കൊച്ചി:കേരളത്തിൽ തുടർഭരണം ഉണ്ടാവില്ല .പിണറായി വിജയനെതിരെ സൈലന്റായ വികാരം ആഞ്ഞടിച്ച് എന്നും യുഡിഎഫ് 80 മുതൽ 87 സീറ്റുവരെ നേടുമെന്നും റിപ്പോർട്ട് . സിപിഎമ്മിലെ സ്ഥാനാർഥി നിർണയം ആണ് തുടർ ഭരണത്തെ അട്ടിമറിച്ചത് . തനിക്ക് അനിഷ്ടം ഉള്ളവരെ വെട്ടി നിരത്താൻ വേണ്ടി പിണറായി വിജയനിലൂടെ നടത്തിയ നീക്കമാണ് ഭരണത്തത്തിൽ തിരിച്ചു വരാമെന്നുള്ള നീക്കത്തിന് തിരിച്ചടി ഉണ്ടായിരിക്കുന്നത്.അതിനു പിന്നിൽ കെണിയൊരുക്കി ഇടതു ഭരണത്തുടർച്ചയെ തകർത്തതും ഉപദേശകർ ആണെന്നും ആരോപങ്ങൾ സോഷ്യൽ മീഢിയകളിൽ ശക്തമാണ് .
സുധാകരനും തോമസ് ഐസക്കും അടക്കമുള്ള സിറ്റിംഗ് എംഎൽഎ മാറി മാറ്റി നിർത്തിയത് പാർട്ടിക്ക് വലിയ തിരിച്ചടി നല്കിയിരിക്കയാണ് .ഈ നീക്കം ഉറച്ച സീറ്റുകൾ നഷ്ടപ്പെടാൻ കാരണമാകുന്നു മേഴ്സിക്കുട്ടിയമ്മ അടക്കമുള്ളവർ പരാജയപ്പെടും .ഉറച്ച് 15 സീറ്റുകളിൽ സി.പി. എം പരാജയപ്പെടും .പേരാവൂർ അടക്കമുള്ള പിടിച്ചെടുക്കാവുന്ന സീറ്റുകളിൽ അപ്രസക്തമായ സ്ഥാനാർത്ഥികളെ തിരുകി കയറ്റി. പ്രാദേശിക നേതൃത്വത്തിന്റെ വികാരവും അഭിപ്രായവും സംസ്ഥാനകമ്മറ്റി തള്ളിക്കളഞ്ഞു.
പേരാവൂരിൽ സണ്ണി ജോസഫ് തോൽക്കുമെന്ന് കോൺഗ്രസ് നേതൃത്വം ഒന്നടക്കം ചിന്തിച്ചിടത്താണ് സ്ഥാനാർഥി നിനയത്തിലെ പാളിച്ചകൊണ്ട് വിജയത്തിലേക്ക് കയറുന്നത് .അവിടെ പഴയ സ്ഥാനാർഥി ബിനോയ് കുര്യനോ അല്ലെങ്കിൽ പ്രാദേശിക ക്രിസ്ത്യൻ സ്ഥാനാർത്ഥിയെ ആയിരുന്നു എങ്കിൽ സിപിഎം ഒരു പതിനയ്യായിരം വോട്ടിനു വിജയിക്കുമായിരുന്നു .മുസ്ലിം സ്ഥാനാർത്ഥിക്ക് എതിരായ വികാരം ഉണ്ടായി എന്നാണു മണ്ഡലത്തിലെ വിലയിരുത്തൽ .
പല മണ്ഡലങ്ങളിലും കോൺഗ്രസ് ബിജെപി ബന്ധത്തെ എതിർക്കാൻ സിപിഎമ്മിനായിട്ടില്ല .ബിജെപിയിലെ സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ പാലക്കാട് അടക്കം സിപിഎമ്മുകാർ കോൺഗ്രസിന് വോട്ടു ചെയ്തു എന്നും ആരോപണം ഉയരുന്നുണ്ട് .പാലക്കാട് സിപിഎം വോട്ടുകൾ ഷാഫിക്ക് പോയി എന്നും പാലക്കാട് സിപിഎം ഭരിക്കുന്ന രണ്ട് പഞ്ചായത്തിലെ വോട്ടുകൾ ഷാഫി [പറമ്പിലിനായി മറിച്ചു എന്നും ഇപ്പോൾ തന്നെ ആരോപണം ഉയർന്നുകഴിഞ്ഞു.അഗ്രഹാരങ്ങളിലിൽ നടത്തിയമുന്നേറ്റവും ജനകീയതയും കൊണ്ട് മെട്രോമാൻ ശ്രീധരൻ വിജയിക്കും എന്ന തിരിച്ചറിവിൽ അത് തടയുക തന്നയായിരുന്നു നീക്കം .എന്നാൽ സി.പി.എം വോട്ടുകൾ മറിഞ്ഞില്ല എങ്കിൽ ഇവിടെ എൽഡിഎഫ് വിജയിക്കുമായിരുന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് ഇടതുപക്ഷത്തിന് നൂറിന് മുകളിൽ സീറ്റ് നേടി വിജയിക്കാവുന്ന തിരഞ്ഞെടുപ്പ് ട്രെൻഡ് ആയിരുന്നു ഉണ്ടായിരുന്നത് .എന്നാൽ സിപിഎം സ്ഥാനാർഥി പ്രഖ്യാപനത്തോടെ അത് അട്ടിമറിക്കപ്പെടുകയായിരുന്നു.അതിനു പ്രധാന കാരണം ജോൺ ബ്രിട്ടാസ് പിണറായിക്ക് നൽകിയ തെറ്റായ ഫീഡ് ബാക്ക് ആയിരുന്നു എന്നാണിപ്പോൾ പുറത്തുവരുന്ന ആരോപണങ്ങൾ .
മാധ്യമങ്ങളിൽ വരുന്ന ട്രെൻഡ് പിണറായിയ്ക് അനുകൂലം ആയിരുന്നു.പിണറായി തരംഗം തന്നെയെന്ന് പ്രതി പക്ഷവുംമനസിലാക്കി.അതെ നിലയിൽ പോയാൽ ഇടതുപക്ഷം പിണറായി തരംഗത്തിൽ നൂറിന് മുകളിൽ സീറ്റ് നേടി വിജയിക്കും എന്നു മനസിലാക്കിയ പ്രതിപക്ഷത്തിലെ ചിലരുടെ നീക്കം ബ്രിട്ടാസിനെ സ്വാധീനിക്കൽ ആയിരുന്നു . അത് ഫലം കണ്ടു . പിണറായി തരംഗം തിരിച്ചതും അട്ടിമറിച്ചതും ജോൺ ബ്രിട്ടാസ് ആയിരുന്നു എന്നാണിപ്പോൾ ഉയരുന്ന ആരോപണം .ബ്രിട്ടാസിന്റെ സുഹൃത്തുക്കൾ ആയ പിണറായി വിരുദ്ധർ നടപ്പിൽ വരുത്തിയ ഗുഡാനീക്കം ആയിരുന്നു വെട്ടിനിരത്തലും സ്ഥാനാർഥി പട്ടികയിലെ അട്ടിമറിയും .അത് പരാജയത്തിൽ എത്തിച്ചു എന്നാണു സിപിഎം പ്രാദേശിക നേതൃത്വങ്ങൾ പോലും വിലയിരുത്തുന്നത് എന്നാണിപ്പോൾ ഉയരുന്ന ആരോപണം .
പിണറായിക്ക് എതിരെ നടത്തിയ വാർത്താഹത്യകളിൽ രഹസ്യ പിന്തുണ കൊടുത്തതും അത്തരക്കാർക്ക് എതിരെയുള്ള നീക്കങ്ങളെ അട്ടിമറിച്ചതും ഈ ഉപദേശക സ്വാധീനം ആയിരുന്നു എന്നും പാർട്ടിക്കാർ തന്നെ ആരോപിക്കുന്നു .പിണറായിക്ക് എതിരെയുള്ള മാധ്യമ വേട്ടകളെ തടഞ്ഞില്ല എന്നുമാത്രമല്ല ആ നീക്കത്തിന് മാനസിക പിന്തുണയും ബ്രിട്ടാസ് നൽകി എന്നാണു സി.പിഎം പാർട്ടി പ്രവർത്തകർ പോലും ആരോപിക്കുന്നത് .