തിരുവനന്തപുരം: കൊല്ലം പാര്‍ലിമെന്റ് മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കാനുള്ള ഇടതുമുന്നണിയുടെ പടയോട്ടത്തില്‍ ആര്‍എസ്പി സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന് കാലിടറുമോ ? പിളര്‍ന്ന് പിളര്‍ന്ന് മൂന്നായ ആര്‍എസ്പിയുടെ ശക്തിക്ഷയത്തെ തുടര്‍ന്നാണ് ഇടതുമുന്നണി ആര്‍ എസ് പിയ്ക്ക് കൊല്ലം മണ്ഡലം നിഷേധിച്ചത്.
ഇതോടെ മുന്നണിയില്‍ നിന്ന് ആര്‍എപിയ്ക്ക് പുറത്ത് പോകേണ്ടിവന്നു. യുഡിഎഫിനൊപ്പം ചേര്‍ന്ന ആര്‍എസ്എപിയ്ക്ക് പിന്നീട് ജീവമരണ പോരാട്ടമായിരുന്നു. ഒടുവില്‍ പിണറായിയുടെ നാക്കുപിഴയില്‍ എന്‍ കെ പ്രേമചന്ദ്രന്‍ വിജയിച്ചുകയറി. അന്ന് പിണറായി വിജയന്റെ രൂക്ഷമായ പ്രസംഗമില്ലായിരുന്നില്ലെങ്കില്‍ ആര്‍എസ്പി എന്ന പാര്‍ട്ടിയുടെ ഗതി എന്തായിരിക്കും എന്നും പോലും ചിന്തിക്കാന്‍ കഴിയില്ല.
രാഷ്ട്രീയ നിരീക്ഷകരെ പോലും ഞെട്ടിച്ച ആ വിജയം ഇത്തവണ ആവര്‍ത്തിക്കാന്‍ യുഡിഎഫ് വെള്ളം കുടിക്കേണ്ടിവരുമെന്ന് തന്നെയാണ് മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യം ചൂണ്ടികാട്ടി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് തന്നെയായിരിക്കും എന്‍ കെ പ്രേമചന്ദ്രന്റെ എതിരാളിയായി എത്തുക. വിജയം ഉറപ്പിക്കുക എന്നതിനപ്പുറത്തേയ്ക്ക് സിപിഎമ്മിന് മറ്റ് ചിന്തകളൊന്നും ഈ മണ്ഡലത്തിലില്ല. പാര്‍ലിമെന്റില്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനം നടത്തി എന്ന് അവകാശ വാദമുയരുന്നുണ്ടെങ്കിലും എടുത്തുപറയാനുള്ള വികസന പ്രവര്‍ത്തനങ്ങളൊന്നും മണ്ഡലത്തില്‍ ഇല്ലെന്ന് വോട്ടര്‍മാര്‍ ചൂണ്ടികാട്ടുന്നു
ഇത്തവണ മണ്ഡലം തിരിച്ച് പിടിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അരയും തലയും മുറുക്കി രംഗത്ത് ഉണ്ടാകും .ന്യൂനപക്ഷങ്ങളും ജാതി പിന്നോക്ക വിഭാഗവും ,വെള്ളാപ്പള്ളിയും ഇടതിനെ പിന്തുണക്കും എന്നാണ് മണ്ഡലത്തില്‍ നിന്നുള്ള സൂചന .പതിനായിരം വോട്ടിന് മുകളില്‍ ഇടത് മുന്നണി വിജയിക്കുമെന്നാണ് സി.പി.എം കണക്കുകള്‍ സൂചിപ്പിക്കുന്നത് .