എല്ലാപേരും വിശ്വസിച്ച കള്ളം പോലീസിന് പിടിവള്ളിയായി…!! ബുദ്ധിമതിയായ കൊലപാതകി പിടിയിലായത് ഇങ്ങനെ

കോഴിക്കോട്: കൂടത്തായിയിൽ കൊലപാതക പരമ്പര നടന്ന പൊന്നമറ്റം വീട് പൊലീസ് പൂട്ടി സീൽ ചെയ്തു. കോടഞ്ചേരി പൊലീസ് എത്തി രാവിലെയാണ് വീട് സീൽ ചെയ്തത്. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് വീട്ടിൽ പൊലീസ് പരിശോധന പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി ഇവിടെ മരിച്ച ടോം തോമസിന്റെ സഹോദരിയുൾപ്പെടെ ചിലരുണ്ടായിരുന്നു.

ജോളി എന്‍ഐടി ലക്ചറര്‍ അല്ലെന്നുള്ള കാര്യം ഭര്‍ത്താവിനും കുടുംബത്തിനും പോലും അറിയില്ലായിരുന്നു. റോയി മരിച്ച് 16-ാം ദിനത്തിന്റെ ചടങ്ങിനായി അടിച്ച കാര്‍ഡില്‍ ജോളി എന്‍ഐടി ലക്ചറര്‍ എന്നാണ് കുറിച്ചിരുന്നത്. ഈ നുണ തന്നെയാണ് ജോളിയിലേക്ക് സംശയം കൊണ്ടെത്തിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കെജി സൈമണ്‍ പറഞ്ഞു. ‘റോയി മരിച്ച് 16-ാം അടിയന്തിരത്തിന് കാര്‍ഡ് അടിച്ചിരുന്നു. ജോളി ജോര്‍ജ്ജ് എന്‍ഐടി ലക്ചറര്‍ എന്നാണ് കാര്‍ഡിലുണ്ടായിരുന്നത്. ഭര്‍ത്താവില്‍ നിന്ന് മറച്ചുവെച്ചു എന്നത് അത്ഭുതപ്പെടുത്തി. അസാധാരണ കാര്യമായി തോന്നി. ഇതാണ് ജോളിയിലേക്കെത്തിച്ചത്’.-അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘തങ്ങളുടെ അന്വേഷണത്തെ ജോളി പിന്തുടര്‍ന്നിരുന്നു. ഇത് അവരെ സംശയിക്കാനുള്ള സാധ്യത കൂട്ടി. തുടര്‍ന്നാണ് മൊഴിയെടുക്കാനായി അവരെ വിളിക്കുന്നത്. വില്‍പത്രം സംബന്ധിച്ച് എല്ലാ കാര്യങ്ങളും നോക്കിയിരുന്നു. ഞങ്ങളുടെ അന്വേഷണം അവര്‍ പിന്തുടരുന്നത് ഞങ്ങള്‍ അറിഞ്ഞു. ഇത് സംശങ്ങള്‍ ബലപ്പെടുത്തി.

ജോളി പലരോടും മരണവുമായി ബന്ധപ്പെട്ട് പങ്കുവെച്ചകാര്യങ്ങളില്‍ വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. 50 കാര്യങ്ങള്‍ നോട്ട് ചെയ്താണ് ഞങ്ങള്‍ ജോളിയെ വിളിച്ചത്. ചോദ്യം ചെയ്തപ്പോല്‍ സംശയങ്ങള്‍ ബലപെട്ടു. ഇവരോട് ചോദിക്കുമ്പോള്‍ ആലോചിച്ചാണ് ജോളി ഉത്തരം തരുന്നത്. ബ്രില്ല്യന്റ് ആയ കുറ്റവാളിയാണ് ജോളി. എല്ലാവരെയും കൊന്നത് ഇവരാണെന്ന് തെളിഞ്ഞാലും അത്ഭുതപ്പെടാനില്ല- അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ജി സൈമണ്‍ കൂട്ടിച്ചേര്‍ത്തു.

ഇരുന്നൂറിലധികം ആള്‍ക്കാരുടെ മൊഴി കേസുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയിരുന്നു. ജോളിയുടെ മാത്രം അമ്പതോളം മൊഴികളെടുത്തു. പോളിഗ്രാഫ് ടെസ്റ്റിനു് നാര്‍കോ ടെസ്റ്റിനും ജോളി തയ്യാറായിരുന്നില്ല, ഇതാണ് അ്‌ന്വേഷണം ഇവരിലേക്ക് തന്നെ കേന്ദ്രീകരിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

കൊലപാതകങ്ങള്‍ നടത്തിയത് താന്‍ തന്നെയെന്ന് ജോളി കുറ്റസമ്മതം നടത്തിയതായാണ് വിവരം. സയനൈഡ് ഭക്ഷണത്തിലും പാനീയത്തിലും കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് ജോളി കുറ്റസമ്മതം നടത്തിയത്. ജോളിക്ക് സയനൈഡ് നല്‍കിയ മാത്യു പ്രജികുമാര്‍ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം.

Top