കെ.സുധാകരൻ കെ.പി.സി.സി. അധ്യക്ഷനാകില്ല !എ, ഐ ഗ്രൂപ്പുകളും സതീശനും എതിർക്കുന്നു. കോണ്‍ഗ്രസ് നേതാക്കളെ തെരഞ്ഞെടുക്കുന്നത് സോഷ്യല്‍മീഡിയയിലൂടെയല്ലെന്ന് അടൂര്‍ പ്രകാശ്.

തിരുവനന്തപുരം:കെ സുധാകരൻ കെപിസിസി പ്രസിഡന്റ് ആകില്ല .കേരളത്തിലെ പ്രബലഗ്രുപ്പ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നയിക്കുന്ന ഗ്രുപ്പുകൾ സുധാകരനെ എതിർക്കുകയാണ് .മാത്രമല്ല പ്രതിപക്ഷ നേതാവാകാൻ പിന്തുണ നേടിയ സതീശൻ കാര്യം നടന്നു കഴിഞ്ഞപ്പോൾ സുധാകരനെ എതിർക്കുന്നു എന്നാണു പുറത്ത് വരുന്ന വാർത്തകൾ .സതീശന് പണ്ടുമുതലേ സുധാകരനോട് താല്പര്യം ഇല്ലാത്ത ആളാണ് .എന്നാൽ പ്രതിപക്ഷ നേതാവാകാൻ സുധാകരന്റെ പിന്തുണ നേടിയതിനുശേഷം കറിവേപ്പില പോലെ സുധാകരനെ തള്ളിപ്പറയുകയാണ് .സുധാകരൻ വന്നാൽ തനിക്കും എതിരാകും എന്ന തിരിച്ചറിവാണ് രഹസ്യമായി സുധാകരനെ എതിർക്കാനുള്ള കാരണം .

അതെ സമയം പ്രതിപക്ഷനേതാവിന്റെ കാര്യത്തിലുണ്ടായ തിരിച്ചടി കെ.പി.സി.സി. അധ്യക്ഷന്റെ കാര്യത്തില്‍ ഒഴിവാക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ ശക്‌തമായ നീക്കത്തിലാണ് . ഗ്രൂപ്പുകള്‍ക്കുകൂടി താത്‌പര്യമുള്ളയാളെ അധ്യക്ഷനാക്കുക എന്നതാണാവശ്യം. പുതിയ പ്രതിപക്ഷനേതാവിന്റെ കാര്യത്തില്‍ കെ.സി. വേണുഗോപാലിന്റെ തന്ത്രപരമായ നീക്കമാണു ഗ്രൂപ്പുകള്‍ക്കു തിരിച്ചടിയായത്‌. അത്‌ ആവര്‍ത്തിക്കാതിരിക്കാനാണു മുല്ലപ്പള്ളിയെ ശക്‌തമായി പിന്തുണച്ചും തോല്‍വിയുടെ ഉത്തരവാദിത്വം സ്വയമേറ്റെടുത്തും രമേശ്‌ ചെന്നിത്തല രംഗത്തെത്തിയത്‌. നിയമസഭാ തെരഞ്ഞെടുപ്പ്‌ തോല്‍വിയുടെ പേരില്‍ സംസ്‌ഥാനഘടകത്തില്‍ സമ്പൂര്‍ണ അഴിച്ചുപണിയാണു ഹൈക്കമാന്‍ഡ്‌ ലക്ഷ്യമിടുന്നത്‌. അശോക്‌ ചവാന്‍ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലായിരിക്കും തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അധ്യക്ഷപദവിയിലേക്കു കെ. സുധാകരന്റെ പേര്‌ ഉയരുന്നുണ്ടെങ്കിലും എ, ഐ ഗ്രൂപ്പുകള്‍ സംയുക്‌തമായി എതിര്‍ക്കുന്നു.എ ഗ്രൂപ്പിനു സുധാകരനെ ഒട്ടും താത്‌പര്യമില്ല. മുമ്പ്‌ ഐ ഗ്രൂപ്പിലായിരുന്നെങ്കിലും ചെന്നിത്തലയെ പ്രതിപക്ഷനേതൃസ്‌ഥാനത്തുനിന്നു മാറ്റിയതില്‍ സുധാകരന്‍ വലിയ പങ്കുവഹിച്ചെന്നാണു വിലയിരുത്തല്‍. അതിനാല്‍ ഐ ഗ്രൂപ്പും സ്വന്തം പ്രതിനിധിയായി സുധാകരനെ അംഗീകരിക്കുന്നില്ല. സുധാകരനോടു മുസ്ലിം ലീഗിനും ആഭിമുഖ്യമില്ല.

ഇതിനിടെയാണു മുല്ലപ്പള്ളിയെ ശക്‌തമായി പിന്തുണച്ച്‌ ചെന്നിത്തല ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിട്ടത്‌. അടിയന്തരാവസ്‌ഥക്കാലത്തു ഭിന്നിപ്പുണ്ടായപ്പോള്‍ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ നിലകൊണ്ട മുല്ലപ്പള്ളിയുടെ ആത്മാര്‍ത്ഥത അദ്ദേഹം ഉയര്‍ത്തിക്കാട്ടി. അങ്ങനെയുള്ള മുല്ലപ്പള്ളിയെ വേട്ടയാടുന്നവര്‍ പിന്നീട്‌ പശ്‌ചാത്തപിക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമുണ്ട്‌.

മുല്ലപ്പള്ളിയെ സാമൂഹികമാധ്യമങ്ങളിലൂടെ ആക്രമിക്കുന്നതിനെ അപലപിച്ച പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശനും ചെന്നിത്തലയുടെ അഭിപ്രായത്തോടു യോജിച്ചു. എന്നാല്‍, പാര്‍ട്ടിയില്‍ പുനഃസംഘടന വേണമെന്ന നിലപാടില്‍ത്തന്നെയാണു സതീശന്‍. പുനഃസംഘടനയെ ഗ്രൂപ്പുകളും എതിര്‍ക്കുന്നില്ല. എന്നാല്‍, പാര്‍ട്ടിയിലെ ശാക്‌തികചേരിയില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്നതിനോടാണു വിയോജിപ്പ്‌.

അതേസമയം കോണ്‍ഗ്രസില്‍ ആര് ഏതൊക്കെ സ്ഥാനങ്ങള്‍ വഹിക്കണമെന്ന് തീരുമാനം എടുക്കുന്നത് എഐസിസി നേതൃത്വമാണെന്ന് അടൂര്‍ പ്രകാശ്. താന്‍ പാര്‍ട്ടി പദവിക്കായി ആരെയും സമീപിച്ചിട്ടില്ലെന്നും തനിക്ക് വേണ്ടി വാദിക്കാനായി ആരെയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളെ തെരഞ്ഞെടുക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെയല്ലെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി അധ്യക്ഷ പദവിയിലേക്ക് എന്റെ പേരും ഉള്‍പ്പെടുത്തി ഈ അടുത്ത ദിവസങ്ങളില്‍ നവമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി ശ്രദ്ധയില്‍ വന്നതുകൊണ്ടാണ് ഇത് ഇവിടെ കുറിക്കുന്നത്. KSU യൂണിറ്റ് സെക്രട്ടറിയായാണ് ഞാന്‍ രാഷ്ട്രീയത്തില്‍ എത്തിയത്. യൂത്ത് കോണ്‍ഗ്രസിലും കെപിസിസിയിലും വിവിധ ചുമതലകളും പലവട്ടം MLAആയും ആദ്യം ഭക്ഷ്യ വകുപ്പിന്റെയും പിന്നീട് ആരോഗ്യവകുപ്പിന്റെയും തുടര്‍ന്ന് റെവന്യൂ വകുപ്പിന്റെയും മന്ത്രിയായും എം.പിആയും പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി എന്നെ ചുമതലപ്പെടുത്തി. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ ഏറ്റവും വിശ്വസ്ഥതയോടും ആത്മാര്‍ത്ഥതയോടും ചെയ്തിട്ടുണ്ട് എന്ന് എനിക്ക് ഉത്തമ വിശ്വാസമുണ്ട്.

ഏതെങ്കിലും പാര്‍ട്ടി പദവിക്കായി ഞാന്‍ ആരെയെങ്കിലും ഇതേവരെ സമീപിക്കുകയോ എനിക്ക് വേണ്ടി വാദിക്കാനായി ആരെയെങ്കിലും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ല.കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളെ തിരഞ്ഞെടുക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെയല്ല എന്ന് ഉത്തമ ബോധ്യം ഉള്ളയാളാണ് ഞാന്‍. എനിക്ക് ഏതെങ്കിലും സ്ഥാനത്തിനുവേണ്ടി സോഷ്യല്‍ മീഡിയയില്‍ ‘പൊരുതുവാനും’ ഞാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.

പാര്‍ട്ടിയില്‍ ആര് ഏതൊക്കെ സ്ഥാനങ്ങള്‍ വഹിക്കണമെന്ന് തീരുമാനം എടുക്കുന്നത് AICC നേതൃത്വമാണ്. AICC നേതൃത്വം എടുക്കുന്ന ഏത് തീരുമാനവും അംഗീകരിച്ചു പ്രവര്‍ത്തിക്കുക എന്നതാണ് പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ഞാനും അതുപോലെ നിങ്ങള്‍ ഓരോരുത്തരും ചെയ്യേണ്ടത് എന്ന് സ്‌നേഹത്തോടെ ഓര്‍മ്മിപ്പിക്കുന്നു എന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

Top