സിന്‍ഡിക്കേറ്റ് ഹാളില്‍ ഇനിമുതല്‍  ഗാന്ധിജിയും 

കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഹാളില്‍ രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ ചിത്രം സ്ഥാപിക്കാന്‍ നടപടിയായി. സ്വാതന്ത്ര്യം ലഭിച്ച് 71 വര്‍ഷം പിന്നിട്ടിട്ടും രാഷ്ട്രപിതാവിന്റെ ചിത്രം സിന്‍ഡിക്കേറ്റ് റൂമില്‍ സ്ഥാപിച്ചിരുന്നില്ല. സിന്‍ഡിക്കേറ്റ് അംഗവും കെ.പി.സി.സി ട്രഷററുമായ അഡ്വ. ജോണ്‍സണ്‍ എബ്രഹാം വ്യാഴാഴ്ച കൂടിയ സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഗാന്ധിജിയുടെ ഛായചിത്രം വൈസ്. ചാന്‍സിലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന് കൈമാറി. 2017 ജൂണ്‍ മാസത്തില്‍ ചേര്‍ന്ന യോഗത്തില്‍ മഹാത്മഗാന്ധിയുടെ ചിത്രം സിന്‍ഡിക്കേറ്റ് ഹാളില്‍ സ്ഥാപിക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചിരുന്നു. എന്നാല്‍ ചുവപ്പ് നാടയില്‍ കുരുങ്ങി ചിത്രം സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. ഗാന്ധിജിയുടെ ഛായചിത്രം വരയ്ക്കാന്‍  1.50000 രൂപയ്ക്ക് ക്വട്ടേഷന്‍ ക്ഷണിച്ച്  കരാറായതാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം കൂടീയ യോഗത്തെ സര്‍വ്വകലാശാല രജിസ്ട്രാര്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ജോണ്‍സണ്‍ എബ്രഹാം ഗാന്ധി സ്മാരകനിധിയില്‍ നിന്നും വാങ്ങിയ ചിത്രം  വൈസ്.ചാന്‍സിലറെ ഏല്‍പ്പിച്ചത്. 1937 മുതല്‍ സിന്‍ഡിക്കേറ്റ് ഹാളില്‍ ശ്രീ ചിത്തിര തിരുനാള്‍  മഹാരാജാവിന്റെ ചിത്രം മാത്രമാണ് ഇതിന് മുന്‍പ് ഉണ്ടായിരുന്നത്.
Top