ആലപ്പുഴ: ബി.ജെ.പി – ആർ.എസ്.എസ് നേതാവ് രഞ്ജിത്ത് ശ്രീനിവാസ് വധക്കേസിൽ മുഖ്യസൂത്രധാരകരായ രണ്ട് പേർ പിടിയിൽ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ രണ്ടു പേരെയാണ് പൊലീസ് സംഘം പിടികൂടിയത്. ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രഞ്ജിത് ശ്രീനിവാസനെ വീടിനുള്ളിൽ കയറിയാണ് കൊലപ്പെടുത്തിയത്.
മുഖ്യസൂത്രധാരകരായ രണ്ട് എസ് ഡി പി ഐ പ്രവർത്തകരാണ് പിടിയിലായത്. എസ് ഡി പി ഐ ആലപ്പുഴ മണ്ഡലം വൈസ് പ്രസിഡന്റായ മണ്ണഞ്ചേരി പഞ്ചായത്ത് 17ാം വാർഡ് തെക്കേവെളിയിൽ ഷാജി, 4ാം വാർഡ് പൊന്നാട് പുന്നയ്ക്കൽ വീട്ടിൽ നഹാസ് എന്നിവരെയാണ് പിടികൂടിയത്. ഇതോടെ കേസിൽ പിടിയിലാവരുടെ എണ്ണം 18 ആയി. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


