
കോട്ടയം: പുതുപ്പള്ളിയില്‍ ബിജെപി സ്ഥാനാര്‍ഥിയായി കുമ്മനം രാജശേഖരന്‍ മത്സരിച്ചേക്കും.അടുത്ത കോര്‍കമ്മിറ്റി യോഗത്തിന് ശേഷം കേന്ദ്രനേതൃത്വം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. നായര്‍ വോട്ടര്‍മാര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള പുതുപ്പള്ളിയില്‍ ആ സമുദായത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ഥി വേണമെന്നാണ് ബി.ജെ.പിയിലെ പൊതുവികാരം.
12 ന് തൃശൂരില്‍ ചേരുന്ന ബിജെപി കോര്‍കമ്മിറ്റി യോഗം സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. കോര്‍കമ്മിറ്റി തീരുമാനം ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് അംഗീകരിച്ച ശേഷം ഡല്‍ഹിയില്‍ പ്രഖ്യാപനവും നടക്കും. പാര്‍ട്ടി വക്താവ് ജോര്‍ജ് കുര്യനെയാണ് പുതുപ്പള്ളിയുടെ തെരഞ്ഞെടുപ്പ് ചുമതല ബിജെപി ഏല്‍പ്പിച്ചിരിക്കുന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക