കോഴിക്കോട്: ജനങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട കലക്ടറില്‍ ഒരാളാണ് എന്‍ പ്രശാന്ത്. അടുത്തിടെ എന്‍ പ്രശാന്തിന് കുറേയേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. നേതാക്കന്മാരുടെ പരാമര്‍ശങ്ങള്‍ക്ക് പ്രശാന്ത് ചുട്ട മറുടിയും കൊടുത്തിരുന്നു. കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കടത്തിയ കേസിലെ പ്രതിയ്ക്കെതിരെ കോടതി നിര്‍ദേശിച്ചിട്ടും കാപ്പ ചുമത്താതിരുന്നത് എന്തുകൊണ്ടാണെന്ന് കലക്ടര്‍ ചോദിച്ചിരുന്നു.
എന്നാല്‍, കളക്ടറുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത് കോടതി വിധിയുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു എന്ന രീതിയിലായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. സത്യം യാത്രയ്ക്ക് സഞ്ചിയെടുക്കുമ്പോഴേയ്ക്കും അസത്യം രണ്ട് റൗണ്ട് ഉലകം ചുറ്റിയിരിക്കുമെന്നാണ് പ്രശാന്ത് പറഞ്ഞത്. ഒരായിരം അസത്യങ്ങള്‍ക്കൊണ്ട് വളഞ്ഞിട്ട് ആക്രമിച്ചാലും നട്ടെല്ലുള്ളവന് ജീവിക്കാന്‍ ഒരു സത്യം മതി’ എന്ന റൂമിയുടെ ഉദ്ധരണി കടമെടുത്ത് വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രശാന്ത് പറഞ്ഞു.