കൊല്ലം: പ്രണയ വിവാഹത്തെ തുടര്‍ന്ന യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയ നവവരന്‍ കൊല്ലപ്പെട്ടനിലയിൽ . രാവിലെ മുതൽ കെവിൻചേട്ടനെ വിളിച്ചിട്ട് കിട്ടുന്നില്ല”.. ഭർത്താവിനെ കാണാനില്ലെന്ന പരാതി നൽകാൻ കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെത്തിയതാണ് ഭാര്യ നീനു. നടപടി വൈകിപ്പിച്ച പൊലീസുകാർക്കെതിരെ പ്രതിഷേധിക്കുമ്പോൾ നീനു കരഞ്ഞ് പറഞ്ഞിട്ടും പോലീസ് അനങ്ങിയില്ല .ഭർത്താവിനെ തട്ടിക്കൊണ്ടുപോയോ? ഇപ്പോൾ അന്വേഷിക്കാൻ സമയമില്ല”, പൊലീസ് നീനുവിനോട് പറഞ്ഞതിങ്ങനെയാണ്. പൊലീസിൻറെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ചയും അനാസ്ഥയുമാണ് കെവിൻറെ ജീവനെടുത്തത്. തൻറെ സഹോദരനാണ് കെവിനെ തട്ടിക്കൊട്ടുപോയതെന്ന് കരഞ്ഞ് പറഞ്ഞിട്ടും നടപടിയെടുക്കാൻ പൊലീസ് തയ്യാറായില്ല.
കെവിൻ പി.ജോസഫിനെ മരിച്ചനിലയിൽ കണ്ടെത്തിയ ചാലിയക്കര തോടിനരികിൽ സംഘർഷം . യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കൾ സ്ഥലത്തെത്തി പ്രതിഷേധിക്കുകയാണ്. പൊലീസിന്റെ ഇൻക്വസ്റ്റിൽ വിശ്വാസമില്ലെന്നും ആർഡിഒയുടെയോ മജിസ്ട്രേറ്റിന്റെയോ നേതൃത്വത്തിൽ ഇൻക്വസ്റ്റ് വേണമെന്നുമാണ് ഇവരുടെ ആവശ്യം. മൃതദേഹത്തിൽ മാരക മുറിവുകൾ. രാഷ്ട്രീയ മുതലെടുപ്പു നടത്തരുതെന്ന് ആവശ്യപ്പെട്ടു സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ പ്രവർത്തകർ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരോടു തട്ടിക്കയറി. അതിനിടെ, കൊല്ലം റൂറൽ എസ്പി പി. അശോകൻ സ്ഥലം സന്ദർശിച്ചു. നിയമപരമായ രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോകുമെന്ന് അദ്ദേഹം അറിയിച്ചു.
കോട്ടയം നട്ടാശ്ശേരി എസ്എച്ച് മൗണ്ടില്‍ കെവിന്‍ പി ജോസഫി(22)ന്റെ മൃതദേഹം തെന്മലയില്‍ തോട്ടില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവിനെ ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയെന്ന ഭാര്യ നീനുവിന്റെ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടയില്‍ തെന്മലയ്ക്ക് 20 കിലോമീറ്റര്‍ മാറി ചാലിയക്കര തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ മുറിവേറ്റ പാടുണ്ടെന്നാണ് പോലീസ് പറയുന്നത്. കോട്ടയത്തു മാന്നാനത്തു നിന്നുമാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്. ഇന്ന് രാവിലെ തട്ടിക്കൊണ്ടു പോയ സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിമല്‍ എന്നയാളാണ് പോലീസിന്റെ പിടിയിലായത്. തട്ടിക്കൊണ്ടു പോയ വാഹനത്തില്‍ നിന്നും തന്നെ ഇറക്കിവിടുകയായിരുന്നു എന്നാണ് ഇയാള്‍ പറഞ്ഞത്. ഇയാള്‍ നല്‍കിയ വിവരം അനുസരിച്ചാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. അതേസമയം ഭാര്യ നീനുവിന്റെ പരാതി അവഗണിച്ച കോട്ടയം ഗാന്ധിനഗര്‍ എസ്‌ഐ യ്‌ക്കെതിരേ അന്വേഷണം നടത്തും.
എസ്‌ഐ എംഎസ് ഷിബുവിനോട് ജില്ലാ പോലീസ് മേധാവി വിശദീകരണം തേടി. ഇന്നലെ രാത്രി മൂന്ന് മണിയോടെയാണ് കെവിനെ മാന്നാനത്തെ ബന്ധുവീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയത്. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം വിവരം യുവതി പോലീസില്‍ പറഞ്ഞെങ്കിലൂം കേസെടുക്കാന്‍ പോലീസ് കൂട്ടാക്കിയിരുന്നില്ല. കേസെടുക്കാന്‍ വൈകിയതില്‍ എസ്‌ഐ യ്ക്ക് ഗുരുതരവീഴ്ച സംഭവിച്ചതായി ഡിവൈഎസ്പി വ്യക്തമാക്കി. പരാതി കിട്ടിയ സമയത്ത് അന്വേഷണം നടത്തിയിരുന്നെങ്കിലും സംഘത്തെ പിടികൂടുകയും യുവാവിനെ രക്ഷിക്കുകയും ചെയ്യാമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.