ കഴിയില്ലെന്ന നിലപാടാണ് കർണാടകത്തിന്റേത്. കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിൽ കർണാടക അതിർത്തി അടച്ചിട്ട വിഷയത്തിൽ ഇന്ന് തന്നെ നിലപാട് അറിയിക്കണമെന്ന് കേരള ഹൈക്കോടതി അറിയിച്ചിരുന്നു. ഇതോടെയാണ് ഇരു സംസ്ഥാനങ്ങളുടേയും ചീഫ് സെക്രട്ടറിമാർ ചർച്ച നടത്തുന്നത്. ചർച്ചയിൽ ഇക്കാര്യത്തിൽ ധാരണയിലെത്തിയില്ലെങ്കിൽ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

Top