അറസ്റ്റിന് തസ്സമില്ല!!! തെളിവ് ലഭിച്ചാല്‍ ബിഷപ്പ് കുരുങ്ങും; നിലപാട് വ്യക്തമാക്കി പോലീസ്

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം കൊച്ചിയില്‍. കൊച്ചി റേഞ്ച് ഐജി ഓഫീസിലെത്തി ഐജി വജയ് സാക്കറെയുമായി കൂടിക്കാഴ്ച നടത്തുന്നു. അതേസമയം, അറസ്റ്റ് ചെയ്യുന്നതില്‍ തടസമില്ലെന്ന് വൈക്കം ഡിവൈഎസ്പി അറിയിച്ചു. എന്നാല്‍ അറസ്റ്റ് ചെയ്യുന്നത് കൃത്യമായ തെളിവ് ലഭിച്ചതിന് ശേഷമെന്നും ഡിവൈഎസ്പി.

തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് ബിഷപ്പിനെ ചോദ്യം ചെയ്യുക. രാവിലെ പത്ത് മണിക്ക് ഹാജരാകാനാണ് അന്വേഷണ സംഘം ബിഷപ്പിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചോദ്യം ചെയ്യലിനായി വിപുലമായ ചോദ്യാവലിയാണ് അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഈ മാസം 25നകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. നാളെ ബിഷപ്പിനെ ചോദ്യം ചെയ്യാനിരിക്കെയാണ് മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഈ മാസം 25ലേക്ക് മാറ്റിയത്. ഗുരുതര ആരോപണങ്ങളുടെ പേരില്‍ മിഷനറീസ് ഓഫ് ജീസസിന്റെ സുപ്രധാന തസ്തികയില്‍ നിന്ന് കന്യാസ്ത്രീയെ പുറത്താക്കിയതിന്റെ പേരില്‍ അവര്‍ക്ക് തന്നോട് വ്യക്തിവൈരാഗ്യമുണ്ടെന്നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പ്രധാന വാദം. ഇതിന്റെ പിന്നില്‍ താനാണെന്നാണ് കന്യാസ്ത്രീയുടെ തെറ്റിദ്ധാരണ.

പരാതിക്കാരി മഠത്തിലെ ശല്യക്കാരിയായിരുന്നു. സ്ഥലം മാറ്റിയതിന്റെ പേരില്‍ കന്യാസ്ത്രീയും കുടുംബവും തന്നെ ഭീഷണിപ്പെടുത്തി. പൊലീസിന് കൊടുത്ത ആദ്യ മൊഴിയിലും മെഡിക്കല്‍ പരിശോധനയിലും ബലാത്സംഗമെന്ന ആരോപണം ഉന്നയിച്ചിട്ടില്ലെന്നും ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു.

തന്നെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ട കാര്യമില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നത് തുടരുമെന്നും ജലന്ധര്‍ ബിഷപ്പ് ബോധിപ്പിച്ചു. എന്നാല്‍, കന്യാസ്ത്രീക്ക് ബിഷപ്പിനോട് വ്യക്തി വൈരാഗ്യമുണ്ടായിരുന്നുവെന്ന വാദം സഹോദരി തള്ളി

Top