തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ കേരളം സർക്കാർ അതിശക്തമായി നിലകൊള്ളുകയും കേരളത്തിൽ നടപ്പിലാക്കില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തു .എന്നാൽ സമരം ഒരുവഴിക്ക് നീങ്ങുമ്പോൾ പൗരത്വഭേദഗതി നിയമത്തിനെതിരെ അക്രമങ്ങളും പ്രതിഷേധങ്ങളും തള്ളി കേന്ദ്രസര്‍ക്കാരിന് പിന്തുണയുമായി പിണറായി സര്‍ക്കാര്‍. ദേശീയ ജനസംഖ്യ റജിസ്ട്രിയിലേക്കുള്ള ആദ്യഘട്ടമായുള്ള വിവരശേഖരണത്തിന് സംസ്ഥാന സര്‍ക്കാര്‍ തുടങ്ങി. ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കുന്നതിന് മുന്നോടിയായാണ് പൗരത്വ കണക്കെടുപ്പ് ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പിണറായി സര്‍ക്കാര്‍ വിവരശേഖരണം തുടങ്ങിയത്. മുഖ്യമന്ത്രി കൈയ്യാളുന്ന പൊതുഭരണവകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
നേരത്തെ കലാപകാരികളെ ഭയന്ന് മമതാബാനര്‍ജി ബംഗാളില്‍ എന്‍പിആര്‍ തയാറാക്കുന്നത് നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ പിണറായി വിജയന്‍ കേന്ദ്ര പിന്തുണയുമായി എന്‍പിആര്‍ തയാറാക്കാന്‍ ആരംഭിച്ചിരിക്കുകയാണ്. നാഷനല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍, സംസ്ഥാനത്തെ സെന്‍സസ് ഡയറക്ടറേറ്റ് എന്നിവയിലെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് എന്‍പിആര്‍ തയാറാക്കുന്നത്. സംസ്ഥാനത്തു 3.39 കോടി പൗരന്മാരുടെ ബയോമെട്രിക് അടക്കമുള്ള വിവരങ്ങള്‍ എന്‍പിആറിന്റെ ഭാഗമായി ശേഖരിക്കും. എന്‍പിആര്‍ വിവരശേഖരണത്തിനായി കേരളത്തില്‍ മാത്രം 100 കോടിയോളം രൂപ ഐടിഐ മുഖേന കേന്ദ്രം അനുവദിച്ചിരിക്കുന്നത്.