കോഴിക്കോട്:. കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് ജോളി അഭിഭാഷകനെ കണ്ടിരുന്നെന്ന് വടകര എസ്.പി കെ.ജി സൈമണ്‍. പൊലീസ് സ്റ്റേഷന് മുന്നിലൂടെ ജോളി പോകുന്നത് ഞങ്ങളറിഞ്ഞിരുന്നുവെന്നും എസ്.പി പറഞ്ഞു. ജോളി എല്ലാ കുറ്റവും സമ്മതിച്ചു, പ്രതികളെ കസ്റ്റഡിയില്‍ വീണ്ടും ആവശ്യപ്പെടുന്ന കാര്യം ഇന്നോ നാളയോ തീരുമാനിക്കുമെന്നും എസ്.പി വ്യക്തമാക്കി. കേസില്‍ ഷാജുവിന് കുരുക്ക് മുറുകുന്നുവെന്ന സൂചനയും പുറത്ത് വരുന്നുണ്ട്.അതേ സമയം കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ഓരോ ദിവസവും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തെത്തുന്നത്. മുഖ്യ പ്രതി ജോളിയെയും മറ്റ് രണ്ട് പ്രതികളെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
സംഭവത്തെ കുറിച്ച് പറയുകയാണ് അന്വേഷണ ഉദ്യോഗസ്ഥനായ റൂറല്‍ എസ് പി കെ.ജി സൈമണ്‍. ഒരിക്കലും കേസില്‍ പിടിക്കപ്പെടുമെന്ന് ജോളി കരുതിയിരുന്നില്ല. പിടിക്കപ്പെട്ടപ്പോള്‍ ‘പറ്റിപ്പോയി’ എന്നായിരുന്നു ജോളിയുടെ പ്രതികരണം എന്ന് അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കെജി സൈമണ്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
‘ജോളിയുടെ പ്രധാന ലക്ഷ്യം സാമ്ബത്തികമായിരുന്നു. ആര്‍ഭാട ജീവിതം നയിക്കാനായിട്ടാണ് ജോളി പണം ഉപയോഗിച്ചിരുന്നത്. അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണ്. ആറ് കൊലപാതകങ്ങളും താന്‍ തന്നെ ചെയ്തതെന്ന് ജോളി സമ്മതിച്ചു. ആറസ്റ്റിലായ മൂന്ന് പ്രതികള്‍ക്കുമെതിരെ ശക്തമായ തെളിവുകളുണ്ട്. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു അപരാധിയെന്നോ നിരപരാധിയെന്നോ എന്ന് ഇപ്പോള്‍ പറയുന്നില്ല. പോലീസ് അറയാത്ത പലകാര്യങ്ങളും ഷാജു മാധ്യമങ്ങളോട് പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ പോലീസ് ശ്രദ്ധിക്കുന്നുണ്ട്. ജോളിക്ക് കൊലപാതകത്തിന്റെ കുറ്റബോധം ഒന്നുമില്ല.’ -കെ ജി സൈമണ്‍ പറഞ്ഞു.
മൂന്ന് പ്രതികളായി ജോളി പ്രജികുമാര്‍ മാത്യു എന്നിവര്‍ക്ക് എതിരെ കൃത്യമായ തെളിവുകളുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പറയാനാവില്ല. കേസുമായി ബന്ധമുള്ള ആരാണെങ്കിലും അത് രാഷ്ട്രീയ പ്രവര്‍ത്തകരാണെങ്കിലും ഉന്നതരാണെങ്കിലും നിയമനടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആദ്യ ഭര്‍ത്താവ് റോയിയുടെ അമ്മ അന്നമ്മയെയാണ് ജോളി ആദ്യം കൊലപ്പെടുത്തുന്നത്. എന്നാല്‍ താന്‍ അന്നമ്മയെ കൊലപ്പെടുത്തിയ വിവരം റോയിക്ക് അറിയാമായിരുന്നു വെന്നാണ് ജോളി ഇപ്പോള്‍ മൊഴി നല്‍കിയിരിക്കുന്നത്.
സിലിയെ മൂന്ന് പ്രാവശ്യം കൊലപ്പെടുത്താന്‍ ശ്രമിച്ചു. മൂന്നാം തവണ പണ്ട് പ്രാവശ്യം സയനൈഡ് നല്‍കിയാണ് സിലിയെ ഒടുവില്‍ കൊലപ്പെടുത്തിയത്. ചെറിയ കുപ്പിയില്‍ സയനൈഡ് കൊണ്ടുനടന്നാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നും ജോളി മൊഴി നല്‍കി. മൂന്നാം തവണ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തപ്പോഴാണ് ജോളി സിലിക്കുള്ള ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കിയത്. തുടര്‍ന്ന് ഷാജുവും സിലിയും ദന്താശുപത്രിയിലേക്ക് പോകുമ്ബോള്‍ മരണം ഉറപ്പിക്കാനായി ജോളിയും അവര്‍ക്കൊപ്പം കാറില്‍ കയറി. ദന്താശുപത്രിയില്‍ എത്തി ഷാജു ഡോക്ടറെ കാണാന്‍ പോയപ്പോള്‍ സിലി ജോളിയുടെ മടിയില്‍ കുഴഞ്ഞുവീണു. ഈ സമയം കുടിവെള്ളം എന്ന പേരില്‍ സയനൈഡ് കലര്‍ത്തി കൈയ്യില്‍ സൂക്ഷിച്ചിരുന്ന വെള്ളം ജോളി സിലിക്ക് നല്‍കി. മരണം ഉറപ്പിക്കാനായിരുന്നു ഇത്.