തിരുവനന്തപുരം: തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടികള്‍ ഒരുങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസ് നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നതിന് തൊട്ടു പിന്നാലെ ഇടത് പക്ഷവും പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. നിലവിലെ സിറ്റിംഗ് എംപിമാരെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് ഇടതുമുന്നണി തീരുമാനം. എട്ട് എംപിമാരുള്ളതില്‍ ആറ് പേരെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഈ രണ്ട് പേര്‍ സിപിഎം പ്രതിനിധികളാണ്. കാസര്‍ഗോഡ് എംപി പി. കരണാകരനും ആലത്തൂര്‍ എംപി പി.കെ ബിജുവുമാണ് ആ രണ്ടുപേര്‍.
കേന്ദ്ര കമ്മിറ്റിയുടെ അനുവാദമുണ്ടെങ്കില്‍ പികെ ബിജു മത്സരിക്കാന്‍ സാധ്യതയുണ്ട്. മറ്റ് ഇടത് എംപിമാരായ എ സമ്പത്ത്, എംബി രാജേഷ് എന്നിവര്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നത്. പികെ ബിജുവിന്റെ മണ്ഡലമായ ആലത്തൂരില്‍ കെ. രാധാകൃഷ്ണനെ മത്സരിപ്പിക്കനാണ് പാര്‍ട്ടി നീക്കം.