അഡ്വ.സിബി സെബാസ്റ്റ്യന്‍
ഇടതുപക്ഷം അഞ്ചാം വർഷത്തിലേക്ക് കടന്നു.ഭരണ വിരുദ്ധത ഇല്ല എന്നതാണ് ഏറ്റവും വലിയത്. അതിനേക്കാൾ സർക്കാരിനെ പോസ്‍റ്റിവായി കാണുന്ന 90 ശതമാനം ജങ്ങളാണ് കേരളത്തിൽ ഉള്ളത് പിണറായി വിജയനും ശൈലജ ടീച്ചറും പോസറ്റിവ് വൈബ്‌സ് കൊടുക്കുന്ന മഹാമേരുക്കളായി നിൽക്കുന്നു ‘എന്നതാണ് ഭരണ തുടർച്ചക്കുള്ള മുഖ്യ കാരണം.ഓഖിയും നിപയും നൂറ്റാണ്ടിലെ പ്രളയവും പതർച്ചയില്ലാതെ നേരിട്ടു.മനുഷ്യൻ നിസഹായകരായി’പകച്ചു നിന്ന മഹാമാരി ആയ കില്ലർ വൈറസിനെ നേരിടുന്നതിലും ‘കേരളത്തിലെ ജനം പൂർണ്ണമായി പിണറായിയിലും ശൈലജ ടീച്ചറിലും വിശ്വാസം അർപ്പിക്കുന്നു …90 ശതമാനം ജനങ്ങളും പിണറായി സർക്കാരിനൊപ്പമാണ്..കൂടുതൽ ഒന്നും വേണ്ട ആ വിശ്വാസം മതി ഭരണ തുടർച്ചക്ക് !
മറിച്ച് -പ്രതിപക്ഷം -ചരിത്രത്തിലെ ഏറ്റവും പരാജിതൻ എന്നത് കോൺഗ്രസുകാരും ഉറക്കെ പറയുന്നു. ഇത്രയും ദുർബലനായ ഒരു പ്രതിപക്ഷ നേതാവിനെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല എന്നതാണ് പിണറായിക്ക് ഏറ്റവും വലിയ ശക്തിയും .വെറും മനുഷ്യ വിരുദ്ധനും കഴിവില്ലാത്തവനും ആയി ചിത്രീകരിക്കപ്പെട്ടു പ്രതിപക്ഷം .ചെയ്യുന്ന പ്രവർത്തികൾ മുഴുവൻ ആനമണ്ടത്തരവും ആണ് .ജനത്തിന് പ്രതീക്ഷ നൽകുന്ന ഒരു നേതാവോ -നേതൃത്വമോ കോൺഗ്രസിൽ -യുഡിഎഫിൽ ഇല്ലാ എന്നതാണ് ദുർബലതയുടെ ഏറ്റവും മുഖ്യകാരണം.ഡാറ്റയൊന്നും കേരളത്തിലെ ഒരു ശതമാനം ജനങ്ങളിലും ഒരു ഇളക്കവും ഉണ്ടാക്കിയിട്ടില്ല സാലറി ചലഞ്ച് അട്ടിമറിക്കൽ ,വാളയാർ സംഭവം ഒക്കെ കോൺഗ്രസിനെ കൂടുതൽ വെറുക്കുവാനും കാരണമായി.
മുല്ലപ്പള്ളിയെ മുന്നിൽ നിർത്തി വേണുഗോപാൽ നീക്കവും പരാജയത്തിലേക്കായിരിക്കും .മുന്നിൽ കാണുന്നത് പരാജിതനായ പ്രതിപക്ഷനേതാവാണല്ലോ.തരൂർ ഒരു പ്രതീക്ഷിക്കാവുന്ന -വിജയിക്കാവുന്ന ടൂൾ ആണ് .പക്ഷെ ശശി തരൂരിനെ ഇറക്കി കളിക്കാൻ ‘സ്ട്രാറ്റജി ഇല്ലാത്ത കോൺഗ്രസ് നേതൃത്വം തയ്യാറാവുകയുമില്ല.പോസറ്റിവ് രാഷ്ട്രീയത്തിൽ കോൺഗ്രസ് പരാജിതരുടെ പക്ഷത്താണ് . മുന്നണിയിലെ പലരും കൊഴിഞ്ഞുപോകാനും സാധ്യതയുമുണ്ട് .പോസറ്റീവ് രാഷ്ട്രീയം കോൺഗ്രസിനില്ല എന്നതാണ് കനത്ത പരാജയത്തിലേക്ക് പോകുന്നത് .
ഇനി ഉമ്മൻ ചാണ്ടിയെ രംഗത്ത് ഇറക്കിയാലും ‘അഴിമതി- മഞ്ഞ മുഖം തെളിഞ്ഞു നിൽക്കും. പിന്നെയുള്ളത് ലീഗിനെ മുന്നിൽ നിർത്തി പോരാടുക എന്നതുമാത്രമാണ് .പക്ഷെ കോൺഗ്രസ് നേതൃത്വം കൊണ്ട് ബിജെപിയെ നേരിടാൻ ആവില്ല എന്നത് മുസ്ലിം സമുദായം വിശ്വസിക്കുന്നു .സമസ്ത അടക്കം കരുത്തരായ മുസ്ലിം വോട്ട് ബാങ്കുകൾ പിണറായിക്ക് ഒപ്പമായി മാറി .ലീഗ് മുന്നണി വിടില്ല എങ്കിലും മുസ്ലിം സമുദായ വോട്ട് ഇനി ഇടതുപക്ഷത്തേക്ക് ദ്രുവീകരിക്കും .2019 ൽ യുഡിഎഫിലേക്ക് ഉണ്ടായ വേവ് തിരിച്ചാകും. കേന്ദ്രത്തിൽ ഇനി കോൺഗ്രസിന് ഒരു തിരിച്ചു വരവ് ഉണ്ടാവില്ല എന്ന് ലീഗിനും ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏതു കൊച്ചുകുട്ടിക്കും അറിയാം ..
അവസാന ആറുമാസം ഈ ട്രെന്റ് മാറ്റിമറിക്കാൻ ഇപ്പോഴുള്ള കോൺഗ്രസ് യു.ഡി എഫ് നേതൃത്വത്തിനാവില്ല എന്നാൽ തരൂരിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തികാട്ടി ലീഗ് നേതൃത്വത്തിന് ഉപമുഖ്യമന്ത്രി, അഞ്ചിന് പകരം ആറോ ഏഴോ മന്ത്രി സ്ഥാനം എന്നിവയൊക്കെ ഓഫർ ചെയ്താൽ ഒരു മത്സരം കാഴ്ചവെക്കാനാവും .
പിണറായിയിലും ശൈലജ ടീച്ചറിലും കേരളം ജനതക്കുള്ള വിശ്വാസം അട്ടിമറിക്കാൻ ഈ ആറുമാസംകൊണ്ട് കഴിയുമോ എന്നത് സംശയകരം ആണ് .അത് മാറ്റിമറിക്കാൻ കഴിഞ്ഞാൽ മാത്രമേ കോൺഗ്രസിന് ഒരു പ്രതീക്ഷക്ക് വകയുള്ളൂ.2011 ലെ തിരഞ്ഞെടുപ്പിൽ വിഎസിന് എതിരായിട്ടുള്ള ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടും വെറും 2 സീറ്റ് ഭൂരിപക്ഷം ആണ് ഉമ്മൻ ചാണ്ടി സർക്കാരിന് കിട്ടിയത്.പ്രതീക്ഷയുള്ള രണ്ടായിര നേതൃത്വം പരീക്ഷിക്കാവുന്നതാണ് .എം ലിജുവും ഹൈബിയുമൊക്കെ അതിൽ പെടും .നിലവിലെ യുവ എം എൽ എ മാരായ ബൽറാം ,റോജി ,ശബരി ,ഷാഫി ,എൽദോ ,ഷാജി ഒക്കെ പരാജിതരുടെ പട്ടികയിലും ജനങ്ങൾക്കിടയിൽ വിശ്വാസിത നഷ്ടപ്പെട്ടവരുമാണ് .വിടി സതീശൻ സ്ത്രീവിരുദ്ധനും ക്രിമിനൽ കേസുകളിലെ പ്രതിയുമായി .ലോട്ടറി വിവാദത്തിലെ ഞെട്ടിക്കുന്ന വിവരങ്ങളിലും കേരളം സംശയത്തോടെ നോക്കിക്കാണുന്നു .വിദേശ യാത്രകൾ വേറെ .സതീശന്റെ മണ്ഡലം ഇത്തവണ നഷ്ടപ്പെടുന്ന പ്രധാന സീറ്റ് ആയിരിക്കും ..
നിലവിലെ സാഹചര്യത്തിൽ പിണറായിക്ക് 110 സീറ്റിനു മുകളിൽ വിജയം ഉറപ്പാണ് .