പി.എസ്.ജി സൂപ്പർ താരം ലയണൽ മെസിയ്ക്ക് കൊവിഡ്; മൂന്നു സഹതാരങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചതായി അധികൃതർ

പാരീസ്: പി.എസ്.ജി സൂപ്പർ താരം ലയണൽ മെസിയ്ക്കു കൊവിഡ് സ്ഥിരീകരിച്ചു. മറ്റ് മൂന്ന് സഹതാരങ്ങൾക്കും രോഗം സ്ഥിരീകരിച്ചതായി പിഎസ്ജി പത്രക്കുറിപ്പിൽ അറിയിച്ചു. നാളെ നടക്കുന്ന ഫ്രഞ്ച് കപ്പ് മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് നാല് താരങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചത്.

മെസി, ജുവാൻ ബെർനറ്റ്, സർജിയോ റിക്കോ, 19കാരനായ മിഡ് ഫീൽഡർ നഥാൻ ബിറ്റുമസല എന്നിവർക്കാണ് വൈറസ് ബാധിച്ചതെന്നാണ് റിപ്പോർട്ട്. മുൻ വർഷത്തെ റണ്ണറപ്പായ മൊണാക്കൊയിലെ ഏഴ് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ശനിയാഴ്ച ക്‌ളബ് അറിയിച്ചിരുന്നു. ഇവരാർക്കും ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നും ക്ലബ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top