മുരളി തോൽക്കും..നേമം ഇക്കുറി ചുവക്കും!കുമ്മനം രാജശേഖരന് വിശ്രമിക്കാം.തലസ്ഥാനത്ത് 11 സീറ്റ് വരെ ലഭിക്കുമെന്ന് സിപിഎം.

തിരുവനന്തപുരം: നേമം മണ്ഡലം ഇക്കുറി ചുവക്കുമെന്ന് സിപിഎം വിലയിരുത്തൽ. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലം ഇക്കുറി ശിവൻകുട്ടി പിടിച്ചടക്കുമെന്നാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തുന്നത്. യുഡിഎഫിനു വേണ്ടി കെ മുരളീധരൻ മത്സരിച്ചതിനാൽ കോൺഗ്രസ് വോട്ടുകൾ മറിഞ്ഞിട്ടില്ലെന്ന നിഗമനത്തിലാണ് സിപിഎം.അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിന് അവസാനിച്ചതിന് പിന്നാലെ നേമം മണ്ഡലത്തില്‍ വിജയ പ്രതീക്ഷ പങ്കുവെച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. നേമത്ത് നൂറ് ശതമാനവും വിജയപ്രതീക്ഷ ഉണ്ടെന്ന് കെ മുരളീധരന്‍ പറഞ്ഞു. നേമത്ത് തനിക്ക് എല്ലാ സമുദായങ്ങളുടേയും വോട്ട് ലഭിച്ചിട്ടുണ്ട്. ഇത്തവണ കനത്ത പോളിംഗ് ആണ് നടന്നത്. പോളിംഗ് ഉയര്‍ന്നത് യുഡിഎഫിന് അനുകൂലമാവും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും കെ മുരളീധരന്‍ പറഞ്ഞു. നേമത്ത് സമുദായങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാനാണ് സിപിഎം ശ്രമിച്ചത് എന്ന് കെ മുരളീധരന്‍ ആരോപിച്ചു. നേമത്തെ ഇടത് സ്ഥാനാര്‍ത്ഥി തന്നെ അത്തരത്തില്‍ പ്രചാരണം നടത്തി. എന്നാല്‍ നേമത്ത് കഴിഞ്ഞ തവണ യുഡിഎഫിന് ആകെ കിട്ടിയ വോട്ടുകള്‍ ഇത്തവണ തനിക്ക് ഭൂരിപക്ഷമായി കിട്ടുമെന്നും കെ മുരളീധരന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

2016 ൽ ബിജെപിയുടെ ഒ രാജഗോപാലിന് 67,813 വോട്ടുകളാണ് ലഭിച്ചത്. 8671 വോട്ടുകളായിരുന്നു ഭൂരിപക്ഷം. സിപിഎം സ്ഥാനാർത്ഥിയായിരുന്ന വി ശിവൻകുട്ടിക്ക് 59,142 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയായ ജെഡിയുവിന്റെ വി സുരേന്ദ്രൻ പിള്ളയ്ക്ക് 13,860 മാത്രമാണ് ലഭിച്ചത്. യുഡിഎഫ് വോട്ടുകൾ കൂട്ടമായി ബിജെപിക്ക് മറിഞ്ഞതാണ് ബിജെപിയുടെ വിജയത്തിന് ഇടയാക്കിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ദുർബല സ്ഥാനാർത്ഥിയെ നേമത്ത് നിർത്തിയതിനാലാണ് ബിജെപിക്ക് വിജയിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയതെന്ന് കെ മുരളീധരൻ പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇക്കുറി തിരുവനന്തപുരം ജില്ലയിലെ ആകെയുള്ള 14 മണ്ഡലങ്ങലിൽ 11 മണ്ഡലങ്ങളിലും വിജയിക്കാൻ സാധിക്കുമെന്നാണ് സിപിഎം പ്രതീക്ഷ. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മികച്ച രീതിയിൽ പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയെന്നാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ. യുഡിഎഫ് സീറ്റുകളായ തിരുവനന്തപുരം, കോവളം, അരുവിക്കര എന്നീ മണ്ഡലങ്ങളിൽ മാത്രമാണ് സിപിഎമ്മിന് ആത്മവിശ്വാസക്കുറവുള്ളത്. നേമം, കഴക്കൂട്ടം, കാട്ടാക്കട എന്നീ മണ്ഡലങ്ങളിൽ ബിജെപി ശക്തമായ മത്സരം കാഴ്ചവെച്ചെന്നും സിപിഎം വിലയിരുത്തി.

​2016-ൽ ഒ രാജഗോപാലിനെ തുണച്ച ഘടകങ്ങളൊന്നും ഇക്കുറി നേമത്തില്ല എന്നത് കുമ്മനം രാജശേഖരന് തിരിച്ചടിയാകും. ഇത്തവണ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ അത് വ്യക്തമായിരുന്നു. 8621 ഭൂരിപക്ഷത്തിൽ നിന്നും 2204 വോട്ടുകളിലേക്ക് ബിജെപി ചുരുങ്ങി എന്നത് ബിജെപിക്ക് വിജയ പ്രതീക്ഷ നൽകുന്നില്ലെന്ന് റിപ്പോർട്ടർ ലൈവ് റിപ്പോർട്ട് ചെയ്തു. തുടർച്ചയായ തോൽവികൊണ്ടുള്ള അനുകമ്പ വോട്ടുകളും ഒ രാജഗോപാലിനെ തുണച്ചിരുന്നു.

വോട്ടെടുപ്പ് ദിവസം നേമം മണ്ഡലത്തിലെ 290ഓളം ബൂത്തുകള്‍ താന്‍ സന്ദര്‍ശിക്കുകയുണ്ടായി. എല്ലായിടത്തും യുഡിഎഫിന് അനുകൂലമായ ട്രെന്‍ഡ് ആണ് ദൃശ്യമാകുന്നതെന്ന് കെ മുരളീധരന്‍ പറഞ്ഞു. നിശബ്ദ വോട്ട് യുഡിഎഫിന് ഗുണം ചെയ്യും. രാഹുല്‍ ഗാന്ധി നേമത്ത് തനിക്ക് വേണ്ടി പ്രചാരണത്തിന് എത്തിയപ്പോള്‍ നടത്തിയ പ്രസംഗം അംഗീകാരം ആണെന്നും മുരളി പറഞ്ഞു. നേമത്ത് ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും കെ മുരളീധരന്‍ പറഞ്ഞു. നേമം അടക്കം സംസ്ഥാനത്ത് ഒരു സീറ്റിലും ബിജെപി വിജയിക്കില്ല.. ബിജെപിയുമായി സിപിഎം വോട്ട് ധാരണ ഉണ്ടാക്കിയാലും അണികള്‍ അത് അംഗീകരിക്കില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

Top