തിരുവനന്തപുരം : കേന്ദ്രസർക്കാർ അവഗണനയ്ക്കും സംസ്ഥാനത്തെ വൻ വികസന പദ്ധതികൾ തകർക്കാനുള്ള നീക്കത്തിനുമെതിരെ ഇടതുമുന്നണിയുടെ ധർണ നാളെ. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ചൊവ്വാഴ്ച ധർണ സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് നേതൃത്വം അറിയിച്ചു.
വൈകിട്ട് അഞ്ചുമുതൽ ഏഴുവരെയാണ് ധർണ. തിരുവനന്തപുരത്ത് രാജ്‌ഭവനു മുന്നിൽ നടക്കുന്ന പ്രതിഷേധ ധർണ്ണ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കൊല്ലം-കാനം രാജേന്ദ്രൻ, കോഴിക്കോട്– എ വിജയരാഘവൻ, കണ്ണൂർ –ഇ പി ജയരാജൻ, മലപ്പുറം– പി കെ ശ്രീമതി, ആലപ്പുഴ – ടി എം തോമസ് ഐസക്, പാലക്കാട് – എ കെ ബാലൻ, ഇടുക്കി– എം എം മണി, എറണാകുളം – പി സി ചാക്കോ, പത്തനംതിട്ട – മാത്യൂ ടി തോമസ്, തൃശൂർ– കെ പി രാജേന്ദ്രൻ, കാസർകോട് – പന്ന്യൻ രവീന്ദ്രൻ, കോട്ടയം – ഡോ. എൻ ജയരാജ്, വയനാട് – രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ ധർണ ഉദ്‌ഘാടനം ചെയ്യും.