
കോട്ടയം: കെവിന്‍ വധക്കേസ് അന്വേഷിച്ച ഗാന്ധിനഗര്‍ മുന്‍ എസ്‌ഐ എംഎസ് ഷിബുവിനെ ഡിസ്മിസ് ചെയ്യാന്‍ തീരുമാനിച്ചു. കേസന്വേഷണത്തില്‍ വീഴ്ചയുണ്ടന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. ഐജി വിജയ് സാഖറെ നടപടി തുടങ്ങി. ഷിബുവിനു മറുപടി നല്‍കാന്‍ 15 ദിവസം നല്‍കി. കേസിലെ പ്രതിയില്‍ നിന്നും കോഴ വാങ്ങിയതിന് എഎസ്‌ഐ ബിജുവിനെ പിരിച്ചു വിട്ടു. സിപിഒ അജയ്കുമാറിന്റെ ഇന്‍ക്രിമെന്റ് മൂന്നുവര്‍ഷം പിടിച്ചുവയ്ക്കും.
Tags: kevin murder