കൊതുകിനെ തുരത്താനും ടെലിവിഷന്‍; എല്‍ജി പുതിയ മോഡല്‍ പുറത്തിറക്കി

lg

ഈ ടിവി നിങ്ങളുടെ വീട്ടിലുണ്ടെങ്കില്‍ കൊതുകിന്റെ ശല്യമുണ്ടാകില്ല. എല്‍ജി പുതിയ മോഡല്‍ ടെലിവിഷന്‍ ഇറക്കി. ‘കൊതുകിനെ തുരത്തും ടിവി’ എന്നാണ് ഈ ടിവിയുടെ വിശേഷണം. കൊതുകിനെ തുരത്താന്‍ ഇനി നിങ്ങള്‍ മറ്റ് മാര്‍ഗങ്ങളൊന്നും സ്വീകരിക്കേണ്ട. അതങ്ങനെ സാധ്യമാകും എന്നായിരിക്കും നിങ്ങളുടെ ചോദ്യം അല്ലേ?

കഴിഞ്ഞദിവസം എല്‍ജി തങ്ങളുടെ പുതിയ മോഡല്‍ പുറത്തിറക്കി. ഇന്ത്യന്‍ വിപണിയില്‍ 26,900 , 47,500 രൂപയാകും പുതിയ മോഡലുകള്‍ക്ക് വില വരുക. എല്‍ജിയുടെ കൊതുകിനെ തുരത്തും ടിവിയില്‍ ഘടിപ്പിച്ചിരിക്കുന്ന അള്‍ട്രാസോണിക് ഉപകരണമാണ് കൊതുകുകളെ ടെലിവിഷന്റെ ചുറ്റുപാടില്‍ നിന്ന് തുരത്തുന്നത്. ശബ്ദതരംഗ ടെക്നോളജി ഉപയോഗിച്ചാണ് ഈ ഉപകരണം പ്രവര്‍ത്തിക്കുന്നത്. പുതിയ ടെക്നോളജിയില്‍ വിഷപദാര്‍ത്ഥങ്ങളോ കെമിക്കലുകളോ ഉപയോഗിക്കുന്നില്ല. ടെലിവിഷനില്‍ നിന്ന് ദോഷകരമായ റേഡിയേഷനോ ഉണ്ടാകുന്നില്ലെന്ന് കമ്പനി അവകാശപ്പെടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യയുടെ ചുറ്റുപാടുകള്‍ക്ക് അനുസൃതമായ രീതിയിലാണ് എല്‍ജി ഓരോ ഉത്പ്പന്നങ്ങളും പുറത്തിറക്കുന്നതും അവ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഉപയോഗപ്രദമായതാണെന്നും എല്‍ജി ഇലക്രോണിക്സ് ഡയറക്ടര്‍ ഹവാര്‍ഡ് ലീ പറഞ്ഞു. ‘കൊതുകിനെ തുരത്തും ടിവി ‘ എല്ലാ എല്‍ജിയുടെ ബ്രാന്റ് സ്റ്റോറുകളിലും ലഭ്യമാണ്. 32ഇഞ്ച് ടിവിക്ക് 26,900 രൂപയും 42ഇഞ്ചിന് 47,500 രൂപയുമാണ് വിപണിയിലെ വില.

Top