ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ മോതിരം യുഎഇയില്‍ പ്രദര്‍ശനത്തിന് വെച്ചു   

ഷാര്‍ജ :ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ മോതിരം യുഎഇയില്‍ പ്രദര്‍ശനത്തിന് വെച്ചു. ഷാര്‍ജയിലെ സഹാറ സെന്ററിലാണ് ഭീമന്‍ മോതിരം പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നത്. ദുബായ് ആസ്ഥാനമായ തൈബ എന്ന സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈ മോതിരം അറിയപ്പെടുന്നത് ‘നജ്മത്ത് തൈബ ‘എന്ന പേരിലാണ്.21 കാരറ്റ് തനി തങ്കത്താല്‍ നിര്‍മ്മിച്ച ഈ മോതിരത്തിന് 64 കിലോ ഭാരമുണ്ട്. ഇതില്‍ 5.1 കിലോ ഇവയില്‍ പതിപ്പിച്ച വിവിധ കല്ലുകളുടെ ഭാരമാണ്. 2000 ത്തിലാണ് കമ്പനി ഈ മോതിരം നിര്‍മ്മിച്ചത്. 55 സ്വര്‍ണ്ണ പണിക്കാര്‍ 10 മണിക്കൂര്‍ ജോലി സമയം എന്ന ക്രമത്തില്‍ 45 ദിവസം കൊണ്ടാണ് ഈ ഭീമന്‍ മോതിരത്തിന്റെ പണി പൂര്‍ത്തീകരിച്ചത്.2000 ത്തില്‍ മോതിരം നിര്‍മ്മിക്കുമ്പോള്‍ മൂന്ന് കോടി രൂപയായിരുന്നു ചിലവ് വന്നത്. എന്നാല്‍ ഈ കാലയളവില്‍ സ്വര്‍ണ്ണ വിലയിലുണ്ടായ ഗണ്യമായ വര്‍ദ്ധന മൂലം ഇപ്പോള്‍ ഈ മോതിരത്തിന്റെ വില 19 കോടി രൂപയില്‍ അധികം വരുമെന്ന് തൈബ കമ്പനി അവകാശപ്പെടുന്നു. ഷാര്‍ജയിലെ സഹാറ സെന്ററില്‍ ഒരു മാസം ഈ മോതിരം അധികൃതര്‍ പ്രദര്‍ശനത്തിന് വെക്കും.

Top