മക്കൾ രാഷ്ട്രീയത്തിൽ കുടുങ്ങി എ.കെ ആന്റണിയും: സൈബർ നൂലിൽക്കെട്ടിയിറക്കുന്നവരെ വേണ്ടെന്ന പ്രമേയവുമായി കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റി

സ്വന്തം ലേഖകൻ

കൊച്ചി: മക്കൾ രാഷ്ട്രീയത്തിന്റെ സൈബർ നൂലിൽക്കെട്ടിയിറക്കുന്നവരെ വേണ്ടെന്ന് നിലപാടുമായി കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റിയുടെ പ്രമേയം. എ.കെ ആന്റണിയെയും മകനെയും മുൾമുനയിൽ നിർത്തുന്ന പ്രമേയവുമായാണ് ഇപ്പോൾ കെ.എസ്.യു ജില്ലാ കമ്മിറ്റി രംഗത്ത് എത്തിയിരിക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ എ.കെ ആന്റണിയെ ലക്ഷ്യമിട്ടാണ് ഇപ്പോൾ കെ.എസ്.യു ജില്ലാ കമ്മിറ്റി രംഗത്ത് എത്തിയിരിക്കുന്നത്. എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെ കെ.പി.സിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറായി നിയമിച്ചതിനെതിരെയാണ് എറണാകുളം ജില്ലാ സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുത്രവാത്സല്യത്താൽ അങ്ങും അന്ധനായോ എന്നും സൈബർ ഇറക്കുമതികൾ ചോദ്യം ചെയ്യപ്പെടേണ്ടവയാണെന്നും പ്രമേയത്തിൽ പറയുന്നു. സൈബർ നൂലിൽക്കെട്ടിയിറക്കുന്ന നേതാക്കളെ ഇനി വേണ്ടെന്ന പ്രഖ്യാപനവുമായാണ് ഇപ്പോൾ കെ.എസ്.യു ജില്ലാ കമ്മിറ്റി രംഗത്ത് എത്തിയിരിക്കുന്നത്. തലമുറ മാറ്റം പ്രസംഗത്തിലൊതിക്കാതെ പ്രവർത്തനത്തിൽ കൊണ്ടുവരണമെന്നും അഭിനവ പൽവാൽ ദേവന്മാരുടെ പട്ടാഭിഷേകം പ്രവർത്തകർക്കിടയിൽ നെഞ്ചിടിപ്പുണ്ടാക്കുന്നുണ്ടെന്നും അതിരൂക്ഷമായ വിമർശനമാണ് ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ നടത്തുന്നത്. ചില കാരണവൻമാർ പാരമ്പര്യ സ്വത്തുപോലെ മണ്ഡലങ്ങൾ കൈയ്യടക്കി വച്ചിരിക്കുകയാണെന്നതാണ് മറ്റൊരു വിമർശനം. ഇത് കൃത്യമായി ആന്റണിയെ ലക്ഷ്യമിട്ടുള്ളതാണെന്നാണ് വിമർശനം.
തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് അനിൽ പാർട്ടിയിലേക്ക് വന്നതെന്ന ആരോപണം ഉയരുന്നതിനിടെ ഇതിനുള്ള മറുപടിയുമായി ആന്റണിയുടെ മകൻ അനിലും രംഗത്ത് എത്തി.  തന്റെ ലക്ഷ്യം തിരഞ്ഞെടുപ്പ് രാഷ്ട്രീയമല്ലെന്നും പുതിയ കാലത്തിനനുസരിച്ച് പാർട്ടിയെ മാറ്റുകയാണ് തന്റെ ഉദ്ദേശമെന്നും അനിൽ ആന്റണി പറയുന്നു. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ സ്ഥാനത്തേക്ക് ഏതാനും ദിവസം മുൻപാണ് അനിൽ തിരഞ്ഞെടുക്കപ്പെട്ടത്.

എ.കെ.ആന്റണിയുടെ മകൻ കോൺഗ്രസിൽ അരങ്ങേറ്റം കുറിച്ചത് കോൺഗ്രസിലെ മക്കൾ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി ചൂണ്ടിക്കാട്ടി വിവാദം ഉയർന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി അനിൽ തന്നെ രംഗത്ത് വന്നിരിക്കുന്നത്.തന്റെ രംഗപ്രവേശം കോൺഗ്രസിലെ മക്കൾ രാഷ്ട്രീയത്തിന്റെ ഭാഗമല്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കുകയല്ല തന്റെ ലക്ഷ്യമെന്നും ആധുനിക ലോകത്തെ സാങ്കേതിക സാധ്യതകൾക്കനുസരിച്ചു പാർട്ടിയെ സജ്ജമാക്കുകയാണു ലക്ഷ്യമെന്നും അനിൽ ആന്റണി പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനത്തിനു മുന്നോടിയായി ചേർന്ന സ്വാഗത സംഘം യോഗത്തിലാണ് കെപിസിസി ഐടി സെൽ തലവനായി അനിൽ ആന്റണിയെ നിയമിച്ചത്. ഇതിന് പിന്നാലെയായിരുന്നു മക്കൾ രാഷ്ട്രീയമെന്ന ആരോപണം ശക്തമായത്. രണ്ടാഴ്ച മുമ്ബാണ് അനിൽ ആന്റണിയെ കെപിസിസി ഐടി വിഭാഗം കൺവീനറായി നിയമിച്ച കാര്യം പ്രസിഡന്റ് തന്നെ വാർത്താ സമ്മേളനം വിളിച്ചു പ്രഖ്യാപിച്ചത്. ഇതിനെതിരെ യുവാക്കളിൽ നിന്നടക്കം വൻ പ്രതിഷേധമുയരുകയും ചെയ്തു.

ആദ്യ പാർട്ടി പരിപാടിയിൽ തന്നെ വലിയ നേതാക്കൾക്കൊപ്പം വേദിയിൽ തന്നെ അനിലിന് ഇരിപ്പിടം കിട്ടുകയും മറ്റും ചെയ്തിരുന്നു. എംഎൽഎമാരടക്കം പാർട്ടിയിലെ പല മുതിർന്ന നേതാക്കളും സദസിൽ ഇരുന്നപ്പോഴാണ് അനിലിന് വേദിയിൽ കസേര കിട്ടിയത്. സ്വാഗതം പറഞ്ഞ ഡിസിസി പ്രസിഡന്റ് പേരെടുത്തു വിളിച്ച് അനിലിനെ ക്ഷണിക്കുകയും ചെയ്തു. മകന്റെ സ്ഥാനലബ്ധിയെ പറ്റി പ്രതികരിക്കാൻ ആന്റണി പ്രതികരിച്ചിട്ടില്ല.

Top