ന്യുഡൽഹി :കേരളത്തിലെ പുതിയ പിസിസി അധ്യക്ഷനെ നിയമിക്കുമ്പോൾ പ്രസിഡന്റും മൂന്ന് വർക്കിങ് പ്രസിന്റുമാരും കേരളത്തിൽ ഉണ്ടാകും .എല്ലാ മതസമുദായങ്ങളെയും ന്യുനപക്ഷങ്ങളെയും പ്രീതിപ്പെടുത്തിക്കൊണ്ട് പുതിയ കെ.പി.സി.സി കമ്മറ്റി രൂപീകരിക്കുക എന്ന പുതിയ നീക്കം ആണ് രാഹുൽ ഗാന്ധിയുടെ മുന്നിലുള്ള പുതിയ തന്ത്രം .കോൺഗ്രസിലെ ഫയർ ബ്രാൻഡ് എന്നറിയപ്പെടുന്ന കെ സുധാകരനെ വർക്കിങ് പ്രസിഡന്റ് ആക്കും .ഉത്തരേന്ത്യയിലെ ചില സംസ്ഥാനത്ത് നടത്തിയിരിക്കുന്ന പരീക്ഷണം കേരളത്തിലും ശ്രമിക്കുക എന്ന പുതിയ തന്ത്രം കോൺഗ്രസ് പുറത്തെടുത്താൽ പുതിയ സ്ട്രക്ച്ചർ ആയിരിക്കും പുതിയ കമ്മറ്റിക്ക് .
യുവാക്കളെ പ്രീതിപ്പെടുത്താനും യുവാക്കളെ കോൺഗ്രസിലേക്ക് അടുപ്പിക്കാനും നീക്കമായി യൂത്ത് ഐക്കൺ ആയ വിറ്റി ബാൽറാം ,പിന്നെ ന്യുനപക്ഷ സമുദായത്തിൽ നിന്നുള്ള യുവനേതാവ് എന്നതിനാൽ ഷാഫി പറമ്പിൽ എം എൽ എ യും വർക്കിങ് പ്രസിഡന്റ് ആക്കാനും നീക്കമുണ്ട് .ക്രൈസ്തവ സമാദായത്തിൽ നിന്നും ഈഴവ സമുദായത്തിൽ നിന്നും മുന്നോക്ക സമുദായത്തിൽ നിന്നും യുവാക്കളിൽ നിന്നും വർക്കിങ് പ്രസിഡന്റുമാരുണ്ടാകും .രാഹുല്‍ ഗാന്ധി സ്ഥാനമേറ്റശേഷം പാര്‍ട്ടിയില്‍ സംസ്ഥാനതലത്തിലുള്‍പ്പെടെ തനിക്ക് താല്‍പര്യമുള്ളവരെ അദ്ദേഹം നിയോഗിച്ച് തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടി പൂര്‍ണ്ണമായും തന്റെ ഇംഗിതത്തിനനുസരിച്ച് നീങ്ങുന്നതാക്കാനുള്ള നടപടികളാണ് അദ്ദേഹം സ്വീകരിക്കുന്നത് . അതുകൊണ്ട് കേരളത്തില്‍ ഒരു കെ.പി.സി.സി പ്രസിഡന്റിനെ നിയമിക്കുമ്പോള്‍ അതിനായിരിക്കും പ്രാധാന്യം.പ്രസിഡന്റ് സ്ഥാനത്തേക്ക് പേര് ഉയർന്നു വന്നിരുന്ന കെ സുധാകരനെ തീരെ പരിഗണിക്കാതെ തള്ളിക്കളയാൻ കാരണം നേതൃത്വത്തിന് വിധേയൻ അല്ല എന്ന ഒറ്റ കാരണത്താൽ ആണ് .ഏറ്റവും ഒടുവിൽ രാഹുൽ ഗാന്ധിയെ വരെ പ്രതിസന്ധിയിലാക്കിയ പശുക്കിടാവിനെ പരസ്യമായി അറുത്ത റിജിൽ മാക്കുറ്റിയും പിന്നീട് മാക്കുറ്റിക്ക് പകരം കൊണ്ടുവന്ന യൂത്ത് പ്രസിഡന്റിനുവേണ്ടിയും സുധാകരൻ പരസ്യമായി നിലകൊണ്ടതാണ് ലിസ്റ്റിൽ വെട്ടാൻ കാരണം .എങ്കിലും സി.പി.എം നേതൃത്വത്തിനെതിരെ വാക്കുകളാൽ പ്രതിരോധിക്കുന്ന പ്രവർത്തകരുടെ ഇഷ്ട നേതാവ് എന്ന ലേബൽ ഉള്ളതിനാൽ സുധാകരനെ വർക്കിങ് പ്രസിഡണ്ടാക്കാൻ സാധ്യത ഉണ്ട് .
അതിന് പുറമെ മുസ്ലീംസമുദായത്തില്‍പ്പെട്ട എം.എം.ഹസ്സനെ മാറ്റുമ്പോള്‍ മറ്റാരെ കൊണ്ടുവരണമെന്ന ഒരു ചോദ്യവും പാര്‍ട്ടിക്ക് മുന്നിലുണ്ട്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പോടെ എന്നും കോണ്‍ഗ്രസിന്റെ കരുത്തായിരുന്ന മുസ്ലീംന്യുനപക്ഷം അവരില്‍ നിന്നും അകന്നിരുന്നു. ഈ സമുദായത്തെ തിരികെകൊണ്ടുവരാനായി പതിനെട്ടടവും സംസ്ഥാന കോണ്‍ഗ്രസ് പയറ്റിക്കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ മുസ്ലീം സമുദായംഗമായ ഒരു വ്യക്തിയെ മാറ്റി മറ്റൊരു സമുദായംഗത്തെ കൊണ്ടുവരികയെന്നത് ആത്മഹത്യാപരമായിരിക്കുമെന്ന വിലയിരുത്തലും പാര്‍ട്ടിയിലുണ്ട്. കെ.പി.സി.സിയുടെ പ്രസിഡന്റിനെ നിശ്ചയിക്കുമ്പോള്‍ സാമുദായിക സന്തുലിതാവസ്ഥ ഉള്‍പ്പെടെ പരിഗണിക്കേണ്ടിവരും. നിലവില്‍ പ്രതിപക്ഷനേതൃസ്ഥാനം നായര്‍ സമുദായത്തിനാണ്. യു.ഡി.എഫ് കണ്‍വീനര്‍ പദവി വഹിക്കുന്നത് ക്രിസ്തീയസമുദായത്തില്‍പ്പെട്ട വ്യക്തിയുമാണ്. ആ സാഹചര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്നും ഹസ്സനെ മാറ്റി മറ്റ് ഏതൊരു സമുദായത്തില്‍പ്പെട്ട വ്യക്തിയെ കൊണ്ടുവച്ചാലും അത് തിരിച്ചടിയാകും എന്ന വിലയിരുത്തലും ഉണ്ട് .അവിടെയാണ് യുവാവും എ ഗ്രൂപ്പുകാരനും മുസ്ലിം സമുദായക്കാരനുമായ ഷാഫി പറമ്പിലിന് നറുക്ക് വീഴുന്നത് .അങ്ങനെ വരുമ്പോള്‍ സമഗ്രമായ ഒരു അഴിച്ചുപണി യു.ഡി.എഫ് തലത്തില്‍ തന്നെ നടക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.ക്രൈസ്തവ സമുദായത്തിനാണ് പരിഗണനയെങ്കിൽ പി.ടി.തോമസ് ,കെ വി തോമസ് , ബെന്നി ബഹന്നാൻ തുടങ്ങിയവരിൽ പ്രസിഡന്റ് സ്ഥാനത്ത് എത്തും.അപ്പോഴും വർക്കിങ് പ്രസിണ്ടന്റ് സാധ്യത സുധാകരനും യൂത്ത് നേതാക്കൾക്കും ഉണ്ട്
ഈഴവ -പിന്നോക്ക സമുദായക്കാരനെ നേതൃത്വത്തിലേക്ക് കൊണ്ടുവരണം എന്ന തീരുമാനം ആന്റണിക്കും രാഹുലിനും ഉണ്ട് .അതിനാൽ പ്രസിഡന്റായി കൊടിക്കുന്നിൽ സുരേഷ് സാധ്യതയിൽ മുന്നിലാണ് .ക്രിസ്ത്യാനി ആകണം എന്നതുവന്നാൽ കെ.വി.തോമസ് ,കെ.സി ജോസഫ് ,ബെന്നി ബെഹന്നാ ൻ എന്നിവർക്ക് നറുക്ക് വീഴാം .അപ്പോഴും സുധാകരനും യൂത്തിനും സ്ഥാനം ഉറപ്പാക്കാം .
ഇതിനകം തന്നെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തില്‍ കണ്ണുവച്ചുകൊണ്ട് നേതാക്കളുടെ വലിയ നിര തന്നെ രംഗത്തുവന്നിട്ടുണ്ട്. ബെന്നിബഹനാനെ എ ഗ്രൂപ്പ് വളരെ നേരത്തെതന്നെ ഏകകണ്ഠമായി കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് തീരുമാനിച്ച് അറിയിച്ചിട്ടുള്ളതാണ്. ഇതിന് പുറമെ കെ. സുധാകരന്‍, പ്രൊഫ: കെ.വി. തോമസ്, പ്രൊഫ: പി.ജെ. കുര്യന്‍, കെ.സി. വേണുഗോപാല്‍, തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നേതാക്കള്‍ രംഗത്തുണ്ട്. വി.ഡി. സതീശന്‍, കെ. മുരളീധരന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. എന്നാല്‍ സ്വയം ഉയര്‍ത്തിക്കാട്ടിയതുകൊണ്ടോ, അല്ലെങ്കില്‍ ഗ്രൂപ്പുകളോ മറ്റ് നേതാക്കളോ നിശ്ചയിച്ചതുകൊണ്ടോ കെ.പി.സി.സി പദവി ലഭിക്കാന്‍ സാദ്ധ്യതയില്ലെന്നാണ് സൂചന. അതിന് പ്രധാനഘടകം രാഹുല്‍ഗാന്ധിയുടെ താല്‍പര്യം തന്നെയാണ്.
അതേസമയം കെ.പി.സി.സി പ്രസിഡന്റ് നിയമനം പ്രതീക്ഷകള്‍ അസ്ഥാനത്താകും. കെ.പി.സി.സി പ്രസിഡന്റിന്റെ കാര്യത്തില്‍ തീരുമാനം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഉണ്ടാകുകയുള്ളു. നിലവില്‍ ഉയര്‍ന്നുവരുന്ന പേരുകാര്‍ ഉള്‍പ്പെടെ ഒടുവില്‍ നിരാശരാകേണ്ടിവരുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന സൂചന. കെ.പി.സി.സി പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയരുന്ന വാര്‍ത്തകള്‍ വെറും അഭ്യുഹത്തില്‍ മാത്രം ഒതുങ്ങാനാണ് സാദ്ധ്യത.
കേരളത്തില്‍ യു.ഡി.എഫിനെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമായതാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പൂര്‍ണ്ണമായും തൂത്തെറിയപ്പെട്ടശേഷം നടക്കുന്ന ശരിയായ ബലപരീക്ഷണമാണ് ചെങ്ങന്നൂരിലേത്. നേരത്തെ കുഞ്ഞാലിക്കുട്ടി രാജിവച്ചതിനെത്തുടര്‍ന്ന് ഒഴിവുവന്ന വേങ്ങര നിയമസഭാ സീറ്റിലേക്ക് ഒരു ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നെങ്കിലും അത് യു.ഡി.എഫിന് വലിയ വെല്ലുവിളിയായിരുന്നില്ല. മുസ്ലീംലീഗിന് എതിരില്ലാത്ത സീറ്റില്‍ വിജയം ഉറപ്പാക്കിയായിരുന്നു മത്സരം. മാത്രമല്ല, അവിടെ കോണ്‍ഗ്രസിന് ഒന്നും ചെയ്യാനുണ്ടായിരുന്നുമില്ല. എങ്കിലും കടുത്ത മത്സരം നേരിടേണ്ടിവരികയും സി.പി.എം നില മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാല്‍ നിലവില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അതിന് കടകവിരുദ്ധമാണ്. അത് കോണ്‍ഗ്രസിന്റെ സീറ്റായിരുന്നതാണെങ്കിലൂം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവിടെ പരാജയപ്പെട്ട കോണ്‍ഗ്രസിന് ഇക്കുറി വിജയം അനിവാര്യമാണ്. അത്തരത്തിലൊരു ജീവന്‍മരണ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമയത്ത് കെ.പി.സി.സി പ്രസിഡന്റിനെ മാറ്റുകയെന്നത് ആത്മഹത്യാപരമായിരിക്കുമെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിനുണ്ട്. അതുകൊണ്ടുതന്നെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ അതിന് ഹൈക്കമാന്‍ഡ് തയാറാവില്ലെന്നാണ് സൂചന.