കാരായിമാര്‍ക്ക് വിജയം !കണ്ണൂരില്‍ രാകേഷ് ഹീറോ

ഫസല്‍ വധക്കേസ് പ്രതികളായ കാരായിമാര്‍ക്കു വിജയം. കേസിലെ ഏഴാം പ്രതിയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കാരായി രാജന്‍ ജില്ലാ പഞ്ചായത്ത് പാട്യം ഡിവിഷനിലും എട്ടാം പ്രതിയും സിപിഎം തലശേരി ഏരിയാ കമ്മിറ്റിയംഗവുമായ കാരായി ചന്ദ്രശേഖരന്‍ തലശേരി നഗരസഭയിലെ ചെള്ളക്കര വാര്‍ഡിലും വിജയിച്ചു.കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആരു ഭരിക്കുമെന്ന് സ്വതന്ത്രന്‍ തീരുമാനിക്കും. യുഡിഎഫ് വിമതന്‍ പി.കെ.രാഗേഷ് ആണ് നിര്‍ണായക റോളില്‍ എത്തിയത്. കെ.പിസിസി പ്രസിഡന്റ് നിര്‍ദേശിക്കുന്ന പ്രകാരം പ്രവര്‍ത്തിക്കുമെന്ന് രാഗേഷ് പ്രഖ്യാപിച്ചതോടെ അധികാരം യു.ഡി.എഫിനായിരിക്കുമെന്നാണ് സൂചന. ഇവിടെ 27 സീറ്റില്‍ യുഡിഎഫും 27 സീറ്റില്‍ എല്‍ഡിഎഫും വിജയിച്ചു.

Top