കുമരകത്ത് ജീവനൊടുക്കിയ യുവാവിനൊപ്പമെത്തിയ പെൺകുട്ടിയെ കണ്ടെത്തി; ഭയന്ന് വിറച്ച പെൺകുട്ടി 20 മണിക്കൂർ കഴിഞ്ഞത് വെള്ളം നിറഞ്ഞ കുറ്റിക്കാട്ടിൽ

കുമരകം : കുമരകം ചീപ്പുകലിൽ ദുരൂഹ സാഹചര്യത്തിൽ ജീവനൊടുക്കിയ യുവാവിനൊപ്പമുണ്ടായിരുന്ന പെൺകുട്ടിയെ കണ്ടെത്തി. ഭയന്ന് വിറച്ച പെൺകുട്ടി 20 മണിക്കൂർ കഴിഞ്ഞത് വെള്ളം നിറഞ്ഞ കുറ്റിക്കാട്ടിലായിരുന്നു. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന വൈക്കം വച്ചൂർ അംബികാ മാർക്കറ്റ് ഹേമാലയത്തിൽ ഗിരീഷിന്റെ മകൻ ഗോപു വിജയ് (22) തിങ്കളാഴ്ച ജീവനൊടുക്കിയിരുന്നു.

യുവാവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാരാണ് ഇയാൾക്കൊപ്പം ഒരു പെൺകുട്ടി ഉണ്ടായിരുന്നതായി വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് തിങ്കളാഴ്ച മുതൽ തിരച്ചിൽ നടത്തുകയായിരുന്നു.
തിങ്കളാഴ്ച പൊലീസിൻ്റെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട തെരച്ചിൽ മാലിക്കായൽ പ്രദേശത്ത് നടത്തിയിരുന്നെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടർന്ന് ചൊവ്വാഴ്ച രാവിലെ പ്രദേശവാസി വിനോദാണ് പാടത്തെ വരമ്പിൽ തളർന്ന് കിടക്കുന്ന നിലയിൽ പെൺക്കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഭയന്ന് വിറച്ച് ഒളിവിൽ കഴിഞ്ഞ പെൺകുട്ടി തീർത്തും അവശയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് കുട്ടിയെ സമീപത്തെ വീട്ടിൽ എത്തിച്ചു. രാത്രി മുഴുവൻ സമീപത്തെ ചതുപ്പിലെ കുറ്റിക്കാട്ടിൽ കഴിച്ചിച്ചു കൂട്ടുകയായിരുന്നെന്ന് പെൺകുട്ടി പറഞ്ഞു.

കുമരകം എസ്.ഐ എസ്. സുരേഷും സംഘവും സ്ഥലത്തെത്തി പൊലീസ് സ്റ്റേഷനിലേക്ക് കുട്ടിയെ മാറ്റി. പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ വൈക്കം പൊലീസിൽ തിങ്കളാഴ്ച പരാതി നൽകിയിരുന്നു.

Top