സുധാകരന് ഒന്നും ചെയ്യാനായില്ല !അഭിമാന ഗോഥകളില്‍ വിജയക്കൊടി പാറിച്ച് എല്‍ഡിഎഫ്..ഉപതെരഞ്ഞെടുപ്പില്‍ ഇടത് തരംഗം.

കണ്ണൂർ :കെ സുധാകരൻ കെപിസിസി പ്രസിഡന്റ് ആയി കേരളത്തിൽ ഒരു ചലനവും സൃഷ്ടിക്കാൻ ആവില്ല എന്ന് പുതിയ തിരഞ്ഞെടുപ്പ് ഫലം .പിണറായി തന്നെ ഹീറോ എന്നും ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ കാണിക്കുന്നു .കണ്ണൂരിൽ കോൺഗ്രസിനെ തകർത്ത സുധാകരൻ കേരളത്തിലെ കോൺഗ്രസിനെ മൊത്തമായി തകർക്കും എന്നാണു എതിരാളികൾ ആരോപിക്കുന്നത് .അതെ സൂചനകളാണ് പുറത്ത് വന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങളും .തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് നേട്ടം.

തിരുവനന്തപുരം, കൊച്ചി കോർപ്പറേഷനിലടക്കം 17 ഇടങ്ങളിൽ എൽഡിഎഫ് വിജയിച്ചു. നിർണായക വിജയം നേടി പിറവം നഗരസഭയും നിലനിർത്തി.അരൂർ, നന്മണ്ട, ശ്രീകൃഷ്‌ണപുരം പഞ്ചായത്ത് ഡിവിഷനുകളിൽ വിജയം എൽ ഡി എഫിനൊപ്പം. മൂന്നു ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഇടതു മുന്നണിയാണ് വിജയിച്ചത്. ആകെ തെരഞ്ഞെടുപ്പ് നടന്ന 32 വാർഡുകളിൽ 17 എണ്ണം എൽഡിഎഫും 13 എണ്ണം യുഡിഎഫും നേടിയപ്പോൾ ഒരിടത്ത് ബിജെപിയും ജയിച്ചു.നിര്‍ണായക ഉപതെരഞ്ഞെടുപ്പുകള്‍ നടന്ന പിറവത്തും കൊച്ചി കോര്‍പ്പറേഷനിലെ ഗാന്ധി നഗറും എല്‍ഡിഎഫ് വിജയിച്ചു. ഇതോടെ ഭരണ മാറ്റ പ്രതിസന്ധിയെ മറികടക്കാന്‍ സിപിഐഎമ്മിന് കഴിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരം
വിതുര ഗ്രാമപഞ്ചായത്ത് – വാർഡ് 3 പൊന്നാംചുണ്ട് 45 വോട്ടിന് എൽഡിഎഫ് സ്ഥാനാർത്ഥി എസ്.രവികുമാർ ജയിച്ചു. യുഡിഎഫ് സിറ്റിംഗ് സീറ്റായിരുന്നു ഇത്. പോത്തൻകോട് ബ്ലോക്ക് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി മലയിൽകോണം സുനിൽ വിജയിച്ചു .നേരത്തെ എൽഡിഎഫ് വിജയിച്ച സീറ്റാണ് നിലനിർത്തിയത്. ബ്ലോക്ക് മെമ്പറായിരുന്ന ശ്രീകണ്ഠൻ കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.വെട്ടുകാട് വാർഡ് 1490 വോട്ടിന് എൽഡിഎഫിലെ ക്ലൈനസ് റൊസാരിയോ വിജയിച്ചു.

കൊല്ലം
ചിതറ ഗ്രാമപഞ്ചായത്തിലെ സത്യമംഗലം വാർഡില്‍ യുഡിഎഫ് സ്ഥാനാർഥി എസ്.ആശയാണ് വിജയിച്ചത്. വിജയം 16 വോട്ടിന്. തേവലക്കര പഞ്ചായത്ത് മൂന്നാം വാർഡില്‍ ആർ.എസ്.പിയിലെ ജി പ്രദീപ്കുമാർ 317 വോട്ടുകൾക്ക് വിജയിച്ചു.

ഇടുക്കി
ഇടമലക്കുടി പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ താമര ചിഹ്നത്തിൽ മത്സരിച്ച ചിന്താമണി കാമരാജിന്റെ ജയം ഒരു വോട്ടിന്. രാജാക്കാട് പഞ്ചായത്തിലെ ഒൻപതാം വാർഡില്‍ പ്രിൻസ് തോമസ് 678 വോട്ടുകൾക്ക് വിജയിച്ചു.

കോട്ടയം
കാണക്കാരി പഞ്ചായത്ത് ഒൻപതാം വാർഡിൽ എൽഡിഎഫിന് ജയം. കോൺഗ്രസിൻ്റെ സിറ്റിങ് സീറ്റ് സിപിഐഎം പിടിച്ചെടുത്തു. സിപിഐഎമ്മിൻ്റെ വി.ജി. അനിൽകുമാർ ജയിച്ചത് 338 വോട്ടിന്. മാഞ്ഞൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡില്‍ കോൺഗ്രസിലെ സുനു ജോർജ് 252 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

എറണാകുളം
കൊച്ചി കോ‍ർപ്പറേഷനിലെ 63-ാം ഡിവിഷൻ എൽഡിഎഫിൻ്റെ ബിന്ദു ശിവൻ 687 വോട്ടിന് വിജയിച്ചു. എൽഡിഎഫ് സിറ്റിംഗ് സീറ്റാണിത്. പിറവം നഗരസഭ – 14-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി അജേഷ് മനോഹർ 20 വോട്ടിന് ജയിച്ചു. എൽഡിഎഫ് സിറ്റിംഗ് സീറ്റാണിത്.

പാലക്കാട്
തരൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് എൽ. ഡി. എഫ് നിലനിർത്തി. എം.സന്ധ്യയാണ്153 വോട്ടിന് ജയിച്ചത്. ഓങ്ങല്ലൂർ പഞ്ചായത്ത് എട്ടാം വാർഡ് എൽ ഡി എഫ് നിലനിർത്തി. 380 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഐ എമ്മിലെ കെ അശോകൻ വിജയിച്ചു.

മലപ്പുറം
മലപ്പുറം തിരുവാലി ഏഴാം വാർഡില്‍ യു.ഡി.എഫിന്‍റെ അല്ലേക്കാട് അജീസ് 106 വോട്ടുകൾക്ക് വിജയിച്ചത്. ഊർങ്ങാട്ടിരി വാർഡ് അഞ്ചിൽ സത്യൻ കോൺഗ്രസ് 354 വോട്ടുകൾക്ക് വിജയിച്ചു.മക്കരപറമ്പിൽ ഒന്നാം വാർഡിൽ സി.ഗഫൂർ മുസ്ലീം ലീഗ് 90 വോട്ടുകൾക്ക് വിജയിച്ചു. പൂക്കോട്ടൂർ വാർഡ് 14 ൽ സത്താർ മുസ്ലീം ലീഗ് 221 വോട്ടുകൾക്ക് വിജയിച്ചു.
കോഴിക്കോട്
കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ വാർഡ് എൽഡിഎഫ് നിലനിർത്തി. ആദർശ് ജോസഫിൻ്റെ വിജയം ഏഴ് വോട്ടിന്. ലിൻ്റോ ജോസഫ് എംഎൽഎയായതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വന്നത്.

Top