തിരുവനന്തപുരം:കോൺഗ്രസിലെ തമ്മിലടി മറനീക്കി പുറത്തേക്ക് വന്നതിനു പിന്നാലെ തികച്ചും പരാജയമായി ചെന്നിത്തലയെ നീക്കാനുള്ള കരുനീക്കം മുന്നണിയും ഏറ്റെടുത്തുകഴിഞ്ഞു . ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനേ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ഉടലെടുത്ത ഗ്രൂപ്പ് വഴക്കും നേതൃത്വത്തിനെതിരേയുള്ള അടിയും യു.ഡി.എഫിലേക്ക് കൂടി വ്യാപിച്ചിരിക്കയാണ് . രാഷ്ട്രീയപരമായ ഏറെ അനുകൂല സാഹചര്യം ഉണ്ടായിട്ടും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങേണ്ടി വന്ന കനത്ത പരാജയം നേതൃത്വത്തിന്റെ പിടിപ്പികേടു കൊണ്ടാണെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ ശക്തമായിരുന്നു. പല യുവനേതാക്കളും പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തു. പ്രധാനമായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നേരെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. പാര്‍ട്ടിക്കുള്ളില്‍ നിന്നാണ് അദ്ദേഹത്തിന് ഇതുവരെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നതെങ്കില്‍ ഇപ്പോഴത് ഘടകകക്ഷികളില്‍ നിന്ന് വരെ ആയിരിക്കുന്നു. പരസ്യമായി രംഗത്ത് വന്നില്ലെങ്കിലും പ്രതിപക്ഷ നേതാവിനെതിരേയുള്ള തങ്ങളുടെ അതൃപ്തി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അറിയിക്കാനുള്ള നീക്കത്തിലാണ് മുസ്ലിം ലീഗ്. മറ്റ് ഘടകക്ഷികളുടെ പിന്തുണയും ഈ നീക്കത്തില്‍ ലീഗിന് ഉണ്ടായേക്കും.
രമേശ് ചെന്നിത്തലയെ പ്രതിരോധത്തിലാക്കി ഘടകകക്ഷികളുടെ നീക്കം ഐ ഗ്രൂപ്പിനെ പ്രതിരോധത്തിലാക്കിയിരിക്കയാണ് . പ്രതിപക്ഷ നേതൃപദവിയിൽ രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനത്തില്‍ ഘടകകക്ഷികള്‍ക്ക് അതൃപ്തിയുള്ളതായാണു സൂചന. മുസ്‌ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ നിലപാട് അറിയിക്കും. ഇന്ന് അഞ്ചുമണിക്കാണു സംസ്ഥാന നേതാക്കളും രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച.രമേശ് ചെന്നിത്തലയെ പ്രതിരോധത്തിലാക്കി ഘടകകക്ഷികളുടെ നീക്കം. പ്രതിപക്ഷ നേതൃപദവിയിൽ രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനത്തില്‍ ഘടകകക്ഷികള്‍ക്ക് അതൃപ്തിയുള്ളതായാണു സൂചന. മുസ്‌ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ നിലപാട് അറിയിക്കും. ഇന്ന് അഞ്ചുമണിക്കാണു സംസ്ഥാന നേതാക്കളും രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച.രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനശൈലി മുന്നണിസംവിധാനത്തിനു ദോഷകരമാണെന്ന ആരോപണം ഉന്നയിച്ചാകും ഘടകകക്ഷികള്‍ ഹൈക്കമാന്‍ഡിനെ സമീപിക്കുക. പ്രതിപക്ഷ നേതൃസ്ഥാനത്തില്‍ മാറ്റം വേണമെന്ന അവശ്യംവരെ ഘടകകക്ഷികള്‍ ഉന്നയിച്ചേക്കും.
ചെങ്ങന്നൂരില്‍ സ്വന്തം പഞ്ചായത്തിലും സന്ത്വം ബൂത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഏറെ പിന്നിലായതാണ് ചെന്നിത്തലക്ക് നേരെയുള്ള പടനീക്കത്തിന് പ്രധാന കാരണം. സ്വന്തം പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നുമുള്ള വിമരശനത്തിന് പുറമെ മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത വിമര്‍ശനവും ചെന്നിത്തലക്ക് നേരിടേണ്ടി വന്നു. ചെങ്ങന്നൂര്‍ പരാജയത്തിന്റെ ചുവട് പിടിച്ച് ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് പദവിയില്‍ നിന്ന് നീക്കം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ലീഗ് അടക്കമുള്ള ഘടകക്ഷികള്‍. ചെന്നിത്തലയുടെ പ്രവര്‍ത്തനത്തില്‍ ലീഗിന് കടുത്ത അതൃപ്തിയാണ് ഉള്ളത്. തങ്ങളുടെ നിലപാട് മുസ്ലിം ലീഗ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അറിയിക്കും. ലീഗിന്റെ നീക്കത്തിന് മാണിയുടേയും പിന്തുണയുണ്ടാകും. യു.ഡി.എഫിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണെങ്കിലും മാണിക്ക് ചെന്നിത്തലയോടുള്ള പിണക്കം ഇതുവരെ മാറിയിട്ടില്ല. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പിന്തുണ അഭ്യര്‍ത്ഥിച്ച് യു.ഡി.എഫ് നേതാക്കളൊക്കെ മാണിയുടെ വീട്ടില്‍ എത്തിയപ്പോള്‍ ഇത് പ്രകടമായിരുന്നു.
എന്നാല്‍ രമേശ് ചെന്നിത്തലയെ നേതൃസ്ഥാനത്തില്‍നിന്ന് മാറ്റുന്നതിനോട് കോണ്‍ഗ്രസ് ദേശീയ, സംസ്ഥാന നേതൃങ്ങള്‍ക്ക് താല്‍പര്യമില്ലെന്നാണ് സൂചന. എ.കെ.ആന്റണിയുടെയും എം.എം.ഹസന്റെയും ഉമ്മൻ ചാണ്ടിയുടെയും അഭിപ്രായങ്ങൾ ഇതില്‍ സുപ്രധാനമാണ്.രാജ്യസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാനദിവസം അടുത്തിരിക്കെ സ്ഥാനാർഥി പ്രഖ്യാപനവും ഇന്നുണ്ടായേക്കും. പി.ജെ. കുര്യനെ തന്നെ പരിഗണിക്കാനാണു സാധ്യത. കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സുധാകരൻ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേൾക്കുന്നത്. ഇതിൽ മുല്ലപ്പള്ളി രാമചന്ദ്രനാണ് കൂടുതല്‍ സാധ്യത.കൺവീനർ സ്ഥാനത്തേക്ക് കെ.മുരളീധരൻ, എം.കെ.രാഘവൻ എന്നിവരെയും പരിഗണിക്കുന്നുണ്ട്. അധ്യക്ഷ പദവിയിലും കൺവീനര്‍ സ്ഥാനവും സംബന്ധിച്ച് ഇന്നത്തെ ചർച്ചയിൽ തീരുമാനമായാലും പ്രഖ്യാപനം നീളാനുമിടയുണ്ട്. അതേസമയം എഐസിസി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഉമ്മന്‍ ചാണ്ടി ഇന്ന് ചുമതലറ്റു .
രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ കനത്ത അടി നടന്നുകൊണ്ടിരിക്കേയാണ് രാജ്യസഭാ സീറ്റിന് കേരളാ കോണ്‍ഗ്രസിനും അര്‍ഹതയുണ്ടെന്ന പ്രസ്താവനയുമായി ലീഗ് രംഗത്തെത്തുന്നത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടപ്പില്‍ യു.ഡി.എഫിന് പിന്തുണ നല്‍കിയെങ്കിലും ഔദ്യോഗികമായി കേരള കോണ്‍ഗ്രസ് ഇതുവരെ മുന്നണിയുടെ ഭാഗമല്ല. ഈ സാഹചര്യത്തില്‍ മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കി അദ്ദേഹത്തെ മുന്നണിയില്‍ ഉറപ്പിച്ച് നിര്‍ത്താനുള്ള നീക്കമാണ് ലീഗ് നടത്തുന്നത്. ചെങ്ങന്നൂരില്‍ മാണിയുടെ പിന്തുണ ഉറപ്പാക്കിയത് പി.കെ കുഞ്ഞാലി കുട്ടി നടത്തിയ കൂടിക്കാഴ്ച്ചകളായിരുന്നു. കേരള കോണ്‍ഗ്രസ് ഇല്ലാത്ത യു.ഡി.എഫിന് പ്രസക്തിയില്ല എന്ന നിലപാടാണ് ലീഗിന്