വയനാടും വടകരയും ഒഴിച്ചിട്ടു!!!കോണ്‍ഗ്രസ് ഒമ്പതാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി

ന്യൂഡൽഹി: വടകരയും വയനാടും ഒഴിച്ചിട്ട് കോണ്‍ഗ്രസ് ഒമ്പതാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി.വിവിധ സംസ്ഥാനങ്ങളിലെ പത്ത് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ഒമ്പതാം പട്ടികയിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്‌.ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രമുഖരായ പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക് ചിദംബരം തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ മത്സരിക്കും. ബി.കെ ഹരിപ്രസാദ് ബംഗളൂരു സൗത്തിലും താരീഖ് അന്‍വര്‍ ബീഹാറിലെ കട്ടിഹാറിലും മത്സരിക്കും.രാഹുല്‍ മത്സരിക്കുമെന്ന് കരുതിയിരുന്ന മണ്ഡലങ്ങളാണ് ബംഗളൂരു സൗത്തും ശിവഗംഗയും.

കോൺഗ്രസിന്റെ ദേശീയ അദ്ധ്യക്ഷൻ മത്സരിക്കാൻ സാധ്യതയുള്ള മണ്ഡലമാണ് വയനാട്. നാളെ നടക്കുന്ന കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷമേ രാഹുൽ മത്സരിക്കുന്നകാര്യത്തിൽ അന്തിമ തീരുമാനമാകൂ. അതിനാലാണ് വയനാട് ഒഴിച്ചിട്ടിരിക്കുന്നത്.എന്നാൽ വടകരയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തതിന്റെ കാരണം വ്യക്തമല്ല. കെ മുരളീധരൻ മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

അതേസമയം അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പ്രതിയായ കാർത്തി ചിദംബരത്തിന് കോൺഗ്രസ് സീറ്റ് നൽകിയത്തിൽ പ്രതിഷേധം ഉണ്ട് . തമിഴ്‍നാട്ടിലെ ശിവഗംഗയിലാണ് കാർത്തി മത്സരിക്കുക. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുലിനായി പരിഗണിച്ച ബാംഗ്ലൂർ സൗത്തിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു.രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. അതേ സമയം കേരളത്തില്‍ മത്സരിക്കുന്നത് സംബന്ധിച്ച് രാഹുല്‍ഗാന്ധി തീരുമാനമെടുക്കുന്നതിന് മുന്‍പ് സംഭവം വിവാദമാക്കിയതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോ രംഗത്തെത്തിയിരുന്നു.

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

Top