കുണ്ടറ പീഡനക്കേസ് ഒതുക്കൽ ; മന്ത്രി എ.കെ ശശീന്ദ്രന് ക്ലീന്‍ ചിറ്റ് .നിയമോപദേശംഭാഷ നിഘണ്ടുപ്രകാരം.

കൊച്ചി:കുണ്ടറ പീഡനക്കേസ് ഒതുക്കാൻ ശ്രമിച്ച സംഭവത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ കുറ്റക്കാരനല്ലെന്ന് പൊലീസിന് നിയമോപദേശം. കേസ് പിന്‍വലിക്കണമെന്നോ ഭീഷണി സ്വരം ഫോണ്‍ സംഭാഷണത്തില്‍ ഇല്ലെന്നാണ് നിയമോപദേശത്തില്‍ പറയുന്നത്. ഇംഗ്ലീഷ്-മലയാളം നിഘണ്ടുവില്‍ നല്ല രീതിയില്‍ തീര്‍ക്കുക എന്നതിന് വേണ്ടത് പോലെ ചെയ്യുക എന്നാണ് അര്‍ത്ഥം. ഒരു പ്രയാസവുമില്ലാതെ പ്രശ്‌നം പരിഹരിക്കണമെന്ന് പറഞ്ഞതില്‍ തെറ്റില്ലെന്നും പോലീസിന് ലഭിച്ച നിയമോപദേശത്തില്‍ പറയുന്നു.

മലയാള നിഘണ്ടു’ പ്രകാരമാണ് നിയമോപദേശം ലഭിച്ചത്.പരാതിക്കാരിയുടെ അച്ഛനോട് നല്ല നിലയിൽ പരിഹരിക്കണം എന്നാണ് മന്ത്രി പറഞ്ഞതെന്നും, പരിഹരിക്കുക എന്ന വാക്കിന് നിവൃത്തി വരുത്തുക, കുറവ് തീർക്കുക എന്നതാണ് അർത്ഥമെന്നും നിയമോപദേശത്തിൽ പറയുന്നു. ഇരയുടെ പേരോ പരാമർശമോ ഇല്ല. കേസ് പിൻവലിക്കണമെന്നോ ഭീഷണിയോ ഇല്ലെന്നും നിയമോപദേശത്തിൽ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മന്ത്രിക്കെതിരെ കേസെടുക്കണമെന്ന പരാതിയിൽ പൊലീസ് നിയമോപദേശം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് വിചിത്ര നിയമോപദേശം ലഭിക്കുന്നത്. ജില്ലാ ഗവൺമെൻറ് പ്ളീഡർ ആർ. സേതുനാഥൻപിള്ളയാണ് ശാസ്താംകോട്ട ഡിവൈഎസ്പിക്ക് നിയമോപദേശം കൈമാറിയത്.

കുണ്ടറയിൽ പീഡനശ്രമത്തിനിരയായ പെൺകുട്ടിയുടെ പിതാവിനെ ഫോണിൽ വിളിച്ച്​ കേസ് നല്ല രീതിയിൽ ഒത്തുതീർക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് മന്ത്രി​ വിവാദത്തിലായത്. കേസില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചു എന്നാരോപിച്ച് പരാതിക്കാരി രംഗത്തെത്തിയിരുന്നു. മന്ത്രിയുമായി പെൺകുട്ടിയുടെ പിതാവ് ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖയും പുറത്തുവിട്ടിരുന്നു. എൻസിപി നേതാവായിരുന്ന പത്മാകരനെതിരെയായിരുന്നു യുവതിയുടെ പീഡനപരാതി.

Top