അന്യ സംസ്ഥാനത്തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു

കൊച്ചി: കൊച്ചി കടവന്ത്രയിൽ പാചകവാതക സിലിണ്ടർ തീ പിടിച്ച് പൊട്ടിത്തെറിച്ചു.

അന്യ സംസ്ഥാനത്തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിലെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ആർക്കും പരിക്കില്ല. രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തൊഴിലാളികള്‍ ജോലിക്കു പോയ സമയത്താണ് തീപിടുത്തമുണ്ടായത്. ആദ്യം തീ പടര്‍ന്നത് ഒരു സിലിണ്ടറിലാണ്. അത് പൊട്ടിത്തെറിച്ച് മറ്റൊരു സിലിണ്ടറിനും തീപിടിച്ചു. അഗ്നിശമന സേന ഉദ്യോഗസ്ഥരെത്തി തീയണച്ചു.

Top