നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാ‍ർ മത്സരിക്കരുത്..കോൺഗ്രസ് നേതാക്കള്‍ വിണ്ണിൽ നിന്ന് മണ്ണിലേക്ക് ഇറങ്ങിയാൽ തീരുന്ന പ്രശ്നമേ പാർട്ടിക്കുള്ളൂ-കെഎസ് യു.

കൊച്ചി: കെപിസിസി നേത്വത്തിനെതിരെ വി‍മർശനവുമായി കെ.എസ്.യു രംഗത്ത്.കോൺഗ്രസ് നേതാക്കള്‍ വിണ്ണിൽ നിന്ന് മണ്ണിലേക്ക് ഇറങ്ങിയാൽ തീരുന്ന പ്രശ്നമേ പാർട്ടിക്കുള്ളൂവെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത്ത് പറഞ്ഞു. പാർട്ടിയിൽ നേതാക്കളോടുള്ള വിധേയത്വം കൂടുന്ന അവസ്ഥയുണ്ട്. ഇത് സ്ഥാനാർത്ഥി നിർണ്ണയത്തിൽ അപാകത ഉണ്ടാക്കുന്നു. കോൺഗ്രസിൽ ചെറുപ്പക്കാർ മത്സരിക്കുന്നിടത്ത് ചിലർ അസ്വാരസ്യങ്ങൾ ഉണ്ടാക്കുന്നെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാ‍ർ മത്സരിക്കരുതെന്നും അഭിജിത്ത് ആവശ്യപ്പെട്ടു.

സം​സ്ഥാ​ന​ത്തെ എ​സ്.എ​സ്.എ​ൽ​.സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ മാ​റ്റി​വെക്ക​ണ​മെ​ന്നും കെ.എസ്‌.യു ​ആ​വ​ശ്യ​പ്പെ​ട്ടു. മാ​ർ​ച്ച് മാ​സ​ത്തി​ൽ നടത്താൻ നി​ശ്ച​യി​ച്ച പ​രീ​ക്ഷ മെയ് മാ​സ​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​ണ് കെ.എസ്.യുവിന്‍റെ ആവശ്യം.ജ​നു​വ​രി മാ​സ​ത്തി​ൽ ക്ലാ​സു​ക​ൾ തു​ട​ങ്ങി മാർച്ച് മാസത്തിൽ തന്നെ പ​രീ​ക്ഷ​യി​ലേ​ക്ക് പോ​കു​ന്ന ത് ശ​രി​യ​ല്ല. ഓണ്‍ലൈന്‍ ക്ലാസുകളുടെ ഗുണം അറുപത് ശതമാനം കുട്ടികള്‍ക്കെങ്കിലും ലഭിച്ചിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ​ത്താം ക്ലാ​സ്, പ്ല​സ് ടു ​എ​ന്നി​വ ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ ജീ​വി​ത​ത്തി​ലെ വ​ലി​യ ഘ​ട്ട​മാ​ണ്. ഇ​ക്കാ​ര്യം മ​ന​സി​ലാ​ക്കി പ​ര​മാ​വ​ധി ക്ലാ​സു​ക​ൾ അ​വ​ർ​ക്ക് ല​ഭ്യ​മാ​ക്ക​ണം. പ്ല​സ് ടു ​സ​യ​ൻ​സ് ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ലാ​ബ് സൗകര്യം വേണ്ടത്ര ലഭ്യമായെന്ന് ഉറപ്പ് വരുത്തണം. പ​രീ​ക്ഷ​ക​ൾ മേ​യ് മാ​സം അ​വ​സാ​ന​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് സംസ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​എം.​അ​ഭി​ജി​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു. കോളേജുകൾ തുറന്നെങ്കിലും വിദ്യാർത്ഥികൾക്ക് ബസ് യാത്ര ഇളവ് ചിലയിടത്ത് നിഷേധിക്കപ്പെടുന്നു. ബസുടമകൾ അത് പരിഹരിക്കണം. ഇല്ലെങ്കില്‍ കെഎസ് യു സമരത്തിലേക്ക് നീങ്ങും.

വാളയാർ കേസിൽ ഇരകളായ പെൺകുട്ടികളോട് നീതി കാട്ടാൻ സർക്കാറും സാംസ്കാരിക പ്രവർത്തകരും ഒന്നും ചെയ്യുന്നില്ലെന്നും അഭിജിത്ത് പറഞ്ഞു. കോടതി നിർദ്ദേശിച്ച പുനർ വിചാരണ സ്വാഗതം ചെയ്യുന്നു. എങ്കിലും പുനരന്വേഷണമാണ് വേണ്ടത്. വാളയാർ കേസ് സി.ബി.ഐ അന്വേഷിക്കണം. ഹാത്റാസ് കേസിൽ യോഗി ആദിത്യനാഥ് യു പിയിൽ സ്വീകരിച്ച അതേ നിലപാടാണ് വാളയാർ വിഷയത്തിൽ പിണറായി സ്വീകരിക്കുന്നതെന്നും അഭിജിത്ത് കുറ്റപ്പെടുത്തി.

Top