മാണിയും, ജോസ്.കെ.മാണിയും 3 കോടി രൂപ കൈക്കൂലി വാങ്ങി.മാണിക്കെതിരായ കേസില്‍ വാദം പൂര്‍ത്തിയായി.കോൺഗ്രസും പ്രതിസന്ധിയിൽ

മൂവാറ്റുപുഴ: കേരളാകോൺഗ്രസ് നേതാവ് കെ.എം മാണിയും മകൻ ജോസ് കെ മാണിയും വീണ്ടും അഴിമതിക്കേസിൽ .ബാറുടമകളില്‍നിന്നു മൂന്നു കോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച്‌ മുന്‍ മന്ത്രിയും എം.എല്‍.എയുമായ കെ.എം. മാണിക്കും മകന്‍ ജോസ്‌ കെ. മാണി എം.പിക്കുമെതിരേ നല്‍കിയ കേസില്‍ മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതിയില്‍ വാദം പൂര്‍ത്തിയായി. കേസ്‌ ഫെബ്രുവരി 24 ന്‌ തീര്‍പ്പാക്കുമെന്ന്‌ വിജിലന്‍സ്‌ ജഡ്‌ജി ഡോ. ബി. കലാംപാഷ അറിയിച്ചു. പൊതുപ്രവര്‍ത്തകനായ തിരുവനന്തപുരം സ്വദേശി പായ്‌ച്ചിറ നവാസാണ്‌ വിജിലന്‍സ്‌ കോടതിയില്‍ ഹര്‍ജി നല്‍കിയത്‌.

പൊതുപ്രവർത്തകൻ പായ്ച്ചിറ നവാസ്

പൊതുപ്രവർത്തകൻ പായ്ച്ചിറ നവാസ്

ധനകാര്യമന്ത്രിയായിരിക്കെ പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കാന്‍ കെ.എം. മാണിയും മകന്‍ ജോസ്‌ കെ. മാണി എം.പിയും ഉടമകളില്‍നിന്ന്‌ എറണാകുളത്തെ ഒരു റിസോട്ടില്‍വച്ച്‌ മൂന്നു കോടി രൂപ കൈക്കൂലി വാങ്ങിയെന്നു പി.സി. ജോര്‍ജ്‌ എം.എല്‍.എ. ആരോപിച്ചിരുന്നു. തനിക്ക്‌ നേരിട്ട്‌ ബോധ്യമുണ്ടെന്നും ആരെങ്കിലും കേസ്‌ കൊടുക്കുകയാണെങ്കില്‍ എല്ലാ തെളിവുകളും നല്‍കാന്‍ തയാറാണെന്നും പി.സി. ജോര്‍ജ്‌ ടെലിവിഷന്‍ ചര്‍ച്ചയ്‌ക്കിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണു ഹര്‍ജി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top