ഇറ്റലിയിൽ വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികളെ രക്ഷിക്കാൻ പിണറായി പ്രധാനമന്ത്രിക്ക് കത്തയച്ചു

റോം: ഇറ്റലിയിൽ വിമാനത്താവളത്തിൽ കുടുങ്ങി മലയാളികലെ രക്ഷിക്കാൻ കേരളം മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് . ടിക്കറ്റെടുത്തിട്ടും നാൽപ്പത്തിയഞ്ചുപേർക്കാണ് വിമാനത്തിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടത്. ഇറ്റലിയിൽ നിന്നുള്ള യാത്രക്കാരെ വിമാനത്താവളത്തിലിറക്കാൻ കഴിയില്ലെന്ന് കേരളത്തിൽ നിന്ന് അറിയിപ്പുലഭിച്ചിട്ടുണ്ടെന്നാണ് വിശദീകരണം. തുടർന്ന് കുട്ടികളും ഗർഭിണികളും ഉൾപ്പെടെയുള്ളവരുടെ യാത്ര അവസാന നിമിഷം ഫ്ളുമിസിനോ വിമാനത്താവളത്തിൽ തടയുകയായിരുന്നു. കൊച്ചിയിലേക്ക് ആളുകളെ അയയ്ക്കുന്നതിന് വിലക്കുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.

സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. പരിശോധന വേഗത്തിലാക്കാൻ സമ്മർദം ചെലുത്തണമെന്നാണ് കത്തിലെ ആവശ്യം. കൊവിഡ് ബാധയില്ലെന്ന് ഇറ്റാലിയൻ അധികൃതർ കത്ത് നൽകിയാലെ യാത്രക്കാർക്ക് വിമാനത്തിൽ കയറാൻ കഴിയൂ. കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന്റെ ഈ ഉത്തരവ് തന്നെയാണ് ഇവരുടെ യാത്രയ്ക്ക് വിലങ്ങുതടിയായത്.ഇറ്റലിയിൽ കൊറോണ വൈറസ് ബാധ പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് മലയാളികളടക്കമുള്ളവർ നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ കൊറോണ വൈറസ് ബാധയില്ലെന്ന സാക്ഷ്യപത്രം നൽകാതെ ഇന്ത്യയിലേക്ക് വരാനാവില്ല. സാക്ഷ്യപത്രം നൽകിയാൽ മാത്രം ഇന്ത്യയിലേക്ക് കൊണ്ടുവന്നാൽ മതിയെന്നാണ് വിമാനകമ്പനികൾക്ക് കേന്ദ്രസർക്കാർ നൽകിയ നിർദേശം. എന്നാൽ ഇറ്റലിയിൽ ഇത്തരത്തിലൊരു സാക്ഷ്യപത്രം നൽകുന്നില്ല. നാട്ടിലെത്തിയാൽ സർക്കാർ നിർദേശിക്കുന്ന തരത്തിൽ എല്ലാ മുൻകരുതലുകളും സ്വീകരിക്കാമെന്ന് വിമാനത്താവളത്തിൽ കുടുങ്ങിയ സംഘം പറയുന്നു.

Top