47 പേരടങ്ങിയ കെപിസിസി ഭാരവാഹികളുടെ ആദ്യഘട്ട പട്ടിക പ്രസിദ്ധീകരിച്ചു.

ന്യൂഡൽഹി :കെപിസിസി ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു. 47 പേരാണ് പട്ടികയിലുള്ളത്. ഇപ്പോള്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരില്ല. കെ. കെ കൊച്ചുമുഹമ്മദാണ് ട്രഷറര്‍. 12 വൈസ് പ്രസിഡന്റുമാരും 34 ജനറല്‍ സെക്രട്ടറിമാരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

12 വൈസ് പ്രസിഡന്റുമാരും 34 ജനറല്‍ സെക്രട്ടറിമാരുമടക്കം 47 പേരാണ് പട്ടികയിലുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വര്‍ക്കിങ് പ്രസിഡന്റുമാരെ ഒഴിവാക്കിയാണ് പുതിയ പട്ടിക. സെക്രട്ടറിമാരെയും പിന്നീടാവും പരിഗണിക്കുക. പുതിയ അധ്യക്ഷന്‍ ചുമതലയേറ്റ് ഒന്നരവര്‍ഷത്തോളം കഴിഞ്ഞാണ് കെ.പി.സി.സി ഭാരവാഹി പട്ടിക പുറത്തു വരുന്നത്. പുതിയ പട്ടികയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നല്‍കി.

പട്ടിക രണ്ടു ഘട്ടമായാണ് പ്രഖ്യാപിക്കുകയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ അറിയിച്ചിരുന്നു.

ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 130 പേരെ ഉള്‍പ്പെടുത്തി നല്‍കിയ ഭാരവാഹി പട്ടിക നേരത്തെ ഹൈക്കമാന്‍ഡ് തള്ളിയിരുന്നു. ഒരാള്‍ക്ക് ഒരു പദവി എന്ന നയം കര്‍ശനമായി നടപ്പാക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് പട്ടിക വീണ്ടും വെട്ടിച്ചുരുക്കുകയായിരുന്നു.

ജംബോ പട്ടികയ്ക്ക് നേരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്ന് വി.ഡി സതീശന്‍, ടി.എന്‍ പ്രതാപന്‍, എ.പി അനില്‍ കുമാര്‍ എന്നവര്‍ തങ്ങളെ ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കേണ്ടെന്ന് വ്യക്തമാക്കി ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിരുന്നു. കേരളത്തില്‍ ജംബോ കമ്മിറ്റിയുടെ ആവശ്യമില്ലെന്നും ഇവര്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പട്ടികയില്‍ സ്ത്രീ പ്രാതിനിധ്യം കുറവാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തിയിട്ടും ജംബോ പട്ടികയില്‍ മാത്രമൊതുങ്ങി നില്‍ക്കുന്നതില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

Top