ചെയ്യുന്ന ജോലിയില്‍ ലഭിക്കുന്ന സംതൃപ്തി ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. സംതൃപ്തി നല്‍കാത്ത ജോലി തുടരാന്‍ കുറച്ച് ബുദ്ധിമുട്ടായിരിക്കും. ഇവിടെ ഇതാ ജോലിയില്‍ തൃപ്തിയില്ലെന്നാരോപിച്ച് യുവ അഭിഭാഷക ജോലി ഉപേക്ഷിച്ചു. എന്നാല്‍ തുടര്‍ന്ന് സ്വീകരിച്ച ജോലിയാകട്ടെ വേശ്യാവൃത്തിയും. ബ്രസീലിലാണ് സംഭവം. ഭരണഘടനാ നിയമങ്ങളില്‍ വിദഗ്ധയായ ക്ലൗഡിയ ഡി മാര്‍ചി എന്ന അഭിഭാഷകയാണ് ജോലി ഉപേക്ഷിച്ച് വേശ്യാവൃത്തി ആരംഭിച്ചത്. തന്റെ നഗരം വിട്ട് തലസ്ഥാന നഗരിയായ ബ്രസീലിയയില്‍ എത്തിയാണ് ക്ലൗഡിയ ശരീരവില്‍പ്പന നടത്തുന്നത്.
മണിക്കൂറിന് 150 പൗണ്ടാണ് ഇവളുടെ നിരക്ക്. നിയമരംഗത്തെ പുരുഷ മേധാവിത്തത്തില്‍ താന്‍ അസ്വസ്ഥയാക്കിയിരുന്നെന്നും ക്ലൗഡിയ പറഞ്ഞു. ഇപ്പോള്‍ പുരുഷന്‍മാരില്‍ നിന്നും പൂര്‍ണ്ണസ്വാതന്ത്ര്യം നേടിയിരിക്കുന്നു. തന്റെ സൗഹൃത്തിന് പണം നല്‍കാന്‍ തയ്യാറാകുന്ന പുരുഷന്‍മാര്‍ക്കൊപ്പം മാത്രം സമയം ചെലവഴിച്ചാല്‍ മതി ക്ലൗഡിയ പറഞ്ഞു. താന്‍ ജീവിതത്തില്‍ എടുത്ത ഏറ്റവും മികച്ച തീരുമാനമാണ് ഇതെന്നും ക്ലൗഡിയ കൂട്ടിച്ചേര്‍ത്തു.
ബ്രസീലിലെ ലൈംഗിക തൊഴിലാളികളില്‍ ഭൂരിപക്ഷം പേരും വ്യാജ പേരുകളിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ തന്റെ പേരും ചിത്രവും പുറത്ത് വിടുന്നതില്‍ ക്ലൗഡിയയ്ക്ക് പരാതിയില്ല. സ്വന്തം പേര് വെളിപ്പെടുത്തിക്കൊണ്ട് തന്നെ ലൈംഗിക തൊഴില്‍ ചെയ്യണമെന്നാണ് അവരുടെ ധീരമായ നിലാപാട്. ലൈംഗിക തൊഴിലാളി എന്ന നിലയിലുള്ള തന്റെ അനുഭവങ്ങള്‍ അവര്‍ ഒരു ബ്ലോഗില്‍ എഴുതുന്നുണ്ട്. സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് പുരുഷന്‍മാരെ ഉപദേശിക്കുന്ന ടൂട്ടോറിയലുകള്‍ ഈ ബ്ലോഗിലുണ്ട്. പുരുഷന്‍മാര്‍ക്ക് ലൈംഗികതയിലുള്ള പാഠങ്ങളും ബ്ലോഗിലുണ്ട്.


