യെമനില്‍ മലയാളി നേഴ്‌സ് ഭര്‍ത്താവിനെ വെട്ടിനുറുക്കി കൊലപ്പെടുത്തി!.. 110 കഷ്ണങ്ങളാക്കി ചാക്കിലാക്കി.പ്രതി കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയ.ഞെട്ടലോടെ പ്രവാസി നേഴ്‌സുമാർ

സന: ആതുര സേവനത്തിൽ ‘മാലാഖ എന്ന വിളിപ്പേരുള്ള ‘നേഴ്സ് ക്രൂരതയുടെ മുഖം സ്വീകരിച്ച് !..യെമനില്‍ മലയാളി നേഴ്‌സ് ഭര്‍ത്താവിനെ വെട്ടിനുറുക്കി ചാക്കിലാക്കി. യെമനി പൗരനായ ഭര്‍ത്താവിനെയാണ് യുവതി 110 കഷണങ്ങളാക്കി വെട്ടിനുറുക്കിയത്. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയയാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന് ശേഷം നിമിഷ പ്രിയയെ താമസ സ്ഥലത്ത് നിന്നും കാണാതായി. യെമനിലെ അല്‍ദെയ്ദ് എന്ന സ്ഥലത്താണ് ക്രൂരമായ കൊലപാതകം നടന്നത്. ഭര്‍ത്താവിനെ വെട്ടിനുറുക്കി ചാക്കിലാക്കിയ ശേഷം താമസസ്ഥലത്തെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിക്കുകയായിരുന്നു. നാല് ദിവസത്തിന് ശേഷം ദുര്‍ഗന്ധം വമിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. മൃതദേഹം തിരിച്ചറിയാനാകാത്ത വിധം വികൃതമാണ്. നിമിഷ പ്രിയക്കായി യെമനി പോലീസ് അന്വേഷണം തുടങ്ങി.നിമിഷ പ്രിയ ടോമി തോമസ് ‘കൊല്ലങ്കോട് -പാലക്കാട് എന്ന പേരാണ്   പ്രതി എന്ന് സംശയിക്കുന്നതായി അന്താരാഷ്‌ട്ര പത്രങ്ങൾ കൊടുത്തിരിക്കുന്നത് .
ബഹ്‌റിനിൽ രണ്ട് മലയാളി നഴ്‌സുമാർ കൊല്ലപ്പെട്ട സംഭവം അടുത്തിടെ ഉണ്ടായിരുന്നു. ഓസ്‌ട്രേലിയയിലെ മെൽബണിലും സമാനമായ വിധത്തിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടു. ഈ സംഭവങ്ങളിൽ സംശയിക്കപ്പെട്ടത് മലയാളികളായ ഭർത്താക്കന്മാരായിരുന്നു. എന്നാൽ, ആഭ്യന്തര യുദ്ധത്തെ തുടർന്ന് മലയാളികൾ അടക്കം നിരവധി ഇന്ത്യക്കാർ ഒഴിഞ്ഞു പോയ യെമനിലെ സനയിൽ നിന്നു മലയാളികളെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയ എന്ന മാലാഖയുടെ രൂപം സ്വീകരിച്ച നേഴ്സ് ചെയ്തിരിക്കുന്നത് .പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയ എന്ന യുവതിയാണ് യെമൻ പൗരനായ ഭർത്താവിനെ വെട്ടികൊലപ്പെടുത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യെമനിലെ അൽദെയ്ദിലാണ് ഈ ഞെട്ടിക്കുന്നന സംഭവം. യെമൻ പൗരനായ ഭർത്താവിനെ വെട്ടിക്കൊലലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിച്ച രീതിയാണ് എല്ലാവരിലും ഞെട്ടൽ ഉളവാക്കിയിരിക്കുന്നത്.NIMISHAPRIYA PP

ഭർത്താവിനെ വെട്ടികൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ ശേഷം ചാക്കിൽകെട്ടി ഫ്‌ലാറ്റിലെ വാട്ടർ ടാങ്കിൽ ഒളിപ്പിക്കുകയായിരുന്നു യുവതി ചെയ്തത്. സംഭവത്തിന് ശേഷം നിമിഷയെ കാണാതാകുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് കരുതുന്നത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്നും തിരിച്ചറിയാൻ പറ്റാത്ത വിധം വികൃതമാക്കിയതാതയും പൊലീസ് പറഞ്ഞു.കൊലപാതകത്തിന് ശേഷം നിമിഷയെ കാണാതായിട്ടുണ്ട്. നിമിഷയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇവർ ഒറ്റയ്ക്കാണോ കൊല നടത്തിയത് അതോ മറ്റാരെങ്കിലും സഹായത്തിനുണ്ടായിരുന്നോ എന്നത് അടക്കമുള്ള കാര്യങ്ങൾ ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിന് ശേഷം ഒളിവിൽപോയെ നിമിഷക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. യുവതിയുടെ ചിത്രങ്ങൾ യെമൻ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.അൽ ദെയ്ദാദിലെ ആശുപത്രിയിലാണ് നിമിഷപ്രിയ നഴ്‌സായി ജോലി നോക്കുന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ഇവർ യെമൻ പൗരനെ വിവാഹം ചെയ്തത്. കൊല്ലങ്കോടുള്ള ബന്ധുക്കൾക്കും സംഭവത്തെ കുറിച്ച് കൂടുതലായി ഒന്നും അറിവായിട്ടില്ല. മാധ്യമ റിപ്പോർട്ടുകളെ കുറിച്ചു മാത്രമാണ് ഇവർക്കും അറിവുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top