പാലായില്‍ ഒന്നും മിണ്ടിയില്ല …അച്യുതാനന്ദന്‍ തന്നെ ഓര്‍ത്തു കരയേണ്ട. മകനെക്കുറിച്ച് ഓര്‍ത്ത് ആകുലപ്പെടാന്‍ മാണി

കോട്ടയം: പാലായ്ക്കു പുറത്ത് ലോകമുണ്ടെന്നു പറഞ്ഞ് ആരോപണമുന്നയിച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കു കെ.എം. മാണിയുടെ മറുപടി. പാലായ്ക്കു പുറത്തൊരു ലോകമുണ്ടെന്നു തന്നെ പഠിപ്പിക്കേണ്ടെന്നും, താന്‍ കുറേ ലോകം കണ്ടിട്ടുണ്ടെന്നും, പക്ഷേ, പാലായാണ് തന്റെ ഏറ്റവും വലിയ ലോകമെന്നും മാണി പറഞ്ഞു. പാലായില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ തടിച്ചുകൂടിയ യോഗത്തില്‍ വി.എസ്. അച്യുതാനന്ദനും പി.സി. ജോര്‍ജിനെയും അദ്ദേഹം വിമര്‍ശിച്ചു. അച്യുതാനന്ദന്‍ തന്നെ ഓര്‍ത്തു കരയേണ്ട. മകനെക്കുറിച്ച് ഓര്‍ത്ത് ആകുലപ്പെടട്ടെ.പി.സി. ജോര്‍ജിനെ സ്പീക്കര്‍ ഇന്ന് അയോഗ്യനാക്കിയിരക്കുന്നു. ജോര്‍ജിനു നല്ലതുമാത്രം വരട്ടെയെന്നും മാണി പറഞ്ഞു.km-mani pala

ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ കൂടുതല്‍ പേരുണ്ടാകും പക്ഷേ, കരയുമ്പോള്‍ കൂടെ കരയാന്‍ ആരും ഉണ്ടാവില്ല എന്നു പറഞ്ഞാണ് മാണി പ്രസംഗം ആരംഭിച്ചത്. എന്നാല്‍ തനിക്ക് കരച്ചില്‍ ഇല്ലെന്നും സ്ഥാനം പോയപ്പോള്‍ ജനങ്ങളാണ് പൊട്ടിക്കരഞ്ഞതെന്നും പാലായിലെ ജനങ്ങളാണ് തന്റെ ശക്തിയെന്നും മാണി പറഞ്ഞു. മന്ത്രി സ്ഥാനം നഷ്ടപ്പെട്ട് വരുമ്പോഴും ജനങ്ങളുടെ പിന്തുണ വളരെ വലുതാണ്. പാലാക്കാരുടെ സ്നേഹം മുഴുവന്‍ അളവിലും ആസ്വദിക്കുവാന്‍ കഴിഞ്ഞുവെന്നും ഇതൊന്നും ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും മാണി പറഞ്ഞു.പാലായ്ക്ക് പുറത്തും ലോകമുണ്ടെന്ന് പറഞ്ഞ കോണ്‍ഗ്രസ് എംഎല്‍എ ടി.എന്‍. പ്രതാപന്റെ പ്രതാപന്റെ പ്രസ്താവനയ്ക്ക് മറുപടി പറഞ്ഞാണ് മാണി വിമര്‍ശകര്‍ക്കെതിരെ തിരിഞ്ഞത്. ലോകം കുറേ കണ്ടതാണെന്നും തന്നെ സംബന്ധിച്ചടുത്തോളം പാലായേക്കാള്‍ വലിയ ലോകം ഇല്ലെന്നും മാണി മറുപടി നല്‍കി. പാലായിലെ ജനങ്ങള്‍ കൂടെയുണ്ടെങ്കില്‍ താന്‍ ശക്തനാകും.
നീതിയുടെ വഴിയെ നയിക്കപ്പെടും. മന്ത്രിസ്ഥാനം ഇല്ലാതെ വരുമ്പോള്‍ ധൂര്‍ത്തപുത്രനായിട്ടല്ല മടങ്ങി വരുന്നതെന്നും പിന്നോട്ടു നോക്കുമ്പോള്‍ ഏറെ സന്തോഷമുണ്ടെന്നും മാണി പറഞ്ഞു.ഇത്രയും കാലം സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും നല്‍കിയിട്ടുണ്ട്. അതു പോലെയാണ് പാലായ്ക്കുള്ളത് പാലായ്ക്കും കേരളത്തിനുള്ളത് കേരളത്തിനും നല്‍കി. ഇത്രയും കാലം കൊണ്ട് ശതകോടികളുടെ നിക്ഷേപം പാലായില്‍ കൊണ്ടുവരാന്‍ സാധിച്ചെന്നും മാണി പറഞ്ഞു. മാണിയെ രൂക്ഷമായി വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനായിരുന്നു മാണിയുടെ അടുത്ത മറുപടി. തന്നെ ഒാര്‍ത്ത് അച്യുതാനന്ദന്‍ കരയേണ്ടെന്നും. സ്വന്തം മകനെ പറ്റി ഒാര്‍ത്ത് കരഞ്ഞാല്‍ മതിയെന്നും മാണി പറഞ്ഞു. ബൈബിള്‍ വചനം ഉദ്ധരിച്ചായിരുന്നു മാണിയുെട ഈ പ്രയോഗം. തുടര്‍ന്ന് താന്‍ നടപാക്കിയ കാരുണ്യ ലോട്ടറി ഉള്‍പ്പെടെയുള്ള ക്ഷേമപ്രവര്‍ത്തനങ്ങളും മാണി ഒാര്‍മിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരള കോണ്‍ഗ്രസിന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ടാണ് ഇത്തരം നുണപ്രചരണങ്ങള്‍ നടക്കുന്നതെന്ന് മാണി പറഞ്ഞു. ആര് ആരാണെന്ന് ജനത്തിനറിയാമെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ ഒാര്‍മിപ്പിക്കുന്ന വിധം മാണി പറഞ്ഞു. പ്രസംഗത്തിന്റെ അവസാന ഭാഗത്തായിരുന്നു പി.സി. ജോര്‍ജിനെതിരായ പരാമര്‍ശം. നമ്മളുടെ അയല്‍വക്കത്തുള്ള ഒരാള്‍ക്ക് അയോഗ്യത കല്‍പ്പിച്ചിരിക്കുന്നുവെന്നാണ് മാണി പറഞ്ഞത്. ഇനി താന്‍ ഒന്നും പറയുന്നില്ലെന്നും എല്ലാം സ്പീക്കര്‍ പറഞ്ഞുവെന്നും അദ്ദേഹം പരിഹസിച്ചു.നിയമസഭയ്ക്ക് ഒരു നിലവാരുമുണ്ട്. ആ നിലവാരം അനുസരിച്ചേ പ്രവര്‍ത്തിക്കാവൂവെന്നും മാണി ഒാര്‍മിപ്പിച്ചു. നമ്മുടെ പയ്യന്‍ രാവിലെ മുതല്‍ നമ്മളെ ചീത്ത പറഞ്ഞു നടക്കുകയാണ്. നമ്മള്‍ കൊടുത്തിട്ടേയുള്ളൂ സ്റ്റേറ്റു കാറും മറ്റും ആയിട്ടെന്നും ജോര്‍ജിനോടായി മാണി പറഞ്ഞു. എല്ലാവര്‍ക്കും നന്മവരട്ടേ ജോര്‍ജും നന്നാവാട്ടേ എന്നും ആശംസിച്ചാണ് മാണി പ്രസംഗം അവസാനിപ്പിച്ചത്. മാണിയുടെ പ്രസംഗത്തിലുടനീളം പ്രവര്‍ത്തകര്‍ ബാബു..ബാബു.. എന്നു പറഞ്ഞിട്ടും മാണി ഇതുമായി ബന്ധപ്പെട്ട് യാതൊരു പരാമര്‍ശവും നടത്തിയില്ല. ബാര്‍ കോഴക്കേസില്‍ രണ്ടു മന്ത്രിമാര്‍ക്ക് രണ്ടു നീതിയെന്ന് മന്ത്രി പി.ജെ. ജോസഫ്. എത്രയും വേഗം യുഡിഎഫ് ഇക്കാര്യത്തില്‍ പരിഹാരം കാണണം. സംശയങ്ങളെല്ലാം ദൂരീകരിച്ച് മാണി തിരിച്ചുവരുമെന്നും മന്ത്രി പി.ജെ.ജോസഫ് പറഞ്ഞു. മാണിക്കൊരുക്കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത്

താന്‍ ധൂര്‍ത്തനായിട്ടല്ല മടങ്ങിവന്നിരിക്കുന്നതെന്നു മാണി പറഞ്ഞു. മന്ത്രിസ്ഥാനം രാജിവച്ചു വരുമ്പോള്‍ എനിക്കു സംതൃപ്തിയുണ്ട്. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ശതകോടികളുടെ നിക്ഷേപം പാലായ്ക്കുവേണ്ടി കൊണ്ടുവരാന്‍ കഴിഞ്ഞു. പാലാ എന്റെ ദൗര്‍ബല്യമാണ്. പാലായ്ക്കു വേണ്ടി മാത്രം നില്‍ക്കുന്നയാളല്ല.സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനുമാണ്. 13 ബജറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കില്‍ പാലായ്ക്കുള്ളതു പാലായ്ക്കും കേരളത്തിനുള്ളതു കേരളത്തിനും നല്‍കിയിട്ടുണ്ട്. കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടാണു ബജറ്റുകള്‍ അവതരിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Top