ബുദ്ധിമതിയായ ജോളികുടുങ്ങിയത് എങ്ങനെ? കാക്കിയില്ലാതെ നിഴലായി കൂടെ നടന്നു. കുടിക്കിയ കഥ ക്രൈം സ്റ്റോറിയെ വെല്ലുന്നത്

കോഴിക്കോട് :പോലീസ് കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കൂടത്തായി കൊലപാതക കേസിലെ മൂന്ന് പ്രതികളേയും താമരശ്ശേരി കോടതി കഴിഞ്ഞ ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു . ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെയാണ് താമരശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി എട്ട് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.ജോളിയുടെ ഭാവം മാറുന്നുഎന്നതാണ് കോടതിയിൽ നിന്നും മനസിലാവുന്നത്. കോടതി മുറിയില്‍ ചിരിച്ചുകൊണ്ട് ലവലേശം കൂസലില്ലാതെ ജോളി.

അതേസമയം മാസങ്ങള്‍ ജോളിയുടെ പിന്നാലെ പല രൂപത്തിലും ഭാവത്തിലും പിന്തുടര്‍ന്നതിനു ശേഷമാണു സംശയത്തിനിടനല്‍കാതെ വെളിച്ചത്ത് കൊണ്ട് വന്നത്. മികച്ച ആസൂത്രണമാണ് പ്രാഥമിക അന്വേഷണത്തില്‍ ഓരോ ഘട്ടത്തിലുമുണ്ടായത്. . അന്വേഷണഘട്ടത്തില്‍ ഒരു തരിമ്പുപോലും ചോര്‍ന്നുപോകാതെ സൂക്ഷിക്കാനും വടകര എസ്.പി. കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനായി. കൂടത്തായിയില്‍ ജോളിയിലേക്ക് നീങ്ങിയ അന്വേഷണ വഴികളിലൂടെ.പോകുകയാണെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പൊന്നാമറ്റം കുടുംബാംഗമായ അമേരിക്കക്കാരന്‍ റോജോ തൃശൂര്‍ റൂറല്‍ എസ്.പി ഓഫീസില്‍ നേരിട്ടെത്തി നല്‍കിയ ഒരു പരാതിയാണ് കേസിനാധാരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ സംഭവ പരമ്പരകളില്‍ സംശയം പ്രകടിപ്പിച്ച പരാതി അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയ്ക്കാണ് കൈമാറിയത്.തുടര്‍ന്ന് പരമഗോപ്യമായി നടത്തിയ അന്വേഷണത്തില്‍ പരാതി മുഴുവന്‍ പതിരല്ലെന്ന് വ്യക്തമായിപൊന്നാമറ്റം വീട്ടിലും കട്ടപ്പനയിലെ ജോളിയുടെ കുടുംബവീട്ടിലും എന്‍.ഐ.ടിയിലും വേഷപ്രച്ഛന്നരായാണ് പൊലീസ് സംഘം ആദ്യഘട്ടങ്ങളില്‍ നീങ്ങിയത്. കാക്കിയുടെ നിഴലോ ജീപ്പിന്റെ ഇരമ്പലോ കോലാഹലങ്ങളോ ഇല്ലാതെ സസൂക്ഷ്മമായിരുന്നു ഓരോ നീക്കങ്ങളും. . യാതൊരു തുമ്പുമില്ലാത്ത പല കേസുകളും തെളിയിച്ച മിടുക്കുള്ള എസ്.പി സൈമണ്‍ മുന്‍ വിധിയൊന്നും കൂടാതെ ഒന്നുറപ്പിച്ചു. ഒന്നുകില്‍ ഒരു വമ്പന്‍ കേസായി ഇത് മാറാം. അല്ലെങ്കില്‍ ഉള്ളിപൊളിച്ചതുപോലാകാം. എങ്കിലും അന്വേഷണത്തിനും തെളിവുശേഖരണത്തിനും പ്രത്യേക സംഘത്തെ നിയോഗിച്ചു. കേസ് അന്വേഷണത്തില്‍ വൈദഗ്ദ്ധ്യമുള്ളവരും വിവരങ്ങള്‍ ചോരാതെ പരമരഹസ്യമായി സൂക്ഷിക്കാനും കഴിവുള്ള പൊലീസുകാരുടെ ഒരു പാനല്‍ തയാറാക്കി. നീക്കം വിജയിച്ചാലും പരാജയപ്പെട്ടാലും കാര്യങ്ങള്‍ അതീവ രഹസ്യമായിരിക്കണമെന്ന എസ്.പിയുടെ നിര്‍ദേശം അന്വേഷണ സംഘം അതേപ്പടി ഉള്‍ക്കൊണ്ടു. മൂന്ന് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ വനിതകളുള്‍പ്പെടെ രണ്ട് ഡസനോളം പൊലീസുകാര്‍. മാദ്ധ്യമങ്ങളുള്‍പ്പെടെ ആരോടും ഒന്നും ഷെയറുചെയ്യരുതെന്ന കാര്യത്തില്‍ എല്ലാവരും ഒരേ മനസ് കാണിച്ചതും കേസിനു വലിയ മുതല്‍ കൂട്ടായി .. പൊലീസ് സംഘങ്ങളെ പല ഗ്രൂപ്പുകളായി തിരിച്ചു.

സംഘത്തിനും ഓരോ ചുമതലകള്‍. പൊന്നാമറ്റത്തെ വീടിനെചുറ്റിപ്പറ്റിയുള്ള രഹസ്യാന്വേഷണമായിരുന്നു ഒരു ഗ്രൂപ്പിനെങ്കില്‍ ജോളിയായിരുന്നു വനിതകളുള്‍പ്പെട്ട മറ്രൊരു സംഘത്തിന്റെ ടാര്‍ഗറ്റ്. ജോളിയുടെ രണ്ടാംഭര്‍ത്താവ് ഷാജുവും ഭര്‍തൃപിതാവ് സക്കറിയയുമുള്‍പ്പെടെ പൊന്നാമറ്റവുമായി അടുത്തിടപഴകിയവരുടെയെല്ലാം നിഴലായി പൊലീസ് കൂടി.വേഷം പലത് കെട്ടിജോളിയിലായിരുന്നു പ്രധാന സംശയം. പൊന്നാമറ്റം വീടിനും പരിസരത്തിനുമൊപ്പം ഊണിലും ഉറക്കത്തിലുമെല്ലാം ജോളി പൊലീസിന്റെ നോട്ടപ്പുള്ളിയായി. നേരം പുലരുമ്പോള്‍ മുതല്‍ രാത്രി വരെ ജോളിയുടെ ഓരോ നീക്കവും പൊലീസിന്റെ കണ്‍വെട്ടത്തായി. ഫോണ്‍ കോളുകള്‍ക്കൊപ്പം യാത്രകളിലും സുഹൃത് സംഗമങ്ങളിലുമെല്ലാം ജോളിയെ അവരറിയാതെ പൊലീസ് പിന്തുടര്‍ന്നു. വീട്ടില്‍ നിന്ന് രാവിലെ എന്‍.ഐ.ടിയിലേക്കെന്ന് പറഞ്ഞിറങ്ങുന്ന ജോളിയെ ദിവസങ്ങളോളം വഴിനീളെ പല വാഹനങ്ങളിലായി പിന്തുടര്‍ന്ന് പഠിച്ചു. ജോളി ഓരോ ദിവസവും പുറപ്പെട്ട സമയവും സ്ഥലവുമെല്ലാം പൊലീസിന്റെ ഡയറിക്കുറിപ്പുകളായി. എന്‍.ഐ.ടിയിലേക്കെന്ന് പറഞ്ഞ് വീട്ടുകാരെ കബളിപ്പിച്ച ജോളി തട്ടിപ്പുകാരിയാണെന്ന് ഏതാനും ദിവസത്തെ അകമ്പടിയാത്രയില്‍ നിന്നുതന്നെ അന്വേഷണ സംഘം ഉറപ്പിച്ചു. ജോളിയ്‌ക്കൊപ്പം ഷാജുവിനെയും സക്കറിയയേയുമെല്ലാം നിഴല്‍പോലെ പൊലീസ് പിന്തുടര്‍ന്നു.

ആക്രിക്കച്ചവടക്കാരനായും വാര്‍ക്കപ്പണിക്കാരനായും കച്ചവടക്കാരായും ഇന്‍ഷ്വറന്‍സ് ഏജന്റുമാരായുമെല്ലാം സംശയാലുക്കളോടും നാട്ടുകാരോടും അടുത്തിടപെട്ടു. വാര്‍ക്കപ്പണിയ്ക്കും ഇന്‍ഷ്വറന്‍സ് ക്യാന്‍വാസിംഗിനുമിടയില്‍ സംശയം തോന്നാത്തവിധം പൊന്നാമറ്റം തറവാടിനെയും ജോളിയെ പറ്റിയുള്ള വിവരങ്ങളും നാട്ടുകാരില്‍നിന്ന് കുറേശെ ചോര്‍ത്തി.എന്‍.ഐ.ടിയിലേക്കൊരു നോട്ടംചീറ്റിംഗ് കേസുമായി ബന്ധപ്പെട്ടെന്ന് പറഞ്ഞ് ജോളി എന്‍.ഐ.ടിയില്‍ ജോലി ചെയ്യുന്നില്ലെന്ന് അവിടന്ന് സാക്ഷ്യപത്രം വാങ്ങി. നിരന്തര അന്വേഷണത്തിനൊടുവിലാണ് ജോളി അവിടെ ജോലി ചെയ്യുന്നില്ലെന്ന് മനസിലായത്. അത് ഉറപ്പിക്കാനായിരുന്നു അവിടെ നിന്നുള്ള സാക്ഷ്യപത്രം.

വ്യാജ ഒസ്യത്ത് തയാറാക്കിയവരെയും ഒപ്പിട്ടവരെയും കണ്ടെത്തി ഒസ്യത്തിനെപ്പറ്റി അന്വേഷിക്കാനുള്ള റവന്യൂസംഘമെന്ന പേരില്‍ സ്വത്ത് തട്ടിപ്പിന്റെ കഥകള്‍ ചോര്‍ത്തി. ഒപ്പ് ഒറിജിനലാണോയെന്ന് അറിയാന്‍ സാക്ഷികളായി ഒപ്പിട്ടവരെ കണ്ട് കാര്യങ്ങള്‍ അനുനയത്തില്‍ ചോദിച്ചറിഞ്ഞു. അയല്‍ക്കാരും വീട്ടുജോലിക്കാരുമുള്‍പ്പെടെ പലരില്‍ നിന്നുമായി പൊന്നാമറ്റത്തെ പുറം ലോകം അറിയാത്ത രഹസ്യങ്ങള്‍ പലതും പലപ്പോഴായി പൊലീസിന്റെ കാതിലെത്തി. പൊന്നാമറ്റത്തെ ഗൃഹനാഥയായിരുന്ന അന്നമ്മ മുതല്‍ സിലിവരെയുള്ളവരുടെ അപമൃത്യുവിന്റെ വിവരങ്ങളും കൂട്ടമരണങ്ങളിലൊന്നില്‍പോലും വിഷാദമില്ലാതെ പുനര്‍വിവാഹം ചെയ്ത ജോളിയുടെ ജീവിതവുമെല്ലാം കൂട്ടിവായിച്ചു. അങ്ങനെ മരണങ്ങളിലെ ഇണങ്ങുന്ന കണ്ണിയെ കൂട്ടിച്ചേര്‍ത്തു.വിലങ്ങിലേക്ക്..

മരണങ്ങള്‍ ഉറപ്പാക്കിയ സ്വകാര്യ ആശുപത്രിയിലെ പഴയ ജീവനക്കാരെ കണ്ട് മരണപ്പെട്ട ഓരോരുത്തരും പ്രകടിപ്പിച്ച ലക്ഷണങ്ങളും ആശുപത്രിയിലെത്തിച്ചവരെപ്പറ്റിയുള്ള വിവരങ്ങളും അവരുടെ ഭാവപ്രകടനങ്ങളും മനസിലാക്കി. അങ്ങനെ ഒടുവില്‍ ഒരു തീരുമാനത്തിലെത്തി. സംഭവകഥയിലെ വില്ലത്തി ജോളിതന്നെ! അതോടെയാണ് കല്ലറകള്‍ തുറന്ന് പരിശോധിക്കാന്‍ തീരുമാനിച്ചത്. അതോടെ ജോളിയുടെ പരിഭ്രാന്തി വെളിവായി. അതും രഹസ്യനീക്കത്തിലൂടെ പൊലീസ് മനസിലാക്കി. ഇനിയും കാര്യങ്ങള്‍ വൈകിപ്പിച്ചാല്‍ കൈവിട്ടുപോകുമെന്ന് മനസിലാക്കിയതോടെ ജോളിയുടെ കൈകളില്‍ വിലങ്ങുവയ്ക്കാനുള്ള തീരുമാനമെടുത്തു.. അതോടെ അതുവരെ രഹസ്യമാക്കി വച്ച സംഗതി കേരളത്തില്‍ വലിയ കോളിളക്കമായി കത്തിപ്പടര്‍ന്നു.

Top