കൊല്ലം: ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ച വെടിക്കെട്ടിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ കത്ത് നല്‍കിയിരുന്നു. കത്തിന്റെ പൂര്‍ണ രൂപം പീപ്പിള്‍ ടിവി പുറത്തുവിട്ടു. 110ലേറെ പേരുടെ ജീവനെടുത്ത വെടിക്കെട്ടപകടത്തില്‍ പ്രതി ആഭ്യന്തര വകുപ്പാണെന്നാണ് റിപ്പോര്‍ട്ട്. 12 കിലോ കരിമരുന്ന് മാത്രം ഉപയോഗിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞിരുന്നു.
എന്നാല്‍, ഇലതില്‍ പല കള്ള കളികളും നടന്നിരുന്നു. മത്സരക്കമ്പം നടത്തുന്നതിനാല്‍ ദുരന്തമുണ്ടാകാമെന്ന് തഹസില്‍ദാര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. വെടിക്കെട്ട് നടത്താമെന്ന് ചാത്തന്നൂര്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷണര്‍ കളക്ടര്‍ക്ക് കത്തു നല്‍കിയത്.
തിരുവനന്തപുരം സ്വദേശി കൃഷ്ണന്‍കുട്ടിയുടെ ഭാര്യ അനാര്‍ക്കലിക്കാണ് വെടിക്കെടിന് അനുമതി നല്‍കിയത്. കമ്പക്കെട്ട് മത്സരത്തില്‍ പങ്കാളിയായ കരാറുകാരനാണ് കൃഷ്ണന്‍കുട്ടി. കടുത്ത സുരക്ഷ പാലിച്ച് വെടിക്കെട്ട് നടത്തണമെന്ന നിര്‍ദ്ദേശവും കത്തില്‍ ഉണ്ടായിരുന്നു. വെടിക്കെട്ടു കാണാന്‍ വരുന്ന ആളുകളെ പ്രദേശത്തുനിന്ന് മാറ്റി നിര്‍ത്താന്‍ പ്രത്യേക വേലി നിര്‍മ്മിക്കണം. ഫയര്‍ ആന്റ് റെസ്‌ക്യൂ വകുപ്പ്, എക്‌സ്‌പ്ലോസീവ്‌സ് ഡയറക്ടര്‍ എന്നിവനരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കമ്മീഷണര്‍ കത്തില്‍ പറയുന്നു.
സുരക്ഷിതമായ അകലത്തില്‍ വെച്ച് വെടിക്കെട്ട് നടത്താമെന്ന് കാട്ടി മലിനീകരണ നിയന്ത്രണബോര്‍ഡും അനുമതി നല്‍കിയിരുന്നു. അതേസമയം, തഹസില്‍ദാര്‍ അനുമതി നിഷേധിച്ചതായും പറയുന്നുണ്ട്. വെടിക്കെട്ട് നടക്കുന്ന പ്രദേശത്തുനിന്ന് അമ്പത് മീറ്ററിനുള്ളില്‍ പതിനൊന്നു വീടുകള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇവരില്‍നിന്ന് അനുമതി പത്രം വാങ്ങിയതായി കാണുന്നില്ലെന്നും തഹസില്‍ദാര്‍ ചൂണ്ടിക്കാട്ടുന്നു.