’19-ാം നൂറ്റാണ്ട് ചവറ് സിനിമ, ഒഴിവാക്കണം’; രഞ്ജിത്ത് പറഞ്ഞതായി നേമം പുഷ്പരാജ്; ശബ്ദരേഖ പുറത്ത്

കൊച്ചി: സംസ്ഥാന ചലച്ചിത്ര അക്കാദമി അവാര്‍ഡ് വിവാദത്തില്‍ ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെടല്‍ നടത്തിയെന്ന് നേമം പുഷ്പരാജ് പറയുന്ന ഫോണ്‍ സംഭാഷണം പുറത്ത്.’പത്തൊമ്പതാം നൂറ്റാണ്ട്’ പോലുളള ചവറ് സിനിമകള്‍ സെലക്ട് ചെയ്ത് ഫൈനല്‍ ജൂറിയെ ബുദ്ധിമുട്ടിക്കരുതെന്ന് രഞ്ജിത്ത് പറഞ്ഞതായി നേമം പുഷ്പരാജ് പറയുന്നു.

അവാര്‍ഡുകള്‍ നല്‍കാന്‍ തീരുമാനിച്ച് റൂമിലേക്ക് പോയ ഗൗതം ഗോഷ് അടക്കമുള്ള ജൂറി അംഗങ്ങള്‍ തിരികെ വന്ന് ഒന്നുകൂടി ചര്‍ച്ച ചെയ്യാം എന്ന് പറഞ്ഞു. ഇത് രഞ്ജിത്തിന്റെ ഇടപെടല്‍ മൂലം എന്നും നേമം പുഷ്പരാജ് ആരോപിച്ചു. സംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ വിവരങ്ങള്‍ നേരത്തെ അറിയിച്ചുവെന്നും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top