ന്യൂഡൽഹി: രാജ്യത്ത് 15 മുതൽ 18 വയസുവരെയുള്ള കൗമാരക്കാർക്കുള്ള കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ ജനുവരി ഒന്നുമുതൽ ആരംഭിക്കും. ആധാർ കാർഡ് ഉപയോഗിച്ച് കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. തിരിച്ചറിയൽ രേഖകളില്ലാത്തവർക്ക് സ്റ്റുഡൻറ് ഐഡി കാർഡ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
15 മുതൽ 18 വയസുവരെയുള്ള കൗമാരക്കാർക്ക് കോവിഡ് വാക്സിൻ നൽകുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ജനുവരി മൂന്ന് മുതലാണ് ഈ പ്രായത്തിലുള്ളവർക്ക് വാക്സിൻ നൽകി തുടങ്ങുക. ജനുവരി 10 മുതൽ കോവിഡ് മുന്നണി പോരാളികൾക്കും 60 വയസ്സിന് മുകളിലുള്ള രോഗികൾക്കും ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി.