ആറു കോടിയുടെ തട്ടിപ്പ് തടഞ്ഞു: കൊച്ചി കസ്റ്റംസ് ഓഫീസര്‍ക്ക് വധഭീഷണി

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴിയുളള അനധികൃത മദ്യക്കടത്ത് തടഞ്ഞ കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാറിന് വധഭീഷണി. സംഭവത്തില്‍ സുമിത് കുമാറിന്റെ പരാതിയില്‍ ദേശീയ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. അതേസമയം വധഭീഷണിയെ ഭയക്കുന്നില്ലെന്ന് സുമിത് കുമാര്‍ നിലപാട് വ്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവളത്തിലെ പ്ലസ് മാക്‌സ് ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ കഴിഞ്ഞ ഡിസംബറിലാണ് കസ്റ്റംസ് റെയ്ഡ് നടത്തിയത്. ഇവിടെ നിന്നുളള വില്‍പ്പന രേഖകള്‍ പരിശോധിച്ചതില്‍ ആറു കോടിയുടെ തട്ടിപ്പ് വ്യക്തമായിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ മൂന്നിന് സ്ഥാപനം അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരുന്നു.
എന്നാല്‍ ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടിയാണോ വധഭീഷണിക്ക് പിന്നിലെന്ന് സുമിത് കുമാര്‍ പ്രതികരിച്ചില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്ത കുട്ടികളടക്കമുളള 13000 ത്തോളം പേരുടെ പേരിലാണ് വിദേശമദ്യം വാങ്ങിയതായി വ്യാജരേഖയുണ്ടാക്കിയത്. പിന്നീടിത് പുറത്തേക്ക് കടത്തുകയായിരുന്നു. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന മദ്യം വിമാനത്താവളത്തിന് അകത്ത് നികുതിയിളവോടെയാണ് വിറ്റിരുന്നത്.

വിലയേറിയ ഈ ഉല്‍പ്പന്നങ്ങള്‍ പുറംവിപണിയില്‍ കൂടിയ വിലയ്ക്ക് വില്‍പ്പന നടത്തുന്നതായാണ് കസ്റ്റംസ് അന്വേഷണത്തില്‍ വ്യക്തമായത്. അതേസമയം ഇന്നലെ ഫെയ്സ്ബുക് പോസ്റ്റിലാണ് കസ്റ്റംസ് കമ്മിഷണര്‍ ഇതേക്കുറിച്ച് പറഞ്ഞത്.

Top