മുൻ മന്ത്രി കെ.കെ. രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു..

കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന കെ.കെ. രാമചന്ദ്രൻ അന്തരിച്ചു. കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയാണ്.നെഞ്ചുവേദനയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ മൂന്നരടോയെയാണ് അന്ത്യം. 78 വയസ്സായിരുന്നു.

എഐസിസി അംഗവും കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്നു. 27 വർഷം ബത്തേരി, കൽപ്പറ്റ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു. ആന്റണി, ഉമ്മൻചാണ്ടി മന്ത്രിസഭകളിലെ ഭക്ഷ്യ, ആരോഗ്യവകുപ്പ് ചുമതലകൾ വഹിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top