കണ്ടുനില്‍ക്കാന്‍ പറ്റുമോ ഈ കാഴ്ച; 300 അടി ഉയരത്തില്‍നിന്ന് സാഹസപ്രകടനം

thumbimage

ഹൃദയമിടിക്കുന്ന കാഴ്ച, കണ്ടുനില്‍ക്കാന്‍ പറ്റുമോ ഈ കാഴ്ച? 300 അടി ഉയരത്തില്‍നിന്ന് യുവതിയുടെ സാഹസപ്രകടനം കണ്ട് കണ്ണ് തള്ളി പോകും. കയറിലൂടെ നടക്കുന്നതിനിടയില്‍ പെട്ടെന്നൊരു വീഴ്ച.. അയ്യോ..എന്ന് നിലവിളിച്ചു പോകുംവിധമായിരുന്ന ആ കാഴ്ച.

ആ വീഴ്ചയില്‍ പെട്ടെന്നൊരു കയര്‍ എത്തി. അങ്ങനെയൊരു അത്ഭുതകരമായ രക്ഷപ്പെടല്‍. ലെറ്റീഷ്യ ഗോണോനെന്ന പോളിഷ് ഡെയര്‍ഡെവിള്‍ സാഹസികയുടെ പ്രകടനമാണിത്. ഗ്രീസിലെ ലിയോനിഡിയോ ടൗണിന് കുറുകെ രണ്ട് പര്‍വതങ്ങളെ ബന്ധിച്ച് നടക്കുകയായിരുന്നു ലിയോനിഡിയോയുടെ ലക്ഷ്യം. നടത്തത്തിനിടെ ബാലന്‍സ് തെറ്റി കുറെ നേരം കയറില്‍ ആടി ഈ 24കാരി. എന്നാല്‍, മത്സരം അവസാനിപ്പിക്കാതെ ചാലഞ്ച് പൂര്‍ത്തിയാക്കിയാണ് ലെറ്റീഷ്യ മടങ്ങിയത്. ഈ വീഡിയോ ഇപ്പോള്‍ യൂട്യൂബില്‍ വൈറലായിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top