കോൺഗ്രസിൽ നാടുകടത്തൽ തുടരുന്നു; വി.ഡി സതീശനെ ഒഡീഷയിലെ കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷനായി നിയമിച്ചു

ന്യൂദല്‍ഹി:കോൺഗ്രസിൽ വീണ്ടും നാടുകടത്തൽ. കെ.പി.സി.സി അദ്ധ്യക്ഷനാകാനുള്ള സാധ്യത പട്ടികയിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.ഡി. സതീശനെ ഒഡീഷയില്‍ കോണ്‍ഗ്രസിന്റെ സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷനായി നിയമിച്ചു.എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അശോക് ഗെഹ്‌ലോട്ടാണ് അറിയിച്ചത്. ജിതന്‍ പ്രസാദ്, നൗഷാദ് സോളങ്കി എന്നിവരാണ് അംഗങ്ങള്‍. നേരത്തെ ഉമ്മന്‍ചാണ്ടിക്ക് ആന്ധ്രാപ്രദേശിന്റെ സംഘടനാ ചുമതല നല്‍കിയിരുന്നു.

മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങിനെ ഒഴിവാക്കിയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനാരോഹണം. അധ്യക്ഷപദമേറ്റടുത്തശേഷം പതിവ് രീതികള്‍ മറികടന്നാണ് സംഘടനാതലത്തില്‍ രാഹുലിന്റെ തീരുമാനങ്ങള്‍ ഉണ്ടാവുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2019 ല്‍ നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കവുമായിട്ടാണ് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.പാര്‍ട്ടി നേതൃസ്ഥാനത്ത് വലിയ മാറ്റങ്ങളാണ് അദ്ദേഹം കൊണ്ടുവരുന്നത്. അതനുസരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും എം.പിയുമായ മല്ലികാർജുൻ ഖാർഗെയ്ക്കാണ് ഇനി മഹാരാഷ്ട്രയുടെ ചുമതല.കൂടാതെ മറ്റു പലര്‍ക്കും പാര്‍ട്ടിയില്‍ കൂടുതല്‍ ചുമതലകള്‍ നല്‍കിയിട്ടുണ്ട്. ജെഡി സീലം, മഹേന്ദ്ര ജോഷി എന്നിവര്‍ സെക്രട്ടറിമാരായി നിയമിച്ചു. അതുകൂടാതെ ശശികാന്ത് ശര്‍മയെ ജോയിന്റ്‌ സെക്രട്ടറിയും നിയമിച്ചു. കൂടാതെ മറ്റു പലര്‍ക്കും പാര്‍ട്ടിയില്‍ കൂടുതല്‍ ചുമതലകള്‍ നല്‍കിയിട്ടുണ്ട്. ജെഡി സീലം, മഹേന്ദ്ര ജോഷി എന്നിവര്‍ സെക്രട്ടറിമാരായി നിയമിച്ചു. അതുകൂടാതെ ശശികാന്ത് ശര്‍മയെ ജോയിന്റ്‌ സെക്രട്ടറിയും നിയമിച്ചു.

Top