കെപിസിസി പ്രസിഡന്റ് സ്ഥാനം വി എം സുധീരന്‍ രാജിവച്ചു. ഇന്ന് തന്നെ ഹൈക്കമാഡിന് രാജിക്കത്ത് നല്‍കും. അപ്രതീക്ഷിതമായിട്ടാണ് പ്രഖ്യാപനം. വ്യക്തിപരമായി ഉണ്ടാകുന്ന ചില തിരക്കുകള്‍ കാരണമാണ് രാജി എന്ന് സുധീരന്‍. ആരോഗ്യപരമായ കാരണങ്ങളാണെന്നും സൂചനയുണ്ട്. തന്റെ ഉത്തരവാദിത്വത്തോട് നീതി പുലര്‍ത്താന്‍ കഴിയുന്ന സാഹചര്യമല്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


